'എന്റെ 4500 രൂപയുടെ ചെരിപ്പ് രണ്ട് മാസത്തിനുള്ളില്‍ പൊട്ടി'; നടിക്കെതിരെ ട്രോള്‍, വൈറല്‍ ആയി വീഡിയോ
ഒരു കാലത്ത് മലയാളത്തിലും തമിഴിലും ഒരു പോലെ നിറഞ്ഞ് നിന്ന താരമാണ് നടി കസ്തൂരി. സിനിമയിലും ടെലിവിഷനിലും ഒരുപോലെ നിറഞ്ഞു നിന്ന താരമാണ് കസ്തൂരി. കസ്തൂരിയെ മലയാളികള്‍ക്ക് പരിചയം അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെയാണ്. ചക്രവര്‍ത്തി, അഗ്രജന്‍, രഥോത്സവം, മംഗല്യ പല്ലക്ക്, സ്‌നേഹം പഞ്ച പാണ്ടവര്‍, അഥീന തുടങ്ങിയ മലയാളം ചിത്രങ്ങളിലും നടി അഭിനയിച്ചു.
തമിഴിലും തെലുങ്കിലുമാണ് നടി കൂടുതലായും അഭിനയിച്ചത്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ആണ് ചര്‍ച്ചയാകുന്നത്. നടിക്കെതിരെ ട്രോളുകളും വരുന്നുണ്ട്. താന്‍ 4500 രൂപ കൊടുത്ത് വാങ്ങിയ ചെരിപ്പ് ഒരു മാസം കൊണ്ട് പൊട്ടിപ്പോയെന്നാണ് നടി വീഡിയോയില്‍ പറയുന്നത്.

'ഒരു ചെരുപ്പിന് നമ്മള്‍ എത്ര രൂപയാണ് ചെലവാക്കുക? നിങ്ങളായാലും ഞാനായാലും ചെലവാക്കുക? ഞാന്‍ പൊതുവെ 399 രൂപ മുതല്‍ 999 രൂപ വരെയാണ് ചെലവാക്കാറ്. അതിനര്‍ത്ഥം എനിക്ക് ഫാന്‍സി ഫൂട്ട് വെയറുകള്‍ ഒന്നും ഇല്ലെന്നല്ല, എനിക്കുണ്ട്. പക്ഷെ അതെല്ലാം ഞാന്‍ നന്നായി കൊണ്ടു നടക്കുന്നുമുണ്ട്. ഞാന്‍ ഇതുവരെ ചെരുപ്പ് വാങ്ങിയതില്‍ ഏന്റെ ഏറ്റവും വലിയ കളക്ഷന്‍ എന്ന് പറയുന്നത് 4500 രൂപയാണ്.
ഫിറ്റ് ഫ്‌ളോപ് എന്ന കമ്പനിയുടെ ചെരിപ്പാണ് താന്‍ വാങ്ങിയത്. ഞാന്‍ വാങ്ങിയതില്‍ എനിക്ക് ഏറ്റവും മോശം ചപ്പലും ഇതാണ്. താന്‍ വെറും രണ്ട് മാസം മുമ്പ് വാങ്ങിയ ചെരിപ്പാണ് ഇത്. എന്നാല്‍ ഇതിനകം പൊട്ടിപോയെന്നും നടി പറയുന്നു. ചെരിപ്പിന്റെ സൈഡ് ഭാഗവും അടി ഭാഗവും പൊട്ടിപ്പോയത് നടി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്.
ഫിറ്റ് ഫ്‌ളോപ്പിനെ മെന്‍ഷന്‍ ചെയ്തുകൊണ്ടാണ് കസ്തൂരി വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നടിയെ പിന്തുണച്ചുകൊണ്ടും പരിഹസിച്ചുകൊണ്ടും കമന്റുകള്‍ വന്നിരിക്കുകയാണ്.
വിലേയറിയ ചെരിപ്പാണ് ഉപയോഗിക്കുന്നത് എന്ന് കാണിക്കാനാണ് നടി ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്യുന്നതെന്നാണ് ഒരു വിഭാഗം പരിഹസിച്ചുകൊണ്ട് പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിലര്‍ നടിയെ അഭിനന്ദിക്കുന്നുണ്ട്. ഇത്തരം വിഷയങ്ങള്‍ തുറന്ന് പറയാനുള്ള മനസിനാണ് നടിയെ അഭിനന്ദിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തിയത്.
ചിലര്‍ ചോദിക്കുന്നത് നടി എവിടെ നിന്നാണ് ചെരിപ്പ് വാങ്ങിയത്. ഇത് ചിലപ്പോള്‍ ഡ്യൂപ്ലിക്കേറ്റ് ആകാനും സാധ്യതയുണ്ടെന്നാണ്. ബിഗ്ഗ് ബോസ് താരം കൂടിയായ നടിയുടെ വീഡിയോ തമിഴ്‌നാട്ടില്‍ വൈറല്‍ ആയിരിക്കുകയാണ്.

2019ല്‍ തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലാണ് നടി മത്സരാര്‍ത്ഥിയായി എത്തിയത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായാണ് നടി എത്തിയത്. അതിന് ശേഷം ഇന്‍തിന്റി ഗ്രൃഹലക്ഷ്മി എന്ന സീരിയലിലൂടെയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്.
കമല്‍ ഹാസനൊപ്പം ഇന്ത്യന്‍ എന്ന സിനിമയിലും നടി അഭിനയിച്ചിട്ടുണ്ട്. രാസാത്തി വരും നാള്‍, തെന്‍ട്രല്‍ വരും തേര്, ചിന്ന മണി, കൃഷ്ണ, കാതല്‍ കവിതൈ, എങ്കളുക്കും കാതല്‍ വരും, ദോസ്ത്, തമിഴരസന്‍ എന്ന ചിത്രങ്ങളിലും നടി അഭിനയിച്ചു.


Click it and Unblock the Notifications