ഭാഗ്യമെല്ലാം കത്തിപ്പോയി! ആകെയുണ്ടായിരുന്ന വീടും നഷ്ടപ്പെട്ട് കനക, സൗഭാഗ്യങ്ങളിൽ നിന്നും നടിയ്ക്ക് സംഭവിച്ചത്

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നായികയായി തിളങ്ങി നിന്നിട്ടും ഭാഗ്യമില്ലാതായി പോയ നടിയാണ് കനക. മലയാളത്തിലും മറ്റ് ഭാഷകളിലും സൂപ്പര്‍ താരങ്ങളുടെ നായികയായിരുന്ന കനകയുടെ ജീവിതത്തെ കുറിച്ച് പലപ്പോഴും വാര്‍ത്ത വന്നിട്ടുണ്ട്. പിതാവുമായിട്ടുള്ള നടിയുടെ പ്രശ്‌നങ്ങളും മറ്റുമൊക്കെ വാര്‍ത്ത പ്രധാന്യം നേടുകയും ചെയ്തു.

ഇപ്പോഴിതാ വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം. ഇത് മാത്രമല്ല ഭാഗ്യങ്ങളെല്ലാം നശിച്ച് പോയൊരു ജീവിതമാണ് കനകയുടേത്. വിശദമായി വായിക്കാം...

തിനഞ്ച് വര്‍ഷത്തിന് മുകളിലായി അഭിനയവുമായി യാതൊരു ബന്ധവുമില്ല

ഗോഡ്ഫാദറിലെ മാലു, വിയ്റ്റാം കോളനിയിലെ ഉണ്ണി മോള്‍ തുടങ്ങി നടി കനക മലയാളത്തിന് സമ്മാനിച്ചത് കുറുമ്പ് നിറഞ്ഞ കഥാപാത്രങ്ങളായിരുന്നു. നിരവധി ഹിറ്റ് സിനിമകളില്‍ നായികയായ കനക മലയാളത്തിന് പുറമേ തമിഴിലും സജീവ സാന്നിധ്യമായിരുന്നു.

കഴിഞ്ഞ പതിനഞ്ച് വര്‍ഷത്തിന് മുകളിലായി അഭിനയവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുകയായിരുന്നു നടി. തിരിച്ച് വരണമെന്ന് ആഗ്രഹമുണ്ടെന്നും നല്ലൊരു വേഷത്തിനായി കാത്തിരിക്കുകയാണെന്നും പലപ്പോഴും കനക പറഞ്ഞു.

 കനകയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം വീട്ടിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ളതെല്ലാം കത്തി ന

തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിലേക്ക് ജീവിതമെത്തിയ കനകയ്ക്ക് വലിയൊരു ആഘാതം ഉണ്ടായിരിക്കുകയാണ്. നടി താമസിക്കുന്ന വീടിന് തീപിടിച്ചതാണ് പുതിയ വാര്‍ത്ത. ചെന്നൈയിലുള്ള നടിയുടെ വീട്ടില്‍ നിന്നും തീയും പുകയും കണ്ടതോടെ അയല്‍ക്കാരാണ് വിവരം അറിയിക്കുന്നത്.

കനകയുടെ വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം വീട്ടിലുണ്ടായിരുന്ന വിലപ്പിടിപ്പുള്ളതെല്ലാം കത്തി നശിച്ച് പോയെന്നാണ് വിവരം. പൂജാ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീപ്പൊരി ആളിക്കത്തി വീടിനുള്ളില്‍ തീ പടര്‍ന്നതാണെന്നാണ് വിവരം.

തമിഴില്‍ അഭിനയിച്ചിരുന്ന മുന്‍നടി ദേവികയുടെ മകളാണ് കനക

ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് കനകയുടെ ഭാഗ്യമില്ലായ്മയെ കുറിച്ചും സംസാരം ഉണ്ടാവുന്നത്. ഒരു കാലത്ത് തെന്നിന്ത്യയിലാകെ തിളങ്ങി നിന്നിരുന്ന നടി കനക ആരെയും കൊതിപ്പിക്കുന്ന താരസുന്ദരിയായിരുന്നു.

തമിഴില്‍ അഭിനയിച്ചിരുന്ന മുന്‍നടി ദേവികയുടെ മകളാണ് കനക. താരപുത്രി എന്ന ലേബല്‍ ഉള്ളതിനാല്‍ കനക സിനിമാ മേഖലയില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അമ്മയുടെ ഇടപെടലുകള്‍ കാരണമാണ് അഭിനയം തന്നെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നാണ് നടി പറഞ്ഞിട്ടുള്ളത്.

പതിനഞ്ച് ദിവസം കൊണ്ട് ആ ദാമ്പത്യജീവിതം അവസാനിച്ചു

ഇതിനിടയില്‍ വിവാഹം കൂടി കഴിഞ്ഞു. അതും ഒരു ദുരന്തകഥയായിട്ടാണ് കനകയുടെ ജീവിതത്തെ ബാധിച്ചത്. 2004 ലാണ് കനക വിവാഹിതയാവുന്നത്. കാലിഫോര്‍ണിയയിലെ മെക്കാനിക്കല്‍ എന്‍ജീനിയറായ മുത്തുകുമാറായിരുന്നു വരന്‍. ഇരുവരും പ്രണയത്തിലായതിന് ശേഷം വിവാഹം കഴിക്കുകയായിരുന്നു. കേവലം പതിനഞ്ച് ദിവസം കൊണ്ട് ആ ദാമ്പത്യജീവിതം അവസാനിച്ചു എന്നതാണ് ആരാധകരെ പോലും അമ്പരപിപ്പിച്ച കാര്യം.

 വിവാഹത്തിന് ശേഷം പതിനഞ്ച് ദിവസമേ ഭര്‍ത്താവിനൊപ്പം ഞാന്‍ ഒരുമിച്ച് ജീവിച്ചുള്ളു

വിവാഹത്തിന് ശേഷം പതിനഞ്ച് ദിവസമേ ഭര്‍ത്താവിനൊപ്പം ഞാന്‍ ഒരുമിച്ച് ജീവിച്ചുള്ളു. പിന്നീട് ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്ന് മുന്‍പൊരു അഭിമുഖത്തില്‍ കനക വെളിപ്പെടുത്തിയിരുന്നു. സിനിമാ മേഖലയിലുള്ള ആരെങ്കിലുമാകാം തട്ടികൊണ്ട് പോയതെന്ന് ആദ്യം കരുതി.

എന്നാല്‍ അതിന് പിന്നില്‍ തന്റെ പിതാവാണെന്നാണ് നടി പറഞ്ഞത്. അങ്ങനെ പിതാവിനെതിരെ ഗുരുതരമായ ആരോപണങ്ങളായിരുന്നു കനക ഉന്നയിച്ചത്. കനകയും അച്ഛനും തമ്മിലുള്ള സ്വത്തു തര്‍ക്കവും ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. എല്ലാ തരത്തിലും സൗഭാഗ്യങ്ങളെല്ലാം നഷ്ടപ്പെട്ട് പോയ അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് കനക.

More from Filmibeat

Read more about: kanaka കനക
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X