നടി കാജൽ അഗർവാള്‍ വിവാഹിതയാകുന്നു, കല്യാണ തിയ്യതി അറിയിച്ച് നടി

By Midhun Raj

നിരവധി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിനിന്ന നായികയാണ് കാജല്‍ അഗര്‍വാള്‍. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി നടി ഇന്‍ഡസ്ട്രികളില്‍ സജീവമായിരുന്നു. എസ് എസ് രൗജമൗലി സംവിധാനം ചെയ്ത മഗദീര പോലുളള സിനിമകളാണ് കാജല്‍ അഗര്‍വാളിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നത്. തമിഴ്, തെലുങ്ക് ഭാഷകളിലാണ് നടി കൂടുതല്‍ സജീവമായിരുന്നത്.

തെന്നിന്ത്യന്‍ സിനിമകള്‍ക്കൊപ്പം ബോളിവുഡിലും തിളങ്ങിയിരുന്നു താരം. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെയാണ് കാജല്‍ വിവാഹിതയാവുകയാണെന്ന വിവരം അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതേകുറിച്ച് നടിയുടെ ഭാഗത്തുനിന്നും മുന്‍പ് പ്രതികരണം ഒന്നുമുണ്ടായില്ലെങ്കിലും ആരാധകര്‍ ആകാംക്ഷയിലായിരുന്നു. വിവാഹ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ കാജല്‍ അഗര്‍വാളിന്‌റെ വരന്‍ ആരാണെന്ന് എല്ലാവരും തിരക്കിയിരുന്നു.

ഇതിന്

ഇതിന് രണ്ട് മാസം മുന്‍പ് നടിയുടെ വിവാഹ നിശ്ചയം വളരെ രഹസ്യമായി നടന്നു എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കാജലിന്റെത് പ്രണയ വിവാഹം അല്ലെന്നും വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചതാണെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അതേസമയം വിവാഹ വാര്‍ത്തകള്‍ക്കെല്ലാം മറുപടിയുമായി ഒടുവില്‍ കാജല്‍ തന്നെ രംഗത്തെത്തിയിരുന്നു.

ഇതുവരെ പ്രചരിച്ചിരുന്ന

ഇതുവരെ പ്രചരിച്ചിരുന്ന വിവാഹ വാര്‍ത്തകള്‍ എല്ലാം ശരിവെച്ചുകൊണ്ടാണ് നടിയുടെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്. ബിസിനസ് മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്‌ലു ആണ് നടിയുടെ വരന്‍. കാജല്‍ തന്നെയാണ് തന്റെ വിവാഹ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വെച്ചാണ് നടിയുടെ വിവാഹം നടക്കുക.

അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും

അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും നടിയുടെ വിവാഹത്തില്‍ പങ്കെടുക്കുക. കഴിഞ്ഞ മാസമായിരുന്നു കാജലിന്റെ വിവാഹനിശ്ചയം കഴിഞ്ഞത്. നടിയും മുംബൈ സ്വദേശിയാണ്. വിവാഹ ശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ത്ഥനയും അനുഗ്രഹവും വേണമെന്നും ഇന്‍സ്റ്റഗ്രാമിലൂടെ കാജല്‍ അഗര്‍വാള്‍ പറഞ്ഞു.

അതേസമയം കാജലിന്റെ

അതേസമയം കാജലിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് നടിക്ക് ആശംസകള്‍ നേര്‍ന്ന് എത്തിയിരിക്കുന്നത്. നടിമാരായ സാമന്ത, രാഷി ഖന്ന, മഞ്ജിമാ മോഹന്‍, ഹന്‍സിക തുടങ്ങിയവരെല്ലാം കാജലിന് ആശംസകള്‍ നേര്‍ന്ന് എത്തിയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ക്യൂം ഹോ ഗയാ നായിലൂടെ സിനിമയിലേക്ക് എത്തിയ താരമാണ് കാജല്‍ അഗര്‍വാള്‍.

Recommended Video

പ്രതികരണവുമായി ക്യാമറാമാൻ | filmibeat Malayalam
ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച

ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച താരസുന്ദരി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ലോകത്താണ് കൂടുതല്‍ തിളങ്ങിയത്. കരിയറിന്റെ തുടക്കത്തില്‍ ഗ്ലാമര്‍ വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. പിന്നീട് അഭിനയ പ്രാധാന്യമുളള വേഷങ്ങളിലും കാജല്‍ അഭിനയിച്ചു. തമിഴ്, തെലുങ്ക് ഭാഷകളിലെയെല്ലാം സൂപ്പര്‍ താരങ്ങളുടെ നായികയായിട്ടാണ് നടി സജീവമായിരുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ജയം രവിയുടെ തമിഴ് ചിത്രം കോമാളിയാണ് കാജല്‍ അഗര്‍വാളിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയ ചിത്രം.

Read more about: kajal aggarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X