ചരിത്രം ആവര്‍ത്തിക്കുന്നു, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കനിഹ വീണ്ടും! മാമാങ്കം അതിശയിപ്പിക്കും

മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിട്ടാണ് മാമാങ്കം പ്രഖ്യാപിക്കപ്പെട്ടത്. നാല് ഷെഡ്യൂളുകളായി ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്ന സിനിമയെ കുറിച്ച് അടുത്ത കാലത്തായി വലിയ വിവാദങ്ങളാണ് പൊട്ടിപുറപ്പെട്ടത്. സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന ധ്രുവനെയും സംവിധായകന്‍ സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്നും മാറ്റി എന്നതായിരുന്നു വാര്‍ത്തകളില്‍ നിറഞ്ഞത്.

ഇതിന് പ്രതികരണം സംവിധായകനും നിര്‍മാതാവുമെല്ലാം നല്‍കിയിരുന്നു. അടുത്തിടെയാണ് നടി അനു സിത്താര മാമാങ്കത്തില്‍ ജോയിന്‍ ചെയ്ത്. അനു സിത്താര മാത്രമല്ല മലയാളത്തില്‍ നിന്നും മറ്റൊരു താരസുന്ദരി കൂടി മാമാങ്കത്തില്‍ അഭിനയിക്കുന്നുണ്ടെന്നുള്ളതാണ് ഏറ്റവും പുതിയ വിശേഷം. ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രം പുറത്ത് വിട്ട് നടി തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മാമാങ്കത്തില്‍ കനിഹയും

അടുത്തിടെയാണ് ഉണ്ണി മുകുന്ദനും അനു സിത്താരയും മാമാങ്കത്തിന്റെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്തത്. പിന്നാലെ നടി കനിഹയും മാമാങ്കത്തിലേക്ക് എത്തിയിരിക്കുകയാണ്. നടി അനു സിത്താരയ്‌ക്കൊപ്പം ലൊക്കേഷനില്‍ നിന്നുമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് കനിഹ തന്നെയായിരുന്നു താനും മാമാങ്കത്തില്‍ ഉണ്ടെന്നുള്ള കാര്യം വ്യക്തമാക്കിയത്. മാമാങ്കത്തിലെ താരങ്ങള്‍ ഓരോരുത്തരായി ജോയിന്‍ ചെയ്ത് കൊണ്ടിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുമെന്നാണ് കരുതുന്നത്.

 മമ്മൂട്ടിയ്‌ക്കൊപ്പം കനിഹ വീണ്ടും

മമ്മൂട്ടിയ്‌ക്കൊപ്പം കനിഹ വീണ്ടും

മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായിരുന്ന കേരള വര്‍മ പഴശ്ശിരാജയില്‍ കനിഹയായിരുന്നു നായിക. പഴശ്ശിരാജയുടെ പത്‌നിയായ മാക്കം എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കനിഹ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദ്രോണ, കോബ്ര, അബ്രഹാമിന്റെ സന്തതികള്‍ തുടങ്ങിയ സിനിമകളില്‍ കനിഹയും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിരുന്നു. വീണ്ടും ഇരുവരും മാമാങ്കത്തിലൂടെ ഒന്നിക്കുകയാണ്. സിനിമയിലെ കനിഹയുടെ കഥാപാത്രം എന്താണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും ശ്രദ്ധേമായൊരു വേഷമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

 മാമാങ്കം

മാമാങ്കം

മലയാളക്കര വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളില്‍ ഒന്നാണ് മാമാങ്കം. 12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്ന ചിത്രത്തിന് സജീവ് പിളളയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് മാമാങ്കം പറയുന്നത്. ബിഗ് ബജറ്റില്‍ നിര്‍മ്മിക്കുന്ന മാമാങ്കം 50 കോടിയോളം ബജറ്റില്‍ കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്.

 വിവാദങ്ങള്‍ ഒഴിയുന്നില്ല..

വിവാദങ്ങള്‍ ഒഴിയുന്നില്ല..

