സീനിയറായ ഒരു നടന്റെ പെരുമാറ്റം, ശരിക്കും അത്ഭുതപ്പെടുത്തി
ബോംബേ മാര്‍ച്ച് എന്ന ചിത്രത്തിലൂടെയാണ് ജ്യോതി കൃഷ്ണ അഭിനയരംഗത്ത് എത്തുന്നത്. കുട്ടിക്കാലം മുതല്‍ അഭിനയത്തോട് താത്പര്യമുണ്ടായിരുന്നുവത്രേ. അങ്ങനെ ബിരുദം ചെയ്തുക്കൊണ്ടിരിക്കുമ്പോഴാണ് സിനിമയിലേക്ക് വിളി വരുന്നത്. ഇപ്പോള്‍ മലയാളത്തില്‍ കൂടാതെ അന്യ ഭാഷയില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ് ജ്യോതിയെ തേടിയെത്തുന്നത്.
ബോംബേ മാര്‍ച്ചിന് ശേഷം ഗോഡ് ഫോര്‍ സെയില്‍, ദുല്‍ഖറിനൊപ്പം ഞാന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. ലൈഫ് ഓഫ് ജോസൂട്ടിയാണ് ജ്യോതി ഒടുവില്‍ അഭിനയിച്ച ചിത്രം. ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ചത് ഇപ്പോഴും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ലൊക്കേഷനില്‍ എത്തി ദിലീപ് തന്നെ കണ്ടപ്പോഴേ ഒരുപാട് നാളത്തെ പരിചയം പോലെയാണ് സംസാരിച്ചത്. ജ്യോതി പറയുന്നു.

സീനിയറായ ഒരു നടന്റെ പെരുമാറ്റം, ശരിക്കും അത്ഭുതപ്പെടുത്തി
ഇത്രയും സീനിയറായ ഒരു നടനാണല്ലോ ദിലീപ്. തന്നെ ആദ്യം കണ്ടപ്പോള്‍ ഇങ്ങോട്ട് വന്ന് ഒരു മടിയുമില്ലാതെ സംസാരിച്ചു. ദിലീപിന്റെ പെരുമാറ്റം ശരിക്കും തന്നെ അത്ഭുതപ്പെടുത്തി. ജ്യോതി കൃഷ്ണ പറയുന്നു. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

സീനിയറായ ഒരു നടന്റെ പെരുമാറ്റം, ശരിക്കും അത്ഭുതപ്പെടുത്തി
ഏഴ് ചിത്രങ്ങളില്‍ അഭിനയിച്ചതിന് ശേഷമാണ് താന്‍ ലൈഫ് ഓഫ് ജോസൂട്ടിയില്‍ നായികയായി എത്തുന്നത്. എന്നിട്ടും ഒരു ടെന്‍ഷന്‍ ഉണ്ടായിരുന്നു-ജ്യോതി കൃഷ്ണ

സീനിയറായ ഒരു നടന്റെ പെരുമാറ്റം, ശരിക്കും അത്ഭുതപ്പെടുത്തി
ദിലീപിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ലൊക്കേഷനില്‍ എത്തുമ്പോള്‍ ചെറിയ പേടിയുണ്ടായിരുന്നെങ്കിലും ദിലീപ് വന്ന് സംസാരിച്ചപ്പോള്‍ ആ ടെന്‍ഷന്‍ പോയി.

സീനിയറായ ഒരു നടന്റെ പെരുമാറ്റം, ശരിക്കും അത്ഭുതപ്പെടുത്തി
മലയാളത്തില്‍ കൂടാതെ അന്യ ഭാഷയില്‍ നിന്നും ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ട്. ജ്യോതി കൃഷ്ണ പറയുന്നു.


Click it and Unblock the Notifications