കഠിനാധ്വാനത്തിന് ഫലം, കീര്‍ത്തി ബിരുദധാരി
സിനിമയിലേക്ക് വിളിച്ചപ്പോള്‍ ആദ്യം കീര്‍ത്തി സുരേഷ് പറഞ്ഞ തടസ്സം പഠനമായിരുന്നു. പഠനത്തിന് ഒരു കഴപ്പവും വരില്ലെന്ന വാക്കോടെ കീര്‍ത്തിയെ സിനിമയിലെടത്തു. ആദ്യം ചിത്രം റിലീസാകുന്നതിന് മുമ്പേ അവസരങ്ങള്‍ വന്നുവിളിച്ചു. നല്ല കഥകള്‍ കേട്ടപ്പോള്‍ തള്ളിക്കളയാന്‍ തോന്നിയില്ല. കീര്‍ത്തി അഭിനയിച്ചു. പക്ഷെ പഠനം കൈവിട്ടില്ല.
കീര്‍ത്തി സുരേഷ് പഠിച്ചു, പഠിച്ച് ബിരുദധാരിയുമായുമായി. തന്റെ കഠിനാദ്ധ്വാനത്തിന് ഫലമുണ്ടായെന്ന് പറഞ്ഞുകൊണ്ട് കീര്‍ത്തിതന്നെയാണ് ഫോട്ടോയ്‌ക്കൊപ്പം ഫേസ്ബുക്കിലൂടെ വിവരമറിയിച്ചത്.

ചെന്നൈയില്‍ നുങ്കംപക്കത്തുള്ള പേള്‍ അക്കാഡമിയില്‍ ഫാഷന്‍ ഡിസൈനിങായിരുന്നു കീര്‍ത്തി പഠിച്ചുകൊണ്ടിരുന്നത്. മോഹന്‍ലാല്‍ നായകനാ 'ഗീതാഞ്ജലി'യിലൂടെ സിനിമയിലെത്തി. തുടര്‍ന്ന് ദിലീപിനൊപ്പം 'റിങ് മാസ്റ്ററി'ലും അഭിനയിച്ചു.
പഠനം പൂര്‍ത്തിയായതിന് ശേഷമാണ് സിനിമയില്‍ കൂടുതല്‍ ശ്രദ്ധകൊടുത്തത്. ഇപ്പോള്‍ മലയാളത്തിന് പുറമെ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും അവസരങ്ങള്‍ വന്നുവിളിക്കുന്നുണ്ട്. തമിഴ് സെന്‍സേഷണല്‍ ആക്ടര്‍ ശിവകാര്‍ത്തികേയന്റെ അടുത്ത നായികയാകുന്നത് കീര്‍ത്തി സുരേഷാണത്രെ.


Click it and Unblock the Notifications











