»   » നടിയെ തട്ടിക്കൊണ്ടു പോയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ഭാമ, നടിമാരെ എന്തും ചെയ്യാമെന്നാണോ വിചാരം ??

നടിയെ തട്ടിക്കൊണ്ടു പോയ സംഭവം തന്നെ ഞെട്ടിച്ചുവെന്ന് ഭാമ, നടിമാരെ എന്തും ചെയ്യാമെന്നാണോ വിചാരം ??

Posted By: Nihara
Subscribe to Filmibeat Malayalam

ഷൂട്ടിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രമുഖ അഭിനേത്രിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച വാര്‍ത്ത കേട്ട് താനും ഞെട്ടിയെന്ന് ചലച്ചിത്ര താരം ഭാമ. ലാല്‍ സിനിമയുടെ ഷൂട്ടിങ്ങ് കഴിഞ്ഞ് ഡബ്ബിംഗ് ആവശ്യത്തിനായി തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്ക് പോകുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

സംവിധായകനും അഭിനേതാവുമായ ലാലിന്റെ വീട്ടിലേക്കാണ് സഹായമഭ്യര്‍ത്ഥിച്ച് ചെന്നത്. ലാലിന്റെ സഹായത്തോടെയാണ് അഭിനേത്രി പോലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ ഉടന്‍ തന്നെ പോലീസ് പിടിയിലാവുമെന്ന് ലാല്‍ പറഞ്ഞു.

സംഭവം ഞെട്ടിച്ചു

സംഭവം തന്നെ ഏറെ ഞെട്ടിച്ചുവെന്നും പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഭാമ അറിയിച്ചു. പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രതികരണത്തിലാണ് താരം വിഷയത്തെ അപലപിച്ചത്.

തികച്ചും അപ്രതീക്ഷിതം

സാധാരണ സ്ത്രീകളെ അപേക്ഷിച്ച് കുറച്ചു കൂടെ സുരക്ഷിതത്വത്തിലാണ് സിനിമാ താരങ്ങള്‍ ജീവിക്കുന്നത്. എന്നാല്‍ നടിക്കെതിരെ നടന്ന സംഭവം തികച്ചും അപ്രതീക്ഷിതമാണ്.

ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവിനും ഉത്തരവാദിത്തമുണ്ട്

പ്രൊഡക്ഷന്‍ യൂനിറ്റിന്റെ വണ്ടിയിലാണ് നടി സഞ്ചരിച്ചിരുന്നതെന്നാണ് അരിഞ്ഞത്. അങ്ങനെയാണെങ്കില്‍ ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും സംഭവത്തിന് ഉത്തരവാദികളാണെന്നാണ് സംവിധായകന്‍ വിനയന്‍ പ്രതികരിച്ചിട്ടുള്ളത്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തണം

സിനിമാ നടിയായതിനാല്‍ വിഷയം പുറം ലോകം അറിയില്ലെന്നു കരുതിയാണോ പ്രതികള്‍ അക്രമത്തിന് മുതിര്‍ന്നത്. നടിമാരെ എന്തും ചെയ്യാമെന്നാണോ ഇത്തരക്കാരുടെ വിചാരം. അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും ഭാമ പ്രതികരിച്ചു.

English summary
Bhama's responds about actress attack.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam