സുജ കാര്‍ത്തികയും ദിലീപും കാരണക്കാര്‍?

വ്യാജമെന്ന് പറയപ്പെടുന്ന ടേപ്പിലെ കാര്യങ്ങള്‍ ആരെയും അലോസരപ്പെടുത്തുന്നതാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിഷാലിന്റെ അമ്മയെന്ന പേരില്‍ സംസാരിയ്ക്കുന്ന സ്ത്രീ ആരോപണമുയര്‍ത്തുന്നത് ദിലീപിനും നടി സുജാ കാര്‍ത്തികയ്ക്കുമെതിരെയാണ്.
ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള സംഭാഷണം എസ്.കുമാര്‍ എന്ന പേരിലുള്ള ഒരാളാണ് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കാവ്യയും ദിലീപും അവിഹതബന്ധമുണ്ടെന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഇതിലുള്ളത്. അടുത്ത സുഹൃത്തായിട്ടും കാവ്യയുടെ വിവാഹത്തില്‍ ദിലീപ് പങ്കെടുത്തില്ലെന്നും മഞ്ജു വാര്യര്‍ മാത്രമാണ് എത്തിയതെന്നും സംഭാഷണത്തിലുണ്ട്. ഇക്കാര്യത്തെച്ചൊല്ലി മഞ്ജുവും ദിലീപും വഴക്കാണെന്നും വീഡിയോ വിശദീകരിയ്ക്കുന്നു.
വീഡിയോയെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ ഇത് അപ്‌ലോഡ് ചെയ്തയാള്‍ തന്നെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഒറ്റദിവസം കൊണ്ടുതന്നെ വീഡിയോ അമ്പതിനായിരത്തോളം പേര്‍ കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വീഡിയോ ഇപ്പോള്‍ മറ്റു ചിലര്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
വിവാദ വീഡിയോയിലെ സംഭാഷണം മുഴുവന്‍ കേട്ടുവെന്ന് സംസ്ഥാന പൊലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ്കുമാര്‍ പറയുന്നു. ഇത് സംബന്ധിച്ച് ആരെങ്കിലും പരാതി നല്‍കിയാല്‍ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
ആദ്യപേജില്‍
കാവ്യ ടേപ്പില്‍ പങ്കില്ലെന്ന് നിഷാല്‍ കുടുംബം


Click it and Unblock the Notifications











