»   » കാവ്യയുടെ സ്വന്തം ജസീലയ്‌ക്കൊപ്പം ഒരു കിടിലന്‍ സെല്‍ഫി

കാവ്യയുടെ സ്വന്തം ജസീലയ്‌ക്കൊപ്പം ഒരു കിടിലന്‍ സെല്‍ഫി

Posted By:
Subscribe to Filmibeat Malayalam

കാവ്യാ മാധവനൊപ്പം ഇതാരാണെന്നല്ലേ? വര്‍ഷങ്ങള്‍ക്ക് ശേഷം അപ്രതീക്ഷിതമായ കണ്ടുമുട്ടിയ കാവ്യയുടെ സ്വന്തം ജസീല. കാവ്യ തന്റെ കൂട്ടുകാരിയ്‌ക്കൊപ്പം നിന്നുള്ള സെല്‍ഫിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.ലാല്‍ ജോസ് ചിത്രമായ ക്ലാസ്സ്‌മേറ്റ്‌സിന്റെ ഓര്‍മ്മകളില്‍ ചിത്രത്തിലെ മനോഹരമായ കാറ്റാടി തണലും എന്ന ഗാനവും സെല്‍ഫിയ്ക്കൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

മലയാള സിനിമയിലെ സ്‌നേഹ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ക്ലാസ്സ്‌മേറ്റ്‌സില്‍ അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച എനിയ്ക്ക് വിദേശത്ത് പോയപ്പോള്‍ അപ്രതീക്ഷിതമായി കണ്ടുമുട്ടിയതാണ് ഈ  സുഹൃത്ത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തന്റെ സുഹൃത്ത് ജസീലയെ കണ്ടുമുട്ടുന്നതെന്നും കാവ്യ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ജസീലയെ കണ്ടുമുട്ടിയപ്പോള്‍ ചേര്‍ത്ത് പിടിച്ചൊരു സെല്‍ഫി, ഒപ്പം ക്ലാസ്സ്‌മേറ്റ്‌സ് എന്ന ചിത്രത്തിന്റെ ഓര്‍മ്മകളും എന്നും കാവ്യ പറയുന്നു.

kavya-friend

2006ല്‍ സൗഹൃദങ്ങളുടെ കഥ പറഞ്ഞ ക്യാമ്പസ് ചിത്രമായിരുന്നു ക്ലാസ്സ്‌മേറ്റ്‌സ്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, നരേയന്‍, കാവ്യാ മാധവന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആ വര്‍ഷത്തെ സൂപ്പര്‍ഹിറ്റായിരുന്നു.

English summary
Actress Kavya Madhavan selfee with her friend Jaseela.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam