»   » വ്യാജ വാര്‍ത്ത തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു; നടി കനിഹ

വ്യാജ വാര്‍ത്ത തന്നെയും കുടുംബത്തെയും വേദനിപ്പിച്ചു; നടി കനിഹ

Posted By: Sanviya
Subscribe to Filmibeat Malayalam

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്ത തന്നെയും കുടുംബത്തെയും വേദനിപ്പിച്ചുവെന്ന് നടി കനിഹ. ഞാനും ഭര്‍ത്താവും വേര്‍പിരിഞ്ഞതയാണ് വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചത്.

ബന്ധുക്കളും സുഹൃത്തുക്കളും ഫോണ്‍ വിളിച്ച് വീട്ടില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്ന് ചോദിക്കുമ്പോഴാണ് ഞാന്‍ അറിയുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ടെലിവിഷനിലും വാര്‍ത്തകള്‍ കണ്ടിട്ടാണ് അവര്‍ തന്നെ വിളിച്ചത്. അതോര്‍ത്ത് ഏറെ നേരം താന്‍ സങ്കടപ്പെട്ടുവെന്നും നടി പറയുന്നു.

പ്രചരിക്കുന്നത് തെറ്റാണ്

ആരെങ്കിലും ബ്ലോഗില്‍ എന്തെങ്കിലും എഴുതിയാല്‍ അത് കാട്ടു തീ പോലെ പടരുകയാണ്. അതിന്റെ സത്യാവസ്ഥ പോലും അന്വേഷിക്കാതെ പിന്നീട് എല്ലാ ഓണ്‍ ലൈന്‍ മാധ്യമങ്ങളിലേക്കും കോപ്പി ചെയ്ത് വയ്ക്കുകയാണെന്നും നടി പറയുന്നു.

താരങ്ങളും പ്രേക്ഷകരും

സോഷ്യല്‍ മീഡിയകള്‍ വന്നതോടെ സിനിമാ താരങ്ങളും പ്രേക്ഷകരും തമ്മിലുള്ള അകലം ഇല്ലാതായി. താരങ്ങള്‍ക്ക് വിശേഷങ്ങള്‍ അറിയിക്കാനും ആരാധകര്‍ക്ക് കമന്റുകള്‍ പറയാനും കഴിയും. പക്ഷേ ഇതിന്റെയൊക്കെ മറുവശം മാരകമാണെന്ന് കനിഹ പറയുന്നു.

എന്തും എഴുതാം

കൈയില്‍ ഒരു പേനയുണ്ടെന്ന് കരുതി ആര്‍ക്ക് എതിരെയും എന്തും എഴുതാമെന്ന് മാധ്യമ പ്രവര്‍ത്തകര്‍ തെറ്റിദ്ധരിക്കരുതെന്നും കനിഹ പറയുന്നു.

ദിലീപിനെതിരെ

അടുത്തിടെ നടന്‍ ദിലീപിനും മകള്‍ മീനാക്ഷിക്കെതിരെയും വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിന് പിന്നാലെയാണ് നടി കനിഹ വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചത്.

    English summary
    Actress Kaniha against fake news.

    വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam