For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കെപിഎസി ലളിതയ്ക്ക് വേണ്ടി സഹായം അഭ്യർത്ഥിച്ച് മകൾ, അടിയന്തിരമായി കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തണം..

  |

  ചികിത്സയിൽ കഴിയുന്ന നടി കെപിഎസി ലളിതയ്ക്ക് കരൾ മാറ്റിവയ്‌ക്കൽ ശസ്‌ത്രക്രിയക്കായി ദാതാവിനെതേടി മകൾ.ശ്രീകുട്ടി ഭരതനാണ് സോഷ്യൽ മീഡിയയിൽ സഹായം അഭ്യർത്ഥിച്ച് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.ശ്രീക്കുട്ടി ഭരതന്റെ കുറിപ്പ് സിനിമാ മേഖലയിലെ പലരും സമൂഹമാധ്യമങ്ങളിൽ പങ്കുവയ്‌ക്കുന്നുണ്ട്‌. കെപിഎസി ലളിതയുടെ ആരോഗ്യ സ്ഥിതി ഗുരുതരാവസ്ഥയിലാണെന്ന്‌ മകൾ ശ്രീക്കുട്ടിയുടെ കുറിപ്പിൽ പറയുന്നുണ്ട്.

  kpsc lalitha

  കുറുപ്പിന്റെ ലക്ഷ്യം ചാക്കോ ആയിരുന്നില്ല, മറ്റൊരാൾ ആയിരുന്നു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്

  ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...''. ജീവൻ രക്ഷിക്കാനുള്ള നടപടിയായി അടിയന്തിരമായി കരൾ മാറ്റിവയ്‌ക്കൽ ആവശ്യമാണ്. രക്തഗ്രൂപ്പ് O +ve ആണ്. O + ve ഉള്ള ആരോഗ്യമുള്ള ഏതൊരു മുതിർന്ന വ്യക്തിക്കും കരളിന്റെ ഒരു ഭാഗം ദാനം ചെയ്യാം. ദാതാവ് 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരായിരിക്കണം. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും അല്ലാത്തപക്ഷം മറ്റു രോഗങ്ങളില്ലാത്തവരുമായിരിക്കണം. വിപുലമായ പരിശോധനയ്ക്ക് ശേഷം, ദാതാവിന് പരിപൂർണ സുരക്ഷ ഉറപ്പാക്കിയ ശേഷം മാത്രമേ അവയവങ്ങൾ ദാനം ചെയ്യാൻ കഴിയൂ. വാണിജ്യേതരവും പരോപകാരവുമായ ആവശ്യങ്ങൾക്കായി ഡൊണേറ്റ് ചെയ്യാൻ തയ്യാറുള്ളവരെ മാത്രമേ സ്വീകരിക്കൂ .. ശ്രീക്കുട്ടി കുറുപ്പിൽ പറയുന്നു.

  കുറുപ്പിന്റെ ലക്ഷ്യം ചാക്കോ ആയിരുന്നില്ല, മറ്റൊരാൾ ആയിരുന്നു, ആ സംഭവം വെളിപ്പെടുത്തി മുകേഷ്

  അതേസമയം കെപിഎസി ലളിതയുടെ ചികിത്സ സഹായം സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. അവർ ആവശ്യപ്പെട്ട പ്രകാരമാണ് ചികിത്സ ചെലവ് ഏറ്റെടുത്തതെന്ന് മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞിരുന്നു.'' കലാകാരി എന്ന നിലയ്ക്കാണ് സര്‍ക്കാര്‍ സഹായം നല്‍കാന്‍ തീരുമാനിച്ചത്. കലാകാരന്മാര്‍ കേരളത്തിന് മുതല്‍കൂട്ടാണ്. അവരെ കൈയ്യൊഴിയാന്‍ സാധിക്കില്ല. ചികിത്സാ ആനുകൂല്യം ആവശ്യപ്പെട്ടവര്‍ക്കെല്ലാം സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. ആരേയും സര്‍ക്കാര്‍ തഴഞ്ഞിട്ടില്ല. തന്റെ മണ്ഡലത്തില്‍ മാത്രം രണ്ടായിരത്തി അഞ്ഞൂറോളം പേര്‍ക്ക് സഹായം കൊടുത്തിട്ടുണ്ട്. അതുകൊണ്ട് കെ.പി.എ.സി ലളിതയ്ക്ക് സഹായം അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങളുടെ ആവശ്യമില്ല. കെ.പി.എ.സി ലളിതയ്ക്ക് സ്വത്തുക്കള്‍ ഇല്ല. ചികിത്സ നടത്താനുള്ള മാര്‍ഗമൊന്നും അവര്‍ക്കില്ലെന്നും മന്ത്രി'' വ്യക്തമാക്കി.

  ചെറിയ ഇടവേളയ്ക്ക് ശേഷം മിയ വീണ്ടും അഭിനയത്തിലേയ്ക്ക്, ആശംസയുമായി ആരാധകർ

  കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെപിഎസി ലളിത. തൃശൂരിലെ ആശുപത്രിയിലായിരുന്ന ലളിതയെ വിദഗ്‌ധ ചികിത്സയ്ക്ക് വേണ്ടിയാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.ളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് അടുത്തിടെ ആശുപത്രി അധികൃതരും മകൻ സിദ്ധാർത്ഥ് ഭരതനും വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ''അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. പരിഭ്രമിക്കേണ്ട ആവശ്യമില്ല. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനകള്‍ക്കും കരുതലിനും സ്‌നേഹത്തിനും നന്ദി''- എന്നായിരുന്നു സിദ്ധാർത്ഥ് കുറിച്ചത്.

  500 മുതല്‍ 5000 വരെ, ബോളിവുഡ് താരങ്ങള്‍ക്ക് സിനിമയില്‍ നിന്നും ലഭിച്ച ആദ്യ പ്രതിഫലം

  Recommended Video

  ആദ്യം ബോധമുണ്ടായിരുന്നില്ല കരള്‍ മാറ്റിവയ്ക്കുകയാണ് പരിഹാരം KPAC ലളിത ICUവിൽ

  നടകങ്ങളിലൂടൊണ് കെപിഎസിലളിത സിനിമയിൽ എത്തിയത്. 10 വയസ്സുള്ളപ്പോൾ തന്നെ താരം നാടകങ്ങളിൽ സജീവമാവുകയായിരുന്നു. ഗീതയുടെ