TRENDING ON ONEINDIA
-
രണ്ട് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സ്കൂളില്‍ എത്തിയത് രണ്ടര ലക്ഷം വിദ്യാര്‍ത്ഥികള്‍
-
ആയിരം കോടിയുടെ മഹാഭാരതം! അവസാന ഘട്ടത്തിലെന്ന അറിയിപ്പുമായി ജോമോന് പുത്തന്‍ പുരയ്ക്കല്‍!
-
ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്ക്ക് അക്കാര്യം ഇഷ്ടമല്ല,വെറുതയല്ല അവര്‍ ജയിക്കുന്നത്'; ന്യൂസിലന്‍ഡ് താരം
-
വെള്ളി വര പിഴുത് കളയുമ്പോള്‍ ജാഗ്രത
-
പ്രവാസികളുടെ ക്ഷേമത്തിന് പദ്ധതികൾ
-
ആരും തിരിഞ്ഞു നോക്കാനില്ല, ഏറ്റവും വില്‍പ്പന കുറഞ്ഞ 10 കാറുകള്‍
അമ്മയായും അമ്മൂമ്മയായും തകര്‍ത്തഭിനയിച്ച സിനിമാ സീരിയല്‍ താരം കെജി ദേവകിയമ്മ അന്തരിച്ചു!!

ഒരു കാലഘട്ടത്തെ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച കലാകാരി കെജി ദേവകിയമ്മ അന്തരിച്ചു. റോഡിയോ നാടകങ്ങളിലൂടെയും സിനിമകളിലൂടെയും ടെലിവിഷന്‍ സീരിയലുകളിലൂടെയും ശ്രദ്ധേയായ ദേവകിയമ്മ ആറുമാസത്തോളമായി വാര്‍ധക്യ സഹജമായ അസുഖങ്ങളില്‍ കിടപ്പിലായിരുന്ന. 97-ാം വയസിലാണ് ദേവകിയമ്മ മരിക്കുന്നത്. കലാനിലയം നാടകവേദി സ്ഥാപകനും തനിനിറം പത്രത്തിന്റെ സ്ഥാപക പത്രാധിപരുമായിരുന്ന പരേതനായ കലാനിലയം കൃഷ്ണന്‍ നായരുടെ ഭാര്യയായിരുന്നു.
മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സണ്ണി ലിയോണ്‍ വരുന്നു! ഇത്തവണ മമ്മൂക്ക മിന്നിക്കും, രാജയുടെ മാസ്!

തിരുവിതാംകൂര്‍ റേഡിയോ നിലയത്തിലെ സ്ഥാപക ആര്‍ട്ടിസ്റ്റുമാരില്‍ ഒരാളായിരുന്നു. എ ഗ്രേഡ് ആര്‍ട്ടിസ്റ്റായി 1980 ലാണ് വിരമിച്ചത്. ഓള്‍ ഇന്ത്യ റേഡിയോയ്ക്കായി കൊയ്ത്തുപാട്ട്, വഞ്ചിപ്പാട്ട്, നാടന്‍ പാട്ടുകള്‍, തിരുവാതിരപ്പാട്ട്, കവിതകള്‍, ലളിതഗാനങ്ങള്‍, ശാസ്ത്രീയ സംഗീതം, തുടങ്ങി നിരവധി പരിപാടികള്‍ അവതരിപ്പിച്ചിരുന്നു.
പ്രിയയെ ട്രോളി മലയാളികൾ!! ബോളിവുഡിൽ എത്തിയപ്പോൾ ഇത്രയ്ക്ക് ഗ്ലാമറാകാമോ.. കാണൂ
ലൂസിഫറിന്റെ സെറ്റില്‍ പൃഥ്വിരാജിനോട് ബഹുമാനം തോന്നിയ നിമിഷം, മഞ്ജു വാര്യര്‍ പറയുന്നു
സിനിമയിലും ദേവകിയമ്മയെ തേടി ഒരുപാട് അവസരങ്ങളായിരുന്നു വന്നത്. ഒരിടത്തൊരു ഫയല്‍വാന്‍, കിലുക്കം, കൊട്ടാരം വീട്ടിലെ അപ്പൂട്ടന്‍, വക്കാലത്ത് നാരയണന്‍കുട്ടി, ശയനം, സൂത്രധാരന്‍, തുടങ്ങി ഒട്ടനവധി സിനിമകളില്‍ അമ്മയായും അമ്മൂമ്മയായും അഭിനയിച്ചിരുന്നു. ഇതിനൊപ്പം താലി, വീണ്ടും ജ്വാലയായി, ഇന്നലെ, കുടച്ചക്രം, പവിത്രബന്ധം എന്നിങ്ങനെ ഇരുപതോളം ടെലിവിഷന്‍ സീരിയലുകളിലും ദേവകിയമ്മ അഭിനയിച്ചിരുന്നു.