അച്ഛനും മകനുമൊപ്പം ഒരു ലൊക്കേഷന്‍ ചിത്രം, പങ്കുവെച്ച് നടി കനിഹ, ഏറ്റെടുത്ത് ആരാധകര്‍
സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയും സംവിധായകന്‍ ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. കഴിഞ്ഞ ദിവസമാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. സുരേഷ് ഗോപി എബ്രഹാം മാത്യൂ മാത്തന്‍ എന്ന റോളില്‍ എത്തുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം മകന്‍ ഗോകുലും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം നടി കനിഹയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം പാപ്പന്‍ ലൊക്കേഷനില്‍ നിന്നും കനിഹ പങ്കുവെച്ച പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

സുരേഷ് ഗോപിയും ഗോകുലും നിര്‍മ്മാതാവ് ഡേവിഡ് കാച്ചപ്പിളളിയും കനിഹയുമുളള ഒരു ചിത്രമാണ് നടി പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനും മകനുമൊപ്പം ഒരു ലൊക്കേഷന്‍ ചിത്രം എന്ന ക്യാപ്ഷനിലാണ് കനിഹ പുതിയ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചത്. മുന്‍പ് ജോഷിയുടെ തന്നെ ക്രിസ്ത്യന്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തില്‍ കനിഹയും സുരേഷ് ഗോപിയും ഭാര്യാഭര്‍ത്താക്കന്മാരായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും പുതിയ ചിത്രത്തിനായി ഇരുവരും ഒരുമിക്കുന്നത്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
ഇവര്‍ക്ക് പുറമെ നൈല ഉഷ, സണ്ണി വെയ്ന്‍, നീത പിളള തുടങ്ങിയവരും പാപ്പനില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശാ ശരത്ത്, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ആര്‍ജെ ഷാനിന്‌റെ തിരക്കഥയിലാണ് ജോഷി പുതിയ ചിത്രം എടുക്കുന്നത്. മുന്‍പ് മഞ്ജു വാര്യര്‍ കേന്ദ്രകഥാപാത്രമായി അഭിനയിച്ച കെയര്‍ ഓഫ് സൈറ ബാനുവിന്‌റെ തിരക്കഥയും ഷാന്‍ തന്നെയാണ് എഴുതിയത്. പൊറിഞ്ചു മറിയം ജോസിന്‌റെ വലിയ വിജയത്തിന് പിന്നാലെയാണ് ജോഷി സുരേഷ് ഗോപി ചിത്രവുമായി എത്തുന്നത്.


Click it and Unblock the Notifications











