മേഘ്‌നയ്ക്ക് ഇതുപോലൊരാളെ ഇനി കിട്ടില്ല! വേര്‍പിരിയാന്‍ കാരണം ഡോണല്ല! വെളിപ്പെടുത്തലുമായി ജീജ!

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മേഘ്‌ന വിന്‍സെന്‍റ്. ചന്ദനമഴയിലൂടെയായിരുന്നു ഈ താരം മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്നത്. മികച്ച സ്വീകാര്യതയായിരുന്നു ഈ പരമ്പരയ്ക്ക് ലഭിച്ചത്. മലയാളി പ്രേക്ഷകര്‍ക്ക് മാത്രമല്ല തമിഴകത്തുള്ളവര്‍ക്കും പരിചിതയായിരുന്നു ഈ താരം. വിവാഹമോചനവുമായി ബന്ധപ്പെട്ട് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു ഈ താരം. അഭിനേത്രി കൂടിയായ ഡിംപിളിന്റെ സഹോദരനായ ഡോണ്‍ ടോണിയായിരുന്നു മേഘ്‌നയെ ജീവിതസഖിയാക്കിയത്.

തങ്ങളുടെ വിവാഹത്തിന് ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നായിരുന്നു ഡോണ്‍ ടോണി പ്രതികരിച്ചത്. ഡോണ്‍ വിവാഹിതനാവാന്‍ പോവുകയാണെന്നുള്ള റിപ്പോര്‍ട്ടുകളും അടുത്തിടെ പ്രചരിച്ചിരുന്നു. ഈ സമയത്ത് എങ്ങനെയാണ് ഇത്തരത്തിലൊരു കാര്യം പ്രചരിക്കുന്നതെന്നറിയില്ലെന്നും മേഘ്‌നയുമായി പിരിഞ്ഞുവെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. മേഘ്‌നയെക്കുറിച്ച് പ്രതികരിച്ച് സീരിയല്‍ താരമായ ജീജയും എത്തിയിരുന്നു. ഡിംപിളിനേയും മേഘ്‌നയേയും തനിക്ക് ചെറുപ്പം മുതലേ അറിയാമെന്ന് താരം പറയുന്നു. സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.

പൊന്നുപോലെ വളര്‍ത്തിയതാണ്

പൊന്നുപോലെ വളര്‍ത്തിയതാണ്

മേഘ്‌നയുടെ മുന്‍ഭര്‍ത്താവ് ഡോണും കുടുംബവുമായി വര്‍ഷങ്ങളായുള്ള പരിചയമാണ് തനിക്കുള്ളതെന്ന് ജീജ പറയുന്നു. മേഘ്‌നയ്‌ക്കൊപ്പം ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട് ജീജ. ദൈവതുല്യയായ സ്ത്രീയാണ് ഡോണിന്റെ അമ്മ. പൊന്നുപോലെയാണ് അവര്‍ ഡിംപിളിനേയും ഡോണിനേയും വളര്‍ത്തിയത്. മേഘ്‌നയോട് അവര്‍ ഒരിക്കലും മോശമായി പെരുമാറില്ല. അവരും കണ്ട് ഇഷ്ടപ്പെട്ടാണ് മേഘ്‌നയെ മരുമകളാക്കിയത്. സാമ്പത്തികസ്ഥിതിയില്‍ പിന്നാക്കമാണെങ്കിലും ഇരുകൈയ്യും നീട്ടിയാണ് ആ വീട്ടുകാര്‍ മേഘ്‌നയെ സ്വീകരിച്ചത്.

ആരാണെന്നറിയില്ല

ആരാണെന്നറിയില്ല

മേഘ്‌നയെ താനൊരിക്കലും കുറ്റപ്പെടുത്തില്ലെന്നും ജീജ പറയുന്നു. ഇവരെ ആരാണ് അകറ്റിയതെന്നറിയില്ല. അവരെ കുറ്റം പറയും. ചെറുപ്പം മുതലേ തന്നെ രണ്ടുപേരെയും അറിയാം. ഡോണും ഡിംപിളും ഞങ്ങളുടെ കണ്‍മുന്നില്‍ വളര്‍ന്നവരാണ്. പഠനത്തിന് ശേഷം ദുബായിലേക്ക് പോയതും തിരിച്ചുവന്ന് ബിസിനസിലേക്ക് തിരിഞ്ഞതും വിവാഹത്തിലേക്ക് എത്തിയപ്പോഴൊക്കെ ഞങ്ങളും ഒപ്പമുണ്ടായിരുന്നു.

ഇതുപോലൊരാളെ കിട്ടില്ല

ഇതുപോലൊരാളെ കിട്ടില്ല

അഡ്ജസ്റ്റ്‌മെന്റുകള്‍ ചെയ്യാതെ വരുമ്പോളാണ് ബന്ധങ്ങള്‍ തകരുന്നതെന്നും ജീജ പറയുന്നു. വിട്ടുവീഴ്ചകള്‍ ചെയ്താല്‍ത്തന്നെ തകരാതെ ബന്ധങ്ങള്‍ മുന്നോട്ട് പോവും. മേഘ്‌നയ്ക്ക് ഇനിയൊരിക്കലും ഇതുപോലൊരാളെ കിട്ടില്ല. അത്രയും നല്ല വ്യക്തിയാണ് അവന്‍. അതുപോലൊരാളെ കിട്ടിയത് അവളുടെ ഭാഗ്യമായിരുന്നു. അവള്‍ക്ക് അങ്ങനെയൊരാളെ കിട്ടട്ടെ. എനിക്ക് അവളും മോളെപ്പോലെയാണെന്നും ജീജ പറയുന്നു.

അഡ്ജസ്റ്റ്‌മെന്റാണ്

അഡ്ജസ്റ്റ്‌മെന്റാണ്

ജീവിതമെന്നാല്‍ ഒരു അഡ്ജസ്റ്റ്‌മെന്റാണ്. കുടുംബവുമായി ഒത്തുചേരാന്‍ പറ്റാത്തൊരാള്‍ എവിടെപ്പോയാലും അഡ്ജസ്റ്റാവില്ല. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. നേരത്തെ പോസ്റ്റ് ചെയ്ത കമന്റ് ഇത്രയും വൈറലാവുമെന്ന് കരുതിയിരുന്നില്ല. എനിക്ക് അനുകൂലമായും പ്രതികൂലിച്ചുമുള്ള കമന്റുകള്‍ വരുന്നുണ്ട്. അതൊന്നും എനിക്കൊരു പ്രശ്‌നമല്ല. സത്യം പറയാതെ ഇരിക്കാനാവില്ല. നേരത്തെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണെന്നും താരം പറയുന്നു.

നേരത്തെ പറഞ്ഞത്

നേരത്തെ പറഞ്ഞത്

മേഘ്‌നയും ഡോണും വിവാഹമോചിതരായെന്നന വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ഇത്തരത്തിലൊരു വാര്‍ത്തയുടെ കീഴിലായാണ് ജീജ കമന്റ് പോസ്റ്റ് ചെയ്തത്. നല്ല പയ്യന്‍, വല്ലതും പറയുമ്പോള്‍ ഓര്‍ത്തോളൂ ഇതൊക്കെ എന്നെപ്പോലെയുള്ളവര്‍ കാണുന്നുണ്ടെന്ന് പറഞ്ഞായിരുന്നു ജീജ ഇവരെക്കുറിച്ച് ആദ്യം പ്രതികരിച്ചത്. നേരത്തെ ആദിത്യന്‍ ജയനെക്കുറിച്ച് പറഞ്ഞും ജീജ എത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X