»   » വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍

വയസ്സും മതവും ഒന്നും നോക്കിയില്ല, ചാറ്റിലൂടെ ഉണ്ടായ പ്രണയത്തെയും ഒളിച്ചോട്ടത്തെയും കുറിച്ച് ജോമോള്‍

Posted By: Rohini
Subscribe to Filmibeat Malayalam

ഫെബ്രുവരി 14 ലോക പ്രണയിനികളുടെ ദിനമാണ്. പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ആദ്യമായി രക്തസാക്ഷിത്വം വരിച്ച വാലന്റൈന്റെ ഓര്‍മയ്ക്കായി എല്ലാ ഫെബ്രുവരി 14 നും ലോകത്തെ കാമുകീ - കാമുകന്മാര്‍ പ്രണയദിനം ആഘോഷിയ്ക്കുന്നു.. ആ പ്രണയ ദിനത്തില്‍ മലയാളത്തിന്റെ പ്രിയ നടി ജോമോള്‍ തന്റെ പ്രണയ കഥ പങ്കുവയ്ക്കുന്നു.

ചന്തുവും ഉണ്ണിയാര്‍ച്ചയും വളര്‍ന്നു, 27 വര്‍ഷങ്ങള്‍ക്ക് ശേഷം ജോമോളിന്റെ നായകനാകുന്നതാരാണെന്ന് കണ്ടോ?

ജാതിയും മതവും പ്രായവുമൊന്നും നോക്കാതെയാണ് ജോമോളും ചന്ദ്രശേഖരന്‍പിള്ളയും പ്രണയിച്ച് വിവാഹം ചെയ്യുന്നത്. സോഷ്യല്‍മീഡിയയൊന്നും ഇന്നത്തെ പോലെ അന്ന് ഇത്രയും സജീവമായിരുന്നില്ല.. ആ കാലത്താണ് ആ യാഹു പ്രണയം മൊട്ടിട്ടത്.

ചാറ്റി ചാറ്റി പ്രണയത്തിലായി

2001 ലായിരുന്നു അത്. ഞങ്ങള്‍ യാഹുവിലൂടെ ചാറ്റ് ചെയ്യാന്‍ ആരംഭിച്ചു.. ആദ്യമൊക്കെ പബ്ലിക്ക് ചാറ്റായിരുന്നു.. അത് പതിയെ സ്വകാര്യമായി. ചാറ്റിലൂടെ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി. പ്രായം അല്‍പം കൂടുതലാണെന്ന് ചന്തു ആദ്യമേ പറഞ്ഞിരുന്നു

ഞാന്‍ പ്രണയത്തിലായി

യഥാര്‍ത്ഥത്തില്‍ ചന്തുവിന് ഞാനാരാണെന്ന് ശരിയ്ക്കും അറിയില്ലായിരുന്നു. മലയാള സിനിമയൊന്നും കാണാറില്ല. അതുകൊണ്ട് തന്നെ ഞാനെന്ന നടിയെയും അറിയില്ല. എനിക്ക് ചന്തുവിനോട് ഇഷ്ടം തോന്നി.. പ്രായമോ മതമോ ഒന്നും പ്രശ്‌നമായി തോന്നിയില്ല.. - ജോമോള്‍ പറഞ്ഞു.

ആദ്യമായി കണ്ടത്

എനിക്കിന്നും ഓര്‍മയുണ്ട്, ചന്തുവിനെ ഞാന്‍ ആദ്യമായി കണ്ട ദിവസം. ഒരു ചുള്ളന്‍ ചെറുക്കന്‍.. എനിക്കൊരു ഐഡിയയും ഇല്ലായിരുന്നു അത് തന്നെയാണ് ചന്തു എന്ന്.. ഞങ്ങള്‍ പരസ്പരം കണ്ടു.. വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 16 വര്‍ഷം.. രണ്ട് മക്കളുമുണ്ട്-- ജോമോന്‍ പറഞ്ഞു

ആ വിവാഹവും ഒളിച്ചോട്ടവും

ഒരുവര്‍ഷം ചന്ദ്രശേഖരന്‍ പിള്ളയും ജോമോളും ചാറ്റിലൂടെ പ്രണയിച്ചു.. 2002 ലാണ് വിവാഹിതരായത്. ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നുവത്രെ. വിവാഹത്തിന് ശേഷം ജോമോള്‍ ഗൗരി എന്ന പേര് സ്വീകരിച്ചു. ആര്യയും ആര്‍ജയുമാണ് മക്കള്‍...

തിരിച്ചുവരുന്നു

നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ ജോമോള്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന കെയര്‍ഫുള്‍ എന്ന ചിത്രത്തിലൂടെ തിരിച്ചെത്തുന്ന ജോമോളിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്.

English summary
Actress Jomol about her love marriage with Chandrasekhara Pillai

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam