»   » ആ ഫാഷന്‍ ഷോയ്ക്ക് ശേഷം പലരും മോശം മെസേജുകള്‍ വരെ അയച്ചു, പക്ഷേ ഞാൻ അഭിമാനിക്കുന്നു

ആ ഫാഷന്‍ ഷോയ്ക്ക് ശേഷം പലരും മോശം മെസേജുകള്‍ വരെ അയച്ചു, പക്ഷേ ഞാൻ അഭിമാനിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു റാംപില്‍ പങ്കെടുത്തതിനെ കുറിച്ച് നടി കനിഹ. റാംപില്‍ പങ്കെടുത്തന് ശേഷം ഒരുപാട് മോശം മെസേജുകളും തനിക്കു വന്നിരുന്നു. പക്ഷേ ഞാന്‍ അവിടെ ഒന്നും പതറിയില്ലെന്നും നടി പറയുന്നു.

അന്ന് റാംപില്‍ പങ്കെടുക്കുമ്പോള്‍ മൂന്ന് വയസുള്ള ഒരു കുഞ്ഞിന്റെ അമ്മയായിരുന്നു ഞാന്‍. അതുക്കൊണ്ട് തന്നെ ശരീരത്തിന് ആകൃതിയൊ സൗന്ദര്യമൊ ഉണ്ടായിരുന്നില്ല. അതുപോലെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നപ്പോഴുണ്ടായ അടി വയറ്റിലെ പാടുകള്‍ പോലും മാഞ്ഞിരുന്നില്ല. എങ്കിലും അതൊന്നും കാര്യമാക്കിയില്ല. കറുത്ത ലഹങ്കയണിഞ്ഞ് താന്‍ റാംപില്‍ പങ്കെടുത്തു.

kaniha

ഫങ്ഷന് ശേഷം പലരും തനിക്ക് മോശമായ സന്ദേശങ്ങള്‍ അയച്ചു. പക്ഷേ ഞാന്‍ അതില്‍ വിഷമിച്ചില്ല. കാരണം പാടുകളില്‍ ഞാന്‍ അഭിമാനിക്കുന്നുണ്ട്. അതിലെല്ലാം ഒരുപാട് യാഥാര്‍ത്ഥ്യങ്ങള്‍ ഉള്ളതായും നടി പറയുന്നു.

സ്ത്രീകള്‍ പ്രസവത്തിന് ശേഷം തന്റെ സൗന്ദര്യം വീണ്ടെടുക്കാന്‍ ശ്രമിക്കുന്നുണ്ട്. അത് ചിലപ്പോള്‍ പല ശസ്ത്രക്രിയകള്‍ വഴിയാണ്. പക്ഷേ താന്‍ അക്കാര്യങ്ങളോട് എതിരാണെന്നും നടി കനിഹ പറയുന്നു. നടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് കാണൂ..

Few years back I walked the ramp for designer Sanjana jon at the CIFW...The cause being walk for the girl child. It...

Posted by Kaniha on Tuesday, April 5, 2016
-
-
-
-
-
-
-
-
-
English summary
Actress Kaniha facebook post.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam