»   » സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെയും ഭരതന്‍-കെപിഎസി ലളിതയുടെയും കുടുംബങ്ങള്‍ തമ്മില്‍ വളരെ അടുത്ത ബന്ധം പുലര്‍ത്തുന്നവരാണ്. സത്യന്‍ അന്തിക്കാടിന്റെ എല്ലാ ചിത്രങ്ങളിലും കെപിഎസി ലളിത ഉണ്ടാകും. എന്നാല്‍ മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ ഒന്നിച്ച എന്നും എപ്പോഴും എന്ന ചിത്രത്തില്‍ കെപിഎസി ലളിത ഉണ്ടായിരുന്നില്ല. സത്യന്‍ അന്തിക്കാട് ചിത്രത്തിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടും കെപിഎസി ലളിത വരാതിരുന്നതാണ്. അതിന് കാരണം ഇരുകൂട്ടരും പഴയ പോലെ സൗഹൃദമില്ലാത്തതാണെന്നുമാണ് കേട്ടത്.

എന്നാല്‍ പ്രചരിക്കുന്ന പോലെ താനും സത്യന്‍ അന്തിക്കാടും തമ്മില്‍ ഒരു പ്രശ്‌നവുമില്ലെന്ന് കെപിഎസി ലളിത പറയുന്നു. തന്നെ എന്നും എപ്പോഴും എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചിട്ടില്ല. എനിക്ക് പറ്റിയ വേഷമില്ലാത്തതുകൊണ്ടാണ് ചിത്രത്തിലേക്ക് വിളിക്കാത്തതെന്നും കെപിഎസി ലളിത പറയുന്നു.

സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും മോഹന്‍ലാലും നായിക-നായകനായി എത്തിയ സത്യന്‍ അന്തിക്കാട് ചിത്രമായിരുന്നു എന്നും എപ്പോഴും.

സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

സത്യന്‍ അന്തിക്കാടിന്റെ എല്ലാ ചിത്രങ്ങളിലും അഭിനയിക്കുന്ന കെപിഎസി ലളിതയെ എന്നും എപ്പോഴും എന്ന ചിത്രത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ സത്യന്റെ ക്ഷണം കെപിഎസി നിരസിച്ചുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

തന്നെ ചിത്രത്തില്‍ അഭിനയിക്കാന്‍ സത്യന്‍ അന്തിക്കാട് ക്ഷണിച്ചിട്ടില്ല. കാരണം ആ ചിത്രത്തില്‍ എനിക്ക് പറ്റിയ വേഷമുണ്ടായിരുന്നില്ല. കെപിഎസി ലളിത പറയുന്നു. മനോരമയിലെ നേരെ ചൊവ്വേ എന്ന പരിപാടിയിലാണ് കെപിഎസി ഇക്കാര്യത്തെ കുറിച്ച് പറയുന്നത്.

സത്യന്‍ അന്തിക്കാട് എന്നെ വിളിച്ചിട്ടില്ല, പ്രചരിക്കുന്നത് നുണയാണ്, കെപിഎസി ലളിത

താനും സത്യന്‍ അന്തിക്കാടും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തിന്റെ ഭാര്യ നിമ്മിയുമായി കോണ്‍ഡാക്ടുമുണ്ട്-കെപിഎസി ലളിത പറയുന്നു.

English summary
Actress KPAC Lalitha about Sathyan Anthikkad.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X