സില്‍ക്ക് സ്മിതയുടെ സ്വകാര്യഭാഗം കാണാൻ കുളിമുറിയുടെ ചില്ല് തകര്‍ത്തു! സാധാരണക്കാരുടെ ആക്രമണത്തെ കുറിച്ച് നടി

മലയാള സിനിമയിലടക്കം മാദക സുന്ദരിയായി അഭിനയിച്ചിട്ടുള്ള നടിയായിരുന്നു സില്‍ക്ക് സ്മിത. ഒരു കാലഘട്ടത്തില്‍ സൂപ്പര്‍താരങ്ങളെക്കാളും പവര്‍ സില്‍ക്കിനായിരുന്നു. നടിയുടെ ഒരു ദിവസത്തെ ഷൂട്ടിങ്ങ് എങ്കിലും സിനിമയില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി നിര്‍മാതാക്കള്‍ ക്യൂ നില്‍ക്കുമായിരുന്നു. അങ്ങനെ വെള്ളിത്തിരയില്‍ തിളങ്ങി നിന്ന കാലത്താണ് ആത്മഹത്യയിലൂടെ നടി ജീവിതം അവസാനിപ്പിക്കുന്നത്.

സിനിമാക്കാരും സുഹൃത്തുക്കളും തുടങ്ങി സില്‍ക്ക് സ്മിത ആത്മാര്‍ഥമായി സ്‌നേഹിച്ചിരുന്നവര്‍ പോലും നടിയെ ചതിക്കുകയായിരുന്നു. സിനിമയില്‍ അഭിനയിക്കുന്ന കാലത്ത് സാധാരണക്കാരില്‍ നിന്ന് പോലും നടിയ്ക്ക് ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിരുന്നു. ഒരിക്കല്‍ സില്‍ക്കിന്റെ കുളിമുറിയുടെ ജനല്‍ ചില്ലു തകര്‍ത്ത് പൊതുജനങ്ങള്‍ നടിയുടെ സ്വകാര്യഭാഗങ്ങള്‍ കണ്ടിരുന്നു.

silk-smitha

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെ സില്‍ക്ക് സ്മിതയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ നടി കസ്തൂരിയാണ് സില്‍ക്ക് സ്മിതയ്ക്ക് സംഭവിച്ച ക്രൂരതമായ ആക്രമണങ്ങളെ കുറിച്ച് വെളിപ്പെടുത്തുന്നത്.

''ഒരിക്കല്‍ സില്‍ക്ക് സ്മിത ഒരു സിനിമയുടെ ഔട്ട്‌ഡോര്‍ ഷൂട്ടിങ്ങിന് പോയപ്പോഴായിരുന്നു സംഭവം ഉണ്ടാവുന്നത്. അക്കാലത്ത് സില്‍ക്കിനോട് ആളുകളോട് പ്രത്യേകതരം ആകര്‍ഷണം ഉണ്ടായിരുന്ന സമയമാണ്. ആളുകള്‍ക്ക് എളുപ്പം കടന്ന് വരാന്‍ സാധിക്കുന്ന രീതിയിലുള്ള സ്ഥലത്താണ് അന്ന് ചിത്രീകരണം നടക്കുന്നത്. അതുകൊണ്ട് തന്നെ നടി താമസിക്കുന്ന വീടിന് പുറത്ത് ഒരു കുളിമുറിയും ഒരുക്കിയിരുന്നു.

അങ്ങനെ അന്നും പതിവുപോലെ സില്‍ക്ക് സ്മിത ബാത്ത്‌റൂമില്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന ആളുകള്‍ അതിന്റെ ജനല്‍ തകര്‍ത്ത് നടിയുടെ ശരീരം കാണാന്‍ ശ്രമിച്ചു. പിന്നീട് വളരെ വിഷമത്തോട് കൂടിയാണ് നടി ഇക്കാര്യം തുറന്ന് പറഞ്ഞത്. ലൈംഗികാതിക്രമം സിനിമയില്‍ നിന്ന് മാത്രമല്ല സാധാരണക്കാരില്‍ നിന്നും വരുമെന്ന് പറയുന്നതിന്റെ ഉദ്ദാഹരണം ഇതാണെന്നാണ്'' കസ്തൂരി പറയുന്നത്.

silk-smitha

ബിഗ്രേഡ് നായികയായി സിനിമയില്‍ അത്യാവശ്യം ഗ്ലാമറസായി അഭിനയിച്ചതിലൂടെ സില്‍ക്കിനെ ആര്‍ക്കും കയറി പിടിക്കാമെന്നൊരു ചിന്ത അക്കാലത്ത് ഉണ്ടായിരുന്നു. കുളിമുറിയില്‍ പോലും സ്വതന്ത്ര്യമില്ലാത്ത അവസ്ഥ. പലരും എങ്ങനെയും നടിയെ ഒന്ന് തൊടണമെന്ന് ആഗ്രഹിച്ചിരുന്നു. ആരാധകരെന്ന് പറയുന്ന സാധാരണക്കാര്‍ നടിയെ അങ്ങനെ സമീപിച്ചിട്ടുണ്ടെങ്കിലും നടിയുടെ കൂടെയുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകര്‍ അവരെ ഒരു അനുജത്തിയെ പോലെയാണ് സംരക്ഷിച്ചിരുന്നത്.

സില്‍ക്ക് സ്മിതയുടെ സിനിമകളെ കുറിച്ച് പൊതുജനം സംസാരിക്കുകയാണെങ്കില്‍ അതിലെ നായകനാരാണ് എന്ന കാര്യം പോലും പ്രസക്തമല്ലായിരുന്നു. അത്രയും സ്വാധീനം ചെലുത്താന്‍ സാധാരണക്കാരിയായൊരു യുവതിയ്ക്ക് സാധിച്ചുവെന്നാണ് കരിയറിലൂടെ സില്‍ക്ക് തെളിയിച്ചതെന്നും കസ്തൂരി പറയുന്നു.

സിനിമയ്ക്ക് അകത്തും വ്യക്തി ജീവിതത്തിലുമൊക്കെ ഒത്തിരി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുള്ള ആളാണ് സില്‍ക്ക് സ്മിത. പ്രണയിച്ചിരുന്നവര്‍ പോലും പണത്തിനും പ്രശസ്തിയ്ക്കും വേണ്ടി നടിയെ ഉപയോഗിച്ചു. ഒടുവില്‍ ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് നടി എത്തിച്ചേരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X