ഇപ്പോള്‍ കേരളത്തെ നാം സഹായിച്ചില്ലെങ്കില്‍ മനുഷ്യരെന്ന നിലയില്‍ തോറ്റുപോകും: തുറന്നുപറഞ്ഞ് ഖുശ്ബു

By Midhun

പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിലെ ജനങ്ങളെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഖുശ്ബു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് കേരള ജനതയെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഖുശ്ബു രംഗത്തെത്തിയിരിക്കുന്നത്. ഈ ഒരു അവസ്ഥയില്‍ കേരളത്തെ നാം സഹായിച്ചില്ലെങ്കില്‍ മനുഷ്യര്‍ എന്ന നിലയില്‍ തോറ്റുപോകുമെന്ന് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

khushboo

ഖുശ്ബുവിന്റെ വാക്കുകള്‍ ഇങ്ങനെ..."ഈയൊരു സാഹചര്യത്തില്‍ കേരളത്തിനൊപ്പം നിന്നില്ലെങ്കില്‍ അടിസ്ഥാനപരമായ മാനുഷിക മൂല്ല്യങ്ങളും വളര്‍ച്ചയുളള മനുഷ്യരെന്ന നിലയിലും നാം പൂര്‍ണ പരാജയമാകും. നമ്മെ കേരളത്തിന് ആവശ്യമുണ്ട്. ചെറിയ ചെറിയ തുളളികളാണ് സമുദ്രമായി മാറുന്നത്. എല്ലാവരും തങ്ങളാല്‍ കഴിയുന്ന സഹായങ്ങള്‍ ചെയ്യണം. ഇച്ഛാശക്തിയുണ്ടെങ്കില്‍ എന്തിനും ഒരു വഴിതെളിയും, ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു.

ഖുശ്ബുവിനു പുറമെ തെന്നിന്ത്യയിലെയും ബോളിവുഡിലെയും നിരവധി താരങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ക്ക് പിന്തുണയും സഹായവുമായി എത്തുന്നുണ്ട്. ജാതിമതഭേദമന്യേയാണ് എല്ലായിടത്തും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇവര്‍ക്കൊപ്പം എല്ലാവിധ സഹായങ്ങളുമായി നേവിക്കാരും സംഭവസ്ഥലങ്ങളില്‍ എത്തുന്നുണ്ട്. എന്തൊക്കെ വന്നാലും നമ്മള്‍ ഇതിവന അതിജീവിക്കും എ്ന്നു പറഞ്ഞുകൊണ്ടാണ് എല്ലാവരും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെല്ലാം തന്നെ സജീവമായി പങ്കെടുക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X