കഴിഞ്ഞ വര്‍ഷം ചിത്രീകരണം ആരംഭിച്ച മാമാങ്കത്തിന്റെ ഷൂട്ടിംഗ് പാതി വഴിയില്‍ നിന്ന് പോയിരുന്നു. തിരക്കഥയ്‌ക്കൊപ്പം സജീവ് പിളളയാണ് സംവിധാനം ചെയ്യുന്നതെന്ന് പറഞ്ഞിരുന്നെങ്കിലും നിര്‍മാതാവുമായിട്ടുള്ള പ്രശ്‌നങ്ങള്‍ കാരണം സിനിമയില്‍ നിന്നും പുറത്ത് പോയിരിക്കുകയാണ്. നിര്‍മാതാവ് തിരക്കഥയില്‍ മാറ്റം വരുത്താന്‍ പറഞ്ഞതാണ് പ്രശ്‌നമെന്ന് സജീവ് പറയുമ്പോള്‍ സജീവിന്റെ പരിചയക്കുറവും മോശം ചിത്രീകരണവും സാമ്പത്തിക നഷ്ടം വരുത്തിയെന്നാണ് വേണു കുന്നപ്പിള്ളി പറയുന്നത്. ആദ്യ ഘട്ടത്തില്‍ അഭിനേതക്കാളായും അണിയറ പ്രവര്‍ത്തനങ്ങളില്‍ ഉണ്ടായിരുന്ന പലരെയും പറഞ്ഞ് വിട്ടതിന് ശേഷം പുതിയ ആളുകളുമായിട്ടാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

 അണിയറയിലെ വമ്പന്മാര്‍

അണിയറയിലെ വമ്പന്മാര്‍

സാങ്കേതിക വിദ്യകളെല്ലാം പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലൊരുക്കാനാണ് തീരുമാനം. ഒരു പിരീഡ് മൂവി അതര്‍ഹിക്കുന്ന എല്ലാ സാങ്കേതിക തികവുകളോടെയും ഏറ്റവും മികച്ച ദൃശ്യാനുഭവങ്ങളോടെയുമാണ് മാമാങ്കം കാഴ്ചക്കാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബാഹുബലി 2, മഹധീര, അരുന്ധതി, ഈച്ച തുടങ്ങിയ സിനിമകള്‍ക്ക് വിഷ്വല്‍ ഇഫക്ട് നല്‍കിയ വിഎഫ് എക്‌സ് വിദഗ്ധനാണ് മാമാങ്കത്തിന് പിന്നിലും പ്രവര്‍ത്തിക്കുന്നത്. തായ്‌ലാന്‍ഡില്‍ നിന്നുമുള്ള ജെയ്ക്ക് സ്റ്റണ്ട്‌സാണ് ആക്ഷനൊരുക്കുന്നത്. കളരിയടക്കമുള്ള ആയോധന കലയാണ് മാമാങ്കത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.

 വ്യത്യസ്ത ഗെറ്റപ്പുകള്‍

വ്യത്യസ്ത ഗെറ്റപ്പുകള്‍

മാമാങ്കത്തിന്റെ മൂന്നാം ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ്. മമ്മൂട്ടി ഒന്നിലധികം ഗെറ്റപ്പുകളിലെത്തുന്ന ചിത്രത്തില്‍ സ്‌ത്രൈണതുയള്ള വേഷവും ഉണ്ടാവുമെന്നുള്ളതാണ് ശ്രദ്ധേയം. ബോളിവുഡ് നടി പ്രാചി ദേശായിയാണ് നായിക. പ്രാചിയ്‌ക്കൊപ്പം കേന്ദ്രകഥാപാത്രങ്ങളായി അഞ്ച് നായികമാരും സിനിമയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ് നടന്‍ അരവിന്ദ് സ്വാമി, സുദേവ് നായര്‍, നീരജ് മാധവ്, ഉണ്ണി മുകുന്ദന്‍, മാളവിക മേനോന്‍, തുടങ്ങി എണ്‍പതോളം താരങ്ങള്‍ സിനിമയിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X