നടി കനിഹ സംവിധായികയാവുന്നു! ലൊക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് നടി

By Midhun Raj

കേരള വര്‍മ്മ പഴശ്ശിരാജ എന്ന മമ്മൂട്ടി ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയായ താരമാണ് നടി കനിഹ. തുടര്‍ന്ന് നിരവധി ശ്രദ്ധേയ സിനിമകളിലാണ് നടി മോളിവുഡില്‍ അഭിനയിച്ചത്. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് കനിഹ തെന്നിന്ത്യന്‍ സിനികളില്‍ തിളങ്ങിയത്. പഴശ്ശിരാജയ്ക്ക് പുറമെ ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും നടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു. നടിയായും സഹതാരമായുമൊക്കെയാണ് കനിഹ സിനിമകളില്‍ തിളങ്ങിയത്.

kaniha

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. സിനിമയില്‍ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിണണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു. ഇപ്പോഴിതാ സംവിധായികയായും തുടക്കം കുറിക്കുകയാണ് നടി. കനിഹ തന്നെയാണ് ഇക്കാര്യം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്.

ഒരു ഹ്രസ്വ ചിത്രമാണ് താന്‍ സംവിധാനം ചെയ്യാന്‍ പോകുന്നതെന്നും അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് ഉളളതെന്നും നടി കുറിച്ചു. സസ്‌പെന്‍സ് നിര്‍ത്തിയാണ് കനിഹയുടെ പോസ്റ്റ് വന്നത്. സിനിമ ഒരു സമുദ്രമാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു കലാകാരിക്ക് കണ്ടെത്താനും പഠിക്കാനും തിളങ്ങാനും എന്തെല്ലാം കാര്യങ്ങളുണ്ട്. എന്റെയുളളിലെ ആകാംക്ഷ ഭരിതയായ പഠിതാവ് സംവിധാനമെന്ന കല ശ്രമിക്കാന്‍ പോവുകയാണ്. ആദ്യമായി എന്റെ ഹ്യദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ഒരു ഹ്രസ്വ ചിത്രത്തിനായി കാത്തിരിക്കൂ, കനിഹ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിനൊപ്പം സംവിധാന സംരംഭത്തിന്റെ ലൊക്കേഷനില്‍ നിന്നുളള ചിത്രങ്ങളും കനിഹ പങ്കുവെച്ചിരുന്നു. തമിഴിനേക്കാള്‍ മലയാളത്തിലാണ് കനിഹയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. മലയാളത്തില്‍ ഇതുവരെ ഇരുപതിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു.

2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് കനിഹ. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. സിനിമകള്‍ക്കൊപ്പം കുടുംബത്തിന്റെ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്യാറുണ്ട്.

Read more about: kaniha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X