സിനിമയില്‍ അവസരം കിട്ടിയില്ല! അപ്പാര്‍ട്ടമെന്റിന്റെ മുകളില്‍ നിന്നും ചാടി യുവനടി ആത്മഹത്യ ചെയ്തു!

സിനിമയില്‍ ഒരു അവസരത്തിന് വേണ്ടി വര്‍ഷങ്ങളോളം അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ ഒരുപാടാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി കരിയര്‍ തുടങ്ങി പില്‍ക്കാലത്ത് മുന്‍നിര താരങ്ങളായി മാറിയവരും അക്കൂട്ടത്തിലുണ്ട്. എന്നാലിപ്പോള്‍ ദയനീയമായൊരു വാര്‍ത്ത വന്നിരിക്കുകയാണ്.

സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ പേരില്‍ യുവനടി ആത്മഹത്യ ചെയ്തിരിക്കുകയാണ്. മുംബൈയിലെ ഫ്‌ളാറ്റിന്റെ മൂന്നാം നിലയില്‍ നിന്നുമാണ് യുവതി ചാടി മരിച്ചത്. പേള്‍ പഞ്ചാബി എന്ന യുവതിയാണ് മരിച്ചത്. പുലര്‍ച്ചെ 12.30 നാണ് സംഭവം ഉണ്ടായത്.

pearl-panjabi

എന്തോ വീഴുന്ന ശബ്ദം കേട്ട് താന്‍ ചെല്ലുമ്പോള്‍ ഒരു യുവതി മരിച്ച് കിടക്കുന്നതാണ് കണ്ടെന്നാണ് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞിരിക്കുന്നത്. ഏറെ കാലമായി സിനിമയില്‍ അവസരങ്ങള്‍ തേടി യുവതി മുംബൈയിലായിരുന്നു താമസം. ഇതുവരെ കാര്യമായ അവസരങ്ങളൊന്നും ലഭിച്ചിരുന്നില്ല.

ഇതിനെ തുടര്‍ന്ന് മാനസികമായ സംഘര്‍ഷങ്ങളിലായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇത് മാത്രമല്ല അമ്മയുമായി നടി കലഹത്തിലായിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിന് മുന്‍പും നടി രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X