»   » കനക തിരിച്ചെത്തുമോ ?

കനക തിരിച്ചെത്തുമോ ?

Posted By:
Subscribe to Filmibeat Malayalam

സിനിമകളെപ്പോലും വെല്ലുന്ന സംഭവവികാസങ്ങളാണ് ഒരുകാലത്ത് തെന്നിന്ത്യയില്‍ തിളങ്ങിനിന്നുരുന്ന നടി കനകയുടെ ജീവിതത്തില്‍ സംഭവിച്ചത്. കുഞ്ഞുന്നാളിലേ പിതാവ് ഉപേക്ഷിച്ചുപോയ കനകയെ വളര്‍ത്തിയത് നടികൂടിയായ അമ്മ ദേവികയായിരുന്നു. 2008ല്‍ അമ്മയുടെ മരണത്തോടെ സിനിമയില്‍ നിന്നും പിന്‍മാറിയ കനകയുടെ ജീവിതം ഇതോടെ അനാഥതത്വത്തിന്റെ വേദനയിലാവുകയായിരുന്നു.

വിവാഹം കഴിഞ്ഞുവെന്നും ഭര്‍ത്താവിനെ തട്ടിക്കൊണ്ടുപോയെന്നുമുള്‍പ്പെടെയുള്ള അവകാശവാദങ്ങളുമായി രംഗത്തെത്തിയ കനകയുടെ പിന്നീടുള്ള രൂപഭാവങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതായിരുന്നു. തമിഴിലും മലയാളത്തിലുമായി നാല്‍പ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച കനകയുടെ അഭിനയജീവിതത്തിലൂടെ.

കനക തിരിച്ചെത്തുമോ ?

1989ല്‍ കരകാട്ടക്കാരന്‍ എന്ന ചിത്രത്തിലൂടെയാണ് കനക സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതൊരുവിജയചിത്രമായിരുന്നു. പക്ഷേ പിന്നീട് തമിഴില്‍ ഉടനെയൊന്നും കനകയ്ക്ക് മികച്ച വിജയങ്ങള്‍ ലഭിച്ചില്ല.

കനക തിരിച്ചെത്തുമോ ?

സിദ്ദിഖ് ലാലിന്റെ ഗോഡ്ഫാദര്‍ എന്ന ചിത്രത്തിലൂടെയാണ് കനക മലയാളത്തിലെത്തിയത്. മുകേഷും കനകയും നായികാനായകന്മാരായ ചിത്രം വന്‍ പ്രദര്‍ശനവിജയം നേടിയിരുന്നു. ഈചിത്രത്തിലെ കനകയുടെ മുന്‍കോപക്കാരിയായ മാലുവെന്ന കഥാപാത്രം മലയാളികള്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു.

കനക തിരിച്ചെത്തുമോ ?

മലയാളത്തില്‍ വിയറ്റ്‌നാം കോളനിയെന്ന ചിത്രത്തിലാണ് കനക ആദ്യമായി മോഹന്‍ലാലിനൊപ്പം അഭിനയിച്ചത്, ഈ ചിത്രവും മികച്ച വിജയം നേടിയിരുന്നു. ചിത്രത്തില്‍ കോളനി നിവാസിയായ കുസൃതിത്തരങ്ങളുള്ള പെണ്‍കുട്ടിയായി മികച്ച പ്രകടനമായിരുന്നു കനക കാഴ്ചവച്ചത്. പിന്‍ഗാമിയെന്ന ചിത്രത്തിലും കനക ലാലിനൊപ്പം അഭിനയിച്ചു.

കനക തിരിച്ചെത്തുമോ ?

തമിഴില്‍ ഇറങ്ങിയ കിളിപ്പേച്ച് കേള്‍ക്കവാ എന്ന ചിത്രത്തില്‍ കനക മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചു. തമിഴകത്ത് മികച്ച വിജയം നേടിയ ചിത്രമായിരുന്നു ഇത്. ഗോളാന്തരവാര്‍ത്തയെന്ന ചിത്രത്തിലും മമ്മൂട്ടിയ്‌ക്കൊപ്പം കനക അഭിനയിച്ചിട്ടുണ്ട്.

കനക തിരിച്ചെത്തുമോ ?

തമിഴകത്തെ സൂപ്പര്‍നായകന്മാരായ രജനീകാന്ത്, പ്രഭു, കാര്‍ത്തിക, വിജയകാന്ത്, ശരത്കുമാര്‍, അര്‍ജുന്‍, തുടങ്ങിവയര്‍ക്കൊപ്പമെല്ലാം കനക വിവിധ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

കനക തിരിച്ചെത്തുമോ ?

കുസൃതിക്കാറ്റ്, ഏഴരപ്പൊന്നാന എന്നീ രണ്ടു ചിത്രങ്ങളില്‍ ജയറാമിന്റെ നായികയായി കനക അഭിനയിച്ചിട്ടുണ്ട്. കുസൃതിക്കാറ്റിലെ സംശയരോഗിയായി മാറുന്ന ഭാര്യയുടെ വേഷം അതിമനോഹരമായിട്ടായിരുന്നു കനക അവതരിപ്പിച്ചത്.

കനക തിരിച്ചെത്തുമോ ?

അന്യഭാഷാ നടിമാരെ മലയാളത്തില്‍ ഗ്ലാമര്‍ പ്രാധാന്യമുള്ള വേഷങ്ങളില്‍ മാത്രം കണ്ടിരുന്ന കാലത്ത് ഒരു പിടി മികച്ച കഥാപാത്രങ്ങളാണ് കനകയ്ക്ക് മലയാളത്തില്‍ ലഭിച്ചത്. ആദ്യ ചിത്രമായ ഗോഡ് ഫാദറും പിന്നീട് വന്ന വാര്‍ധക്യ പുരാണം, കുസൃതിക്കാറ്റ്, ഗോളാന്തരവാര്‍ത്ത, നരസിംഹം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച കഥാപാത്രങ്ങളാണ് കനകയ്ക്ക് ലഭിച്ചത്.

കനക തിരിച്ചെത്തുമോ ?

അമ്മ മരിച്ചതോടെ തീര്‍ത്തും അനാഥമാവുകയായിരുന്നു കനകയുടെ ജീവിതം. ഇതിനിടെ താന്‍ വിവാഹം കഴിച്ചുവെന്നും ഭര്‍ത്താവിനെ ആരോ തട്ടിക്കൊണ്ടുപോയെന്നുമെല്ലാം പറഞ്ഞ് കനക രംഗത്തെത്തിയിരുന്നു. സുന്ദരിയായ കനകയെക്കണ്ട് ശീലിച്ചവര്‍ക്ക് അന്ന് കണ്ട കനയുടെ രൂപം ശരിയ്ക്കുമൊരു ഷോക്കായിരുന്നു.

കനക തിരിച്ചെത്തുമോ ?

കാന്‍സര്‍ രോഗിയാണെന്ന വാര്‍ത്തയും മരണവാര്‍ത്തയുമെല്ലാം കനകയെ വീണ്ടും വാര്‍ത്തകളില്‍ എത്തിച്ചിരിക്കുകയാണ്. മരണവാര്‍ത്തകണ്ട് അമ്പരന്ന കനക മാധ്യമങ്ങളോട് പറ‍ഞ്ഞത് സിനിമയില്‍ തിരിച്ചെത്താന്‍ താന്‍ മികച്ചൊരു അവസരത്തിനായി കാത്തിരിക്കുകയാണെന്നാണ്.

English summary
Actress Kanaka was considered one of the leading actress in the Tamil film industry, did somany meaningfull roles in Tamil and Malayalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam