»   » നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് ലാല്‍

നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്ന് ലാല്‍

By: Nihara
Subscribe to Filmibeat Malayalam
രാത്രി യാത്രയ്ക്കിടെ പ്രമുഖ സിനിമാ നടിയെ അപമാനിക്കാന്‍ ശ്രമിച്ചവര്‍ ഉടന്‍ പോലീസ് പിടിയിലാവുമെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് ലാല്‍ പറഞ്ഞു. കാക്കനാട്ടുള്ള ലാലിന്റെ വീട്ടിലേക്കാണ് സഹായവുമഭ്യര്‍ത്ഥിച്ച് യുവതി ചെന്നത്. തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേയ്ക്കുള്ള യാത്രാമധ്യേയാണ് സിനിമാതാരം ആക്രമിക്കപ്പെട്ടത്.

നടിയുടെ മുന്‍ഡ്രൈവറെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തട്ടിക്കൊണ്ടു പോകല്‍ ശ്രമമെന്നാണ് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സംഭവവുമായി ബന്ധപ്പെട്ട് വാഹനമോടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികളെക്കൂടി 24 മണിക്കൂറിനുള്ളില്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് ലാല്‍ പറഞ്ഞു.

തൃശ്ശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രാമധ്യേ

തൃശ്ശൂരിലെ വീട്ടില്‍ നിന്നും ഹണിബീ 2 ന്റെ ഡബ്ബിംഗിനായി കൊച്ചിയിലേക്ക് വരുന്നതിനിടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ടീം വാടകയ്‌ക്കെടുത്ത കാറിലാണ് താരം സഞ്ചരിച്ചത്. പുറകെ വന്ന വാഹനം നടി സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയും ഇത് ചോദ്യെ ചെയ്യുന്നതിനിടെ ഡ്രൈവറെ ദൂരേയ്ക്ക് കൊണ്ടു പോയി വണ്ടിയില്‍ അഞ്ചു പേര്‍ അതിക്രമിച്ചു കടക്കുകയുമാണ് സംഭവിച്ചതെന്നുള്ള മൊഴിയാണ് നടി നല്‍കിയിട്ടുള്ളത്.

സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യം

നടിയുടെ അനുവാദം കൂടാഗെ ഫോട്ടോയും വിഡിയോയും പകര്‍ത്തി ബ്ലാക്ക്‌മെയിലിംഗിലൂടെ പണം തട്ടിയെടുക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍, ബലാല്‍സംഗശ്രമം എന്നിവ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പ്രതികളെ ഉടന്‍ പിടികൂടും

നടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തെ വളരെ ഗൗരവകരമായാണ് കാണുന്നത് പ്രതികളെ ഉടന്‍ പിടിതകൂടുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നുവെന്നും ലാല്‍ വ്യക്തമാക്കി.

കൂടുതല്‍ വിവരം പുറത്തുവിടാറായിട്ടില്ല

നടിയെ തട്ടിക്കൊണ്ടു പോകല്‍ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വിടരുതെന്ന് പോലീസ് പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചിട്ടുണ്ടെനന്നും ലാല്‍ പറഞ്ഞു.

English summary
Lal 's responds about actress attack.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam