മോഹന്‍ലാല്‍ എന്തൊരു ക്യൂട്ടാണ്! തുറന്ന് പറഞ്ഞ് നടി ഖുശ്ബു
നിരവധി ശ്രദ്ധേയ ചിത്രങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തിളങ്ങിനിന്ന നടിയാണ് ഖുശ്ബു. തമിഴകത്തായിരുന്നു ഖുശ്ബു കൂടുതലായും തിളങ്ങിയിരുന്നത്. തമിഴിനു പുറമെ മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും അഭിനയിച്ച നടി ബോളിവുഡിലും അഭിനയിച്ചിരുന്നു. മോഹന്‍ലാല്‍ നായകനായ അങ്കിള്‍ ബണ്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നടി മലയാളത്തില്‍ എത്തിയിരുന്നത്.
തുടര്‍ന്ന് ചന്ദ്രോത്സവം,കയ്യൊപ്പ്, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയ്ന്റ് തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളിലൂം നടി മലയാളത്തില്‍ അഭിനയിച്ചിരുന്നു. കയ്യൊപ്പിലെ പദ്മ എന്ന കഥാപാത്രം ഖുശ്ബുവിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷങ്ങളിലൊന്നായിരുന്നു. കയ്യൊപ്പില്‍ മമ്മൂട്ടിയുടെ നായികയായിട്ടായിരുന്നു നടി അഭിനയിച്ചിരുന്നത്.

ആസിഫ് അലി നായകനായ കൗബോയ് എന്ന ചിത്രത്തിലായിരുന്നു നടി ഒടുവിലായി മലയാളത്തില്‍ അഭിനയിച്ചിരുന്നത്. വിവാഹ ശേഷവും സിനിമാ രംഗത്തു സജീവമാണ് ഖുശ്ബു. കഴിഞ്ഞ ദിവസം ലാലേട്ടന്റെ ഡ്രാമ ടീസര്‍ പങ്കുവെച്ച് ഖുശ്ബു ട്വിറ്ററില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ടീസര്‍ കണ്ട് മോഹന്‍ലാല്‍ അങ്ങേയറ്റം ക്യൂട്ടാണെന്നാണ് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
അതേസമയം ഡ്രാമയുടെ ടീസറിന് മികച്ച സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യമുളെളാരു ചിത്രമായിരിക്കും ഡ്രാമയെന്നാണ് അറിയുന്നത്. ആശാ ശരത്താണ് ചിത്രത്തില്‍ ലാലേട്ടന്റെ നായികയായി എത്തുന്നത്. സുരേഷ് കൃഷ്ണ,മുരളി മേനോന്‍,സുബി സുരേഷ് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ഡ്രാമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. വര്‍ണചിത്ര ബിഗ് സ്‌ക്രീന്റെ ബാനറില്‍ മഹാ സുബൈറാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


Click it and Unblock the Notifications