»   » നടി അക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം ഫെഫ്കയ്ക്ക്!!! സംവിധായകനും നിര്‍മാതാവും മറുപടി നല്‍കണം???

നടി അക്രമിക്കപ്പെട്ടതിന്റെ ഉത്തരവാദിത്വം ഫെഫ്കയ്ക്ക്!!! സംവിധായകനും നിര്‍മാതാവും മറുപടി നല്‍കണം???

Posted By:
Subscribe to Filmibeat Malayalam
യുവ നായിക ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഫെഫ്കയക്കെതിരെ സംവിധായകന്‍ വിനയന്‍ രംഗത്ത്. താരത്തിന് സഞ്ചരിക്കുന്നതിനായി പ്രൊഡക്ഷന്‍ ടീം നല്‍കിയ വാഹനത്തിലെ ഡ്രൈവറാണ് ആക്രമണത്തിന് പിന്നില്‍. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്കയ്ക്ക് ഉത്തരവാദിത്വമുണ്ടെന്നും വിനയന്‍ പറഞ്ഞു.

സംഭവത്തിന് പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വിനയന്‍ പറഞ്ഞു. നടി അഭിനയിക്കുന്ന ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവിനും ഇതില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ കഴിയില്ല. സിനിമയുടെ ജോലിയുമായി ബന്ധപ്പട്ട യാത്രയിലാണ് നടി ആക്രമിക്കപ്പെടുന്നതെന്നും വിനയന്‍ പറഞ്ഞു. കേരളം പോലൊരു സംസ്ഥാനത്ത് നടുറോഡില്‍ വച്ച് ഇത്തരത്തിലൊരു സംഭവം ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണെന്നും വിനിയന്‍ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട സംഭവിത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിനയന്‍ പ്രതികരിച്ചു. അതല്ലാതെ ലൈംലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന താരത്തിനെതിരെ ആക്രമണം ഉണ്ടാകില്ല. ഇതിന് പിന്നിലുള്ളവരെ കണ്ടെത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. ഈ ആക്രണത്തിന് പിന്നിലുള്ളവരെ എത്രയും വേഗം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

തങ്ങളുടെ സിനിമയുമായി ബന്ധപ്പെട്ട യാത്രയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ലെന്നുംവിനയന്‍ പറഞ്ഞു. സൂപ്പര്‍ ഹിറ്റായ ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിച്ച് വരികയാണ് നായിക. ചിത്രത്തിന്റെ ഡബ്ബിംഗ് സംബന്ധമായ ജോലികള്‍ക്കായി എറണാകുളത്തേക്ക് വരുന്നതിനിടെയാണ് താരം ആക്രമിക്കപ്പെട്ടത്.

സംഭവത്തില്‍ ഫെഫ്കയ്ക്ക് വീഴ്ച സംഭവിച്ചെന്നാണ് വിനയന്റെ ആരോപണം. സിനിമയുടെ പ്രൊഡക്ഷന്‍ യൂണിറ്റില്‍ ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഫെഫ്കയ്ക്ക് ഉത്തരവാദിത്വമുണ്ട്. ഡ്രൈവര്‍മാരുടെ സ്വഭാവമോ പശ്ചാത്തലമോ പരിശോധിക്കാതെയാണോ ജോലി നല്‍കുന്നതെന്നും വിനയന്‍ ചോദിച്ചു.

ഫെഫ്കയും വിനയനും തമ്മിലുള്ള സംഘട്ടനത്തിന് കുറച്ച് കാലത്തിന്റെ പഴക്കമുണ്ട്. വിനയന്‍ സെക്രട്ടറിയായിരുന്ന മാക്ട പിളര്‍ത്തിയാണ് ഫെഫ്ക ഉണ്ടാക്കിയത്. അന്ന് മുതല്‍ ഫെഫ്കയുടെ വീഴ്ചകളെ വിനയന്‍ പൊതു സദസില്‍ തുറന്ന കാട്ടുമായിരുന്നു.നടന്‍ തിലകനെതിരായ വിലക്കിലും ശക്തമായി വിനയന്‍ പ്രതികരിച്ചിരുന്നു.

ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ചിത്രത്തിലെ താരങ്ങള്‍ അടുത്തടുത്ത് അക്രമിക്കപ്പെട്ടു. 2013ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലെ താരങ്ങള്‍ ആക്രമിക്കപ്പെട്ടത്. ഇരുവരും ആദ്യചിത്രത്തിലും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ പ്രധാനതാരങ്ങളിലൊരാളായ ബാബുരാജ് കഴിഞ്ഞ ദിവസം മൂന്നാറില്‍ വച്ച് ആക്രമണത്തിന് ഇരയായിരുന്നു.

English summary
FEFKA and the Director and Producer of the movie which the actress who worked is responsible for the issue. There is a conspiracy behind the incident, Vinayan said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam