ഉടുപ്പുകള്‍ കൈമാറി കനിഹയുടെ ടിക്ക് ടോക്ക്! മകനൊപ്പമുളള വീഡിയോ പങ്കുവെച്ച് നടി

By Prashant V R

മമ്മൂട്ടിയുടെ പഴശ്ശിരാജയിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനിഹ. ചരിത്ര സിനിമയിലെ പ്രകടനം നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു. പഴശ്ശിരാജയ്ക്ക് പിന്നാലെയാണ് കനിഹ മലയാളത്തില്‍ സജീവമായത്, തുടര്ന്ന് നിരവധി ശ്രദ്ധേയ സിനിമകളില്‍ നടി മോളിവുഡില്‍ അഭിനയിച്ചിരുന്നു. ലോക് ഡൗണ്‍ കാലത്തും സോഷ്യല്‍ മീഡിയയില്‍ സജീവമാകാറുളള താരമാണ് കനിഹ.

kaniha

വീട്ടില്‍ നിന്നുളള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം തന്നെ നടി പങ്കുവെക്കാറുണ്ട്. കനിഹയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. മകനൊപ്പം ടിക്ക് ടോക്ക് ചെയ്തതിന്റെ ഒരു വീഡിയോ ആണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. മകന്റെ വസ്ത്രം അമ്മയും, അമ്മയുടെ വസ്ത്രം മകനും ധരിച്ചുളെളാരു രസകരമായൊരു വീഡിയോ ആണ് കനിഹയുടെതായി വന്നിരിക്കുന്നത്.

മകന്റെ വസ്ത്രം തനിക്ക് പാകമായതിന്റെ സന്തോഷവും കനിഹ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നു. ഗ്ലാമര്‍ വേഷങ്ങള്‍ക്കൊപ്പം അഭിനയ പ്രാധാന്യമുളള റോളുകളും ചെയ്തുകൊണ്ടാണ് കനിഹ തെന്നിന്ത്യന്‍ സിനികളില്‍ തിളങ്ങിയത്. പഴശ്ശിരാജയ്ക്ക് പുറമെ ഭാഗ്യദേവത, സ്പിരിറ്റ് തുടങ്ങിയ സിനിമകളിലും നടി ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചിരുന്നു.

നടിയായും സഹതാരമായുമൊക്കെയാണ് കനിഹ സിനിമകളില്‍ തിളങ്ങിയത്. മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലാണ് കനിഹ എറ്റവുമൊടുവിലായി മലയാളത്തില്‍ അഭിനയിച്ചത്. സിനിമയില്‍ ഒരു പ്രാധാന്യമുളള റോളിലാണ് നടി എത്തിയത്. അഭിനേത്രി എന്നതിലുപരി ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ്, പിന്നണി ഗായിക, ടിവി അവതാരക എന്നീ മേഖലകളിലും കനിഹ തിളങ്ങിയിരുന്നു.

തമിഴിനേക്കാള്‍ മലയാളത്തിലാണ് കനിഹയ്ക്ക് കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. മലയാളത്തില്‍ ഇതുവരെ ഇരുപതിലധികം സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. മലയാളം, തമിഴ് തുടങ്ങിയ ഭാഷകള്‍ക്കൊപ്പം തെലുങ്കിലും കന്നഡയിലും നടി അഭിനയിച്ചിരുന്നു. 2002ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ഫൈവ് സ്റ്റാറിലൂടെയാണ് നടി സിനിമാ രംഗത്തേക്ക് എത്തിയത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് കനിഹ. തന്റെ എറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ചാണ് നടി എത്താറുളളത്.

വീഡിയോ

Read more about: kaniha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X