»   » ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം, ധൈര്യത്തോടെ മരണത്തില്‍ നിന്ന് അയാളെ കനിഹ രക്ഷിച്ചു !!

ആരും ചെയ്യാന്‍ മടിക്കുന്ന കാര്യം, ധൈര്യത്തോടെ മരണത്തില്‍ നിന്ന് അയാളെ കനിഹ രക്ഷിച്ചു !!

By: Rohini
Subscribe to Filmibeat Malayalam

റോഡ് അപകടങ്ങള്‍ നാള്‍ക്കുനാള്‍ കൂടി വരുന്നു. അപകടത്തില്‍ പെട്ട് റോഡില്‍ ജീവിന് വേണ്ടി പിടയുന്നവരെ കൗതുകത്തോടെ നോക്കി നില്‍ക്കാനും സെല്‍ഫി എടുക്കാനും മാത്രമേ ഇന്നും ഭൂരിഭാഗം ആളുകളും ശ്രമിക്കാറുള്ളൂ. അപകടത്തില്‍ പെട്ട് കിട്ടുക്കന്നവരെ രക്ഷിച്ചാലുണ്ടാവുന്ന നൂലാമാലകള്‍ പലരെയും വെറും കാഴ്ചക്കാരാക്കുന്നു.

അടങ്ങിയിരിക്കുന്നത് കണ്ട് സഹിക്കുന്നില്ല; ആരാധകര്‍ തെറ്റിപ്പിരിക്കാന്‍ ശ്രമിച്ച താരദാമ്പത്യം

എന്നാല്‍ തനിക്ക് മുന്‍പില്‍ നേരിട്ട് കണ്ട ആ സംഭവത്തില്‍ നിന്ന് മുഖം തിരിഞ്ഞു നടക്കാന്‍ നടി കനിഹയ്ക്ക് സാധിച്ചില്ല. റോഡ് അപകടത്തില്‍ പരിക്കേറ്റ് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ആളെ ആശുപത്രിയില്‍ എത്തിച്ച അനുഭവത്തെ കുറിച്ച് കനിഹ തന്റെ ഫേസ്ബുക്ക് പേജിലെഴുതി. കനിഹയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

ജീവന്‍ രക്ഷിക്കാന്‍ അവസരം

നിങ്ങളിലെത്രപേര്‍ക്ക് ഒരു ജീവന്‍ രക്ഷിക്കാനുള്ള അവസരം കിട്ടാറുണ്ട് എന്നെനിക്കറിയില്ല. ഇന്ന് മകന്‍ റിയാഹിയെ സ്‌കൂളില്‍ വിട്ടു വരുന്ന വഴി എനിക്ക് അങ്ങനെ ഒരു അവസരം കിട്ടി.

കണ്‍മുന്നില്‍ കണ്ട കാഴ്ച

എന്റെ കണ്ണിന്റെ മുന്നില്‍, രണ്ട് ബൈക്കുകള്‍ കൂട്ടിയിടിച്ച് പ്രായം ചെന്ന ഒരാള്‍ വീണു കിടക്കുന്നു. സംഭവം കണ്ടവര്‍ ഒന്ന് വന്ന് നോക്കി പോകുന്നു.. കാറുകളും നിര്‍ത്തിയില്ല. ഞാന്‍ അടുത്ത് പോയി നോക്കി. ഇടത് കാല്‍ ഒടിഞ്ഞിരുന്നു. രക്തത്തില്‍ കുളിച്ചു കിടക്കുകയാണയാള്‍.

മറ്റൊന്നും ആലോചിച്ചില്ല

വേറെ ഒന്നും ആലോചിച്ചില്ല, അയാളെ എന്റെ കാറില്‍ കയറ്റി അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു. പൊലീസിനെയും ബന്ധുക്കളെയും വിവരമറിയിച്ചു. എഫ് ഐ ആര്‍ ഫയല്‍ ചെയ്തു. അദ്ദേഹം ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു

ആ സംഭവത്തിന്റെ നടുക്കം

ഈ സംഭവം എന്നെ പിടിച്ചു കുലുക്കി. ഒരു യാഥാര്‍ത്ഥ്യം എന്റെ കണ്‍ മുന്നില്‍. ആ സംഭവത്തിന്റെ നടുക്കം ഇപ്പോഴുമുണ്ടെങ്കിലും, ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് ഞാന്‍. ഒരാള്‍ക്കെങ്കിലും ഈ പോസ്റ്റ് കണ്ട് പ്രചോദനമാകട്ടെ എന്ന് കരുതിയാണ് ഇക്കാര്യം ഇവിടെ കുറിക്കുന്നത് എന്നും കനിഹ പറയുന്നുണ്ട്.

ഇതാണ് പോസ്റ്റ്

ഇതാണ് കനിഹയുടെ ഫേസ്ബുക്ക് പോസ്റ്റ്. അപകടം നടന്ന ആളുടെ ചോര തന്റെ കാറില്‍ വീണുകിടക്കുന്ന ചിത്രത്തിനൊപ്പമാണ് കനിഹയുടെ ഫേസ്ബുക്ക് കുറിപ്പ്. കമന്റ് ബോക്‌സില്‍ ചിലര്‍ക്ക് മറുപടി നല്‍കാനും നടി സമയം കണ്ടെത്തി.

English summary
Actress Kaniha saved a life
Please Wait while comments are loading...

Malayalam Photos

Go to : More Photos