»   » നടി ജോമോള്‍ ബിസിനസ് രംഗത്തേക്ക്

നടി ജോമോള്‍ ബിസിനസ് രംഗത്തേക്ക്

Posted By:
Subscribe to Filmibeat Malayalam

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ജോമോള്‍ എന്ന ഗൌരി. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്ത് എത്തുന്നത്. പിന്നീട് ഇരുപതോളം സിനിമകളില്‍ അഭിനയിച്ച ജോമോള്‍ 2007ല്‍ പുറത്തിറങ്ങിയ രാക്കിളിപാട്ട് എന്ന ചിത്രത്തോടെ അഭിനയരംഗത്ത് നിന്നും അകന്ന് നിന്നു. ഇപ്പോഴിതാ താരം പുതിയ ഓണ്‍ലൈന്‍ ബിസിനസ് സംരംഭവുമായി എത്തിയിരിക്കുന്നു.

മേക്ക് ഇറ്റ് സ്‌പെഷ്യല്‍. ഇന്‍ എന്ന വെബ്‌സൈറ്റിലൂടെ ഗിഫ്റ്റ് ഐറ്റംസ് ആവശ്യക്കാരുടെ കൈയില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. ജോമോളുടെ ഭര്‍ത്താവായ ചന്ദ്രശേഖര്‍ പിള്ളയുടെ ആശയമാണ് തന്നെ മേക്ക് ഇറ്റ് സ്‌പെഷ്യല്‍ എന്ന സംരഭത്തിലെത്തിച്ചതെന്ന് ജോമോള്‍ പറയുന്നു. ഗിഫ്റ്റ് ഐറ്റംസിന് പുറമേ നൃത്തം, സംഗീതം, പാചകം, യോഗ, കേരളത്തിലെ 10 പ്രമുഖ ഹോട്ടലുകളില്‍ നിന്ന് രുചികരമായ ഭക്ഷണ കഴിക്കുന്നതിനുള്ള സൗകര്യമൊരുക്കല്‍, ഹൗസ് ബോട്ട് യാത്ര തുടങ്ങിയ സൗകര്യങ്ങളെല്ലാം മേക്ക് ഇറ്റ് സ്‌പെഷ്യല്‍. ഇനിലൂടെ ലഭ്യമാകുമെന്നും ജോമോള്‍ പറയുന്നു.

jomol

പ്രിയപ്പെട്ടവര്‍ക്ക് ഗിഫ്റ്റ് ഐറ്റംസ് നല്‍കുന്നതോടൊപ്പം അവര്‍ക്ക് സുന്ദരമായ നിമിഷങ്ങള്‍ ഒരുക്കുകയാണ് മേക്ക് ഇറ്റ് സ്‌പെഷ്യല്‍ . ഇന്‍ ന്റെ ലക്ഷ്യം.13 വര്‍ഷമായി സിനിമയില്‍ നിന്ന് അകന്ന് നില്‍ക്കുന്ന ജോമോള്‍ ഉടന്‍ തന്നെ സിനിമയിലേക്ക് മടങ്ങി വരുമെന്നും പറയുന്നു. ബിസിനസ് രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനല്ല ഇതെന്നും താരം വ്യക്തമാക്കി.

അഭിനയത്തിനൊപ്പം സിനിമാ താരങ്ങള്‍ പ്രാധാന്യം നല്‍കുന്ന ഒരു മേഖലയാണ് ബിസിനസ്, പ്രത്യേകിച്ച് നടിമാര്‍. അടുത്തിടെയാണ് കാവ്യാ മാധവന്‍ ബിസിനസിലേക്ക് തിരിഞ്ഞത്. ലക്ഷ്യ എന്ന ഓണ്‍ലൈന്‍ ഷോപ്പിങ് സംരഭമാണ് കാവ്യ ആരംഭിച്ചത്. കൂടുതെ ടെലിവിഷന്‍, സിനിമാ താരമായ ചന്ദ്ര ലക്ഷമണും അടുത്തിടെ ബിസിനസലേക്ക് തിരിഞ്ഞതും വാര്‍ത്തയായിരുന്നു.

English summary
Actress Jomol venture to business.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X