ജോമോളും കുടുംബവും
മലയാളത്തില്‍ ഒത്തിരി ആദ്യകാല നായികമാര്‍ തിരിച്ചുവന്നു, ചിലര്‍ തിരിച്ചുവരവിനൊരുങ്ങി നില്‍ക്കുന്നു. പക്ഷെ ആ ലിസ്റ്റിലൊന്നും ജോമോളുടെ പേരില്ല. ആ പേരുപോലും മലയാള സിനിമയില്‍ ഇപ്പോഴാരും പറഞ്ഞു കേള്‍ക്കുന്നില്ല. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം സന്തോഷകരമായ ഒരു കുടുംബ ജീവിതം നയിക്കുകയാണ് ജോമോള്‍.
ജോമോള്‍ എന്നത് മലയാളികള്‍ക്ക് പരിചിതമായ പഴയ പേര്. ഗൗരി ചന്ദ്രശേഖര പിള്ള എന്നാണ് ഇപ്പോഴത്തെ ജോമോളിന്റെ പേര്. രക്ഷിതാക്കള്‍ക്കൊപ്പം ചില വഴക്കും കാര്യവുമുണ്ടായെങ്കിലും ജോമോളിന് പറഞ്ഞു വച്ചത് സുന്ദരമായ ഒരു ദാമ്പത്യമായിരുന്നു. ഇതാ ജോമോള്‍ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം. കുറച്ച് പഴയ ഫോട്ടോയാണ്.

ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ചെറുപ്പകാലം അഭിനയിച്ചുകൊണ്ടാണ് ജോമോള്‍ വെള്ളിത്തിരയിലെത്തിയത്. പിന്നീട് മലയാളത്തിന്റെ സ്വന്തം ജാനകിക്കുട്ടിയായി മാറിയത് പെട്ടന്നാണ്. പഞ്ചാബി ഹൗസ്, എന്ന് സ്വന്തം ജാനകി കുട്ടി, മയില്‍പ്പീലിക്കാവ്, നിറം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.
2003 ലാണ് ചന്ദ്രശേകരന്‍ പിള്ളയും ജോമോളും തമ്മില്‍ വിവാഹം നടന്നത്. അതോടെ നടി അഭിനയത്തോട് ടാറ്റ പറഞ്ഞു. 2007 ല്‍ പുറത്തിറങ്ങിയ രാക്കിളിപ്പാട്ടാണ് വിവാഹം കഴിഞ്ഞതിന് ശേഷം ചെയ്ത ഏക പടം. പിന്നീട് രണ്ട് കുട്ടികളായതോടെ തീര്‍ത്തുമൊരു കുടുംബിനി. ആര്യ എന്നും ആര്‍ജ എന്നുമാണ് മക്കളുടെ പേര്


Click it and Unblock the Notifications