twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    By Aswathi
    |

    തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു (04-04-2015) രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

    ജ്യോതിര്‍മയിയുടെ രണ്ടാം കെട്ടാണിത്. 2004 ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

    വിവാഹം

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    തെന്നിന്ത്യന്‍ നടി ജ്യോതിര്‍മയിയും സംവിധായകന്‍ അമല്‍ നീരദും വിവാഹിതരായി. കൊച്ചി സൗത്ത് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് ഇന്നു (04-04-2015) രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.

    ജ്യോതികയുടെ രണ്ടാം വിവാഹം

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    ജ്യോതിര്‍മയിയുടെ രണ്ടാം കെട്ടാണിത്. 2011 ലാണ് ജ്യോതിര്‍മയി ബാല്യകാല സുഹൃത്തായിരുന്ന നിഷാന്ത് ഹരികുമാറിനെ വിവാഹം ചെയ്തത്. എന്നാല്‍ പിന്നീട് ചില അസ്വരസ്യങ്ങളെ തുടര്‍ന്ന് ഇരുവരും വേര്‍പിരിയുകയായിരുന്നു.

    ജ്യോതിര്‍മയി വെള്ളിത്തിരയില്‍

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    2000 ല്‍ പൈലറ്റ് എന്ന ചിത്രത്തിലൂടെയാണ് ജ്യോതിര്‍മയി വെള്ളിത്തിരയിലെത്തിയത്. പിന്നീട് ഇഷ്ടം, മീശാമാധവന്‍, എന്റെ വീട് അപ്പൂന്റെയും, പട്ടാളം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായി. ഭാവം എന്ന ചിത്രത്തിലൂടെ മികച്ച സഹനടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു.

    മറ്റ് ഭാഷകളിലും

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    മലായാളത്തിന് പുറമെ തമിഴിലും ഒത്തിരി ചിത്രങ്ങളില്‍ ജ്യോതിര്‍മയി വേഷമിട്ടിട്ടുണ്ട്. ഒരു തെലുങ്ക് ചിത്രത്തിലും വേഷമിട്ടു

    ആദ്യ വിവാഹം

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ബാല്യകാലസുഹൃത്തായ നിഷാന്ത് ഹരികുമാറിനെ 2001 ല്‍ ജ്യോതിര്‍ മയി വിവാഹം ചെയ്തത്. വിവാഹ ശേഷം നടി സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയും ചെയ്തു.

    വിവാഹ മോചനം

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    പതിവ് നായികമാരുടെ കഥ തന്നെയായിരുന്നു ദാമ്പത്യത്തില്‍ ജ്യോതിര്‍മിയിക്കും. 2011 ല്‍ ജ്യോതിര്‍മയിയും നിഷാന്തും വിവാഹ മോചിതരമായി. നടി വീണ്ടും സിനിമയിലേക്ക് തിരിച്ചുവന്നെങ്കിലും സജീവമാകാന്‍ കഴിഞ്ഞില്ല.

    അമല്‍ നീരദ് വെള്ളിത്തിരയില്‍

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    ബ്ലാക്ക് എന്ന ചിത്രത്തിന് ഛായാഗ്രഹകന്‍ ആയിക്കൊണ്ടാണ് അമല്‍ നീരദ് വെള്ളിത്തിരയില്‍ എത്തുന്നത്. ബിഗ് ബി എന്ന ചിത്രം ഒരുക്കിക്കൊണ്ട് സംവിധാന രംഗത്തെത്തി. സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി അഞ്ച് സുന്ദരികള്‍(കുള്ളന്റെ ഭാര്യ) എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ഇയ്യോബിന്റെ പുസ്തകമാണ് ഒടുവില്‍ തിയേറ്ററിലെത്തിയത്.

    അമലും ജ്യോതിര്‍മയിയും

    നടി ജ്യോതിര്‍മയിയും അമല്‍ നീരദും വിവാഹിതരായി

    അമല്‍ നീരദിന്റെ സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ജ്യോതിര്‍മയി അഭിനയിച്ചിട്ടുണ്ട്. ഈ ചിത്രത്തിലൂടെയാണ് ഇരുവരും അടുത്തതും. ആ പ്രണയം ഗോസിപ്പുകോളത്തില്‍ വരുത്താതെ തന്നെ ഇരുവരും വിവാഹിതരുമായി. അമലിന്റെ ആദ്യവിവാഹമാണ്.

    English summary
    Actress Jyothirmayi got Married to Director Amal Neerad
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X