നടനോട് അതൃപ്തി കാണിച്ചതോടെ രണ്ട് സിനിമകളില്‍ നിന്നും പുറത്താക്കി! വിവാദ വെളിപ്പെടുത്തലുമായി നടി കസ്തൂരി
മലയാളത്തിലും തമിഴിലുമൊക്കെ ശ്രദ്ധേയമായ വേഷങ്ങളില്‍ അഭിനയിച്ച താരസുന്ദരിയാണ് കസ്തൂരി. ഇടയ്ക്ക് നടി ബിഗ് ബോസിലും പങ്കെടുത്തിരുന്നു. ഇതിന് ശേഷം നിരന്തരം വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും കസ്തൂരി പങ്കുവെക്കുന്ന പോസ്റ്റുകളും വിവാദമായ പ്രസ്താവനകളുമൊക്കെയാണ് വാര്‍ത്തയില്‍ നിറയാറുള്ളത്.
സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് നടി വിവാഹിതയാവുന്നത്. അങ്ങനെ ചെറിയ പ്രായത്തില്‍ തന്നെ വിവാഹിതയായി സിനിമ വിട്ട് കസ്തൂരി കുടുംബിനിയായി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം വിദേശത്ത് താമസമാക്കിയ നടി അടുത്തിടെയാണ് അഭിനയത്തിലേക്ക് തിരിച്ച് വരവ് നടത്തിയത്.

സിനിമകളെക്കാളും സീരിയലുകളിലാണ് നടിയിപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. ഇതിനൊപ്പം വെബ് സീരീസുകളിലും നടിയുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു. രണ്ടാം വരവിലും തിരക്കുള്ള നടിയായി മാറിയ കസ്തൂരി സോഷ്യല്‍ മീഡിയയിലും സജീവമാണ്. സ്വന്തം കാര്യങ്ങളില്‍ മാത്രമല്ല, സിനിമാ സീരിയല്‍ ഇന്‍ഡസ്ട്രികളുമായി ബന്ധപ്പെട്ട കാര്യങ്ങളെ പറ്റിയും സെലിബ്രിറ്റികളുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ച് നടി വലിയ രീതിയിലാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്.
എന്നാല്‍ അടുത്തിടെ ഒരു അഭിമുഖത്തില്‍ കസ്തൂരി ഞെട്ടിക്കുന്ന ചില കാര്യങ്ങള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്. സിനിമയിലെ പ്രമുഖനായൊരു താരത്തില്‍ നിന്നും തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ചായിരുന്നു നടി സംസാരിച്ചത്. 'മുന്‍പ് താന്‍ ഇന്‍ഡസ്ട്രിയില്‍ തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്ന കാലത്ത് ഒരു നായകനൊപ്പം മൂന്ന് സിനിമകള്‍ ചെയ്യാന്‍ സമ്മതിച്ചിരുന്നു.
ആദ്യത്തെ സിനിമയില്‍ അഭിനയിച്ചു. അങ്ങനെ ആ സിനിമയുടെ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അദ്ദേഹം തന്നെ ഉപദ്രവിക്കാന്‍ തുടങ്ങി. അന്ന് ലൊക്കേഷനില്‍ വച്ച് താന്‍ പീഡിപ്പിക്കപ്പെട്ടു. മാത്രമല്ല തന്റെ പരിധിക്കപ്പുറം ആ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. ഇതിലുള്ള തന്റെ ഇഷ്ടക്കേട് ഞാന്‍ പ്രകടിപ്പിച്ചു.

അങ്ങനെ അനിഷ്ടം കാണിച്ചത് കൊണ്ട് ഏറ്റെടുത്ത മറ്റ് രണ്ട് സിനിമകളില്‍ നിന്നും എന്നെ അദ്ദേഹം ഒഴിവാക്കി. ആ രണ്ട് സിനിമകളില്‍ നിന്ന് ഒഴിവാക്കിയതില്‍ എനിക്ക് വിഷമം തോന്നിയില്ല. അത് നല്ലതിന് വേണ്ടിയാണെന്നേ ഞാന്‍ കരുതിയിട്ടുള്ളു. കാരണം ശപിച്ചു കൊണ്ട് അഭിനയിക്കേണ്ടി വന്നില്ലല്ലോ എന്നാണ് നടി പറയുന്നത്.
1991 ലാണ് കസ്തൂരി ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. തുടക്കം തമിഴിലൂടെയായിരുന്നു. ശേഷം മലയാളത്തില്‍ ചക്രവര്‍ത്തി എന്ന ചിത്രത്തില്‍ അഭിനയിച്ചു. മംഗല്യ പല്ലക്ക്, സ്‌നേഹം, ചേട്ടന്‍ ബാബ അനിയന്‍ ബാബ എന്നിങ്ങനെ നിരവധി സിനിമകളിലൂടെ മലയാളത്തിലും നടി സജീവമായിരുന്നു. എന്നാല്‍ സിനിമയിലെത്തി പത്ത് വര്‍ഷം കഴിഞ്ഞതിന് പിന്നാലെ നടി വിവാഹിതയായി.
സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കസ്തൂരിയുടെ വിവാഹം. ശേഷം കുഞ്ഞുങ്ങള്‍ കൂടി ജനിച്ചതോടെ നടി പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ട് നിന്നു. ശേഷം 2009 ലാണ് വീണ്ടും തിരിച്ച് വരവ് നടത്തിയത്. ആദ്യം നായികയായിരുന്നെങ്കില്‍ പിന്നീട് സ്വഭാവനടിയായിട്ടാണ് കസ്തൂരിയ്ക്ക് വേഷങ്ങള്‍ കിട്ടിയത്. ഇതിന് പുറമേ ടെലിവിഷനിലും സജീവമാണ് നടി.


Click it and Unblock the Notifications











