അവനെ വലിച്ചിഴക്കരുത്; ആ 'മിസ്റ്ററി മാൻ' ആരാണെന്ന് വെളിപ്പെടുത്തും; പ്രണയത്തിലെന്ന ​ഗോസിപ്പുകളോട് കീർത്തി

മലയാളത്തിൽ നിന്നും തമിഴിലെത്തി വിജയം കൈവരിച്ച നിരവധി നടിമാരുണ്ട്. നയൻതാര, അമല പോൾ, അസിൻ തുടങ്ങിയലരെല്ലാം ഇതിന് ഉദാഹരണമാണ്. മലയാളത്തിൽ തുടങ്ങി പിന്നീട് തമിഴകത്തെ മുൻനിര നായിക നടിയായി മാറിയ താരമാണ് കീർത്തി സുരേഷ്. നിർമാതാവ് സുരേഷ കുമാറിന്റെയും നടി മേനകയുടെ മകളായ കീർത്തിക്ക് സിനിമാ രം​ഗത്തേക്കുള്ള പ്രവേശനം താരതമ്യേന എളുപ്പമായിരുന്നു. ​ഗീതാഞ്ജലി എന്ന പ്രിയദർശൻ ചിത്രത്തിലായിരുന്നു തുടക്കം.

ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. മാത്രമല്ല നടി പ്രിയാമണി കന്നഡയിൽ ചെയ്ത ചാരുലത എന്ന സിനിമയുടെ തനിപ്പകർപ്പാണ് സിനിമയെന്ന വിമർശനവും വന്നു. പിന്നീട് തമിഴ് സിനിമകളിലാണ് കീർത്തി ശ്രദ്ധ കേന്ദ്രീകരിച്ചത്. തെലുങ്കിലും നല്ല അവസരങ്ങൾ തേടിയെത്തി.

Keerthy Suresh

പൊതുവെ ഒരു പുതുമുഖ നടിക്ക് കുറച്ച് കാലം മാത്രം തെന്നിന്ത്യൻ സിനിമകളിൽ ലഭിക്കുന്ന സ്വീകാര്യതയാണിതെന്നാണ് സിനിമാ ലോകം കരുതിയത്. എന്നാൽ കീർത്തിയുടെ താരമൂല്യം നില നിന്നു. മഹാനടി എന്ന തെലുങ്ക് സിനിമയുടെ വിജയം ഇതിന് രു പരിധി വരെ കാരണമായിട്ടുണ്ട്. പഴയ കാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കിയെടുത്ത സിനിമയിലെ പ്രധാന വേഷം ചെയ്തത് കീർത്തിയാണ്. സിനിമ പ്രേക്ഷക പ്രീതി നേടി. ഒപ്പം ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും കീർത്തിക്ക് ലഭിച്ചു.

ഇതിന് ശേഷമാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ കീർത്തി കുറേക്കൂടി ലഭിച്ച് തുടങ്ങിയത്. മലയാളത്തിൽ വാശി എന്ന സിനിമയിലാണ് കീർത്തി അവസാനമായി അഭിനയിച്ചത്. ടൊവിനോ തോമസ് നായകനായ സിനിമ ഒടിടിയിലൂടെ പ്രേക്ഷക പ്രീതി നേടി. ദസറയാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ വൻ ഹിറ്റായി. നാനിയാണ് ദസറയിൽ നായക വേഷം ചെയ്തത്.

കഴിഞ്ഞ ദിവസമാണ് കീർത്തിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഒരു ​ഗോസിപ്പ് വന്നത്. നടി തന്റെ കാമുകന്റെ ചിത്രം പുറത്ത് വിട്ടു എന്നായിരുന്നു വാർത്തകൾ. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഫർഹാൻ ബിൻ ലിയാഖത്തിനൊപ്പമുള്ള ഫോട്ടോയായിരുന്നു കീർത്തി പങ്കുവെച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ച് പോസ്റ്റ് ചെയ്ത ഇരുവരുടെയും ഫോട്ടോ വൈറലായി. കീർത്തിയുടെ ബാല്യകാല സുഹൃത്താണ് ഫർഹാൻ. ​ഗോസിപ്പുകൾ കടുത്തതോടെ വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് കീർത്തി സുരേഷ്.

തന്റെ പ്രിയ സുഹൃത്തിനെ ഇതലേക്ക് വലിച്ചിഴക്കേണ്ടതില്ല. ആ മിസ്റ്ററി മനുഷ്യൻ ആരെന്ന് അറിയിക്കേണ്ടപ്പോൾ വെളിപ്പെടുത്തും, അതുവരെ വിശ്രമിക്കൂയെന്ന് കീർത്തി ട്വിറ്ററിൽ കുറിച്ചു. ഫർഹാന്റെ പിറന്നാൾ ദിനത്തിൽ ആശംസകൾ അറിയിച്ച് കൊണ്ടിട്ട ഫോട്ടോയാണ് വൈറലായത്. കീർത്തി ഒരു ബിസിനസുകാരനെ വിവാഹം കഴിക്കാൻ പോവുകയാണെന്ന് നേരത്തെയും ​ഗോസിപ്പുകൾ വന്നിരുന്നു.

Keerthy Suresh

മകളെക്കുറിച്ച് വരുന്ന ​ഗോസിപ്പുകളെക്കുറിച്ച് നേരത്തെ കീർത്തിയുടെ അമ്മ മേനക സുരേഷ് സംസാരിച്ചിരുന്നു. ​ഗോസിപ്പുകൾ വരുന്നുണ്ടെങ്കിൽ പ്രശസ്തരാണെന്നാണ് അർത്ഥം. വീട്ടിൽ വെറുതെ ഇരിക്കുന്ന ആർട്ടിസ്റ്റിനെക്കുറിച്ച് ആരും ​ഗോസിപ്പെഴുതില്ല. കീർത്തിയോട് ഇത്തരം ​ഗോസിപ്പുകളെക്കുറിച്ച് ചോദിക്കാറില്ല. എന്തെങ്കിലും ഉണ്ടെങ്കിൽ അവൾ തന്നെ വന്ന് പറയുമെന്നും മേനക സുരേഷ് അന്ന് വ്യക്തമാക്കി.

സിനിമയുടെ വിജയ പരാജയങ്ങൾ കീർത്തി പക്വതയോടെയാണ് കൈകാര്യം ചെയ്യാറ്. അതിന്റെ നല്ല വശം കീർത്തി മനസ്സിലാക്കുമെന്നും മേനക പറഞ്ഞു. മലയാള സിനിമകളിൽ കീർത്തിയെ അധികം കാണാത്തതെന്തെന്ന ചോദ്യം വരാറുണ്ട്. നിലവിൽ തമിഴകത്തെ ഏറ്റവും തിരക്കുള്ള നടിമാരിലൊരാളാണ് കീർത്തി. മൂന്ന് കോടി രൂപയാണ് ഒരു സിനിമയ്ക്ക് കീർത്തി കൈ പറ്റുന്ന പ്രതിഫലമെന്നാണ് റിപ്പോർട്ടുകൾ.

More from Filmibeat

Read more about: keerthy suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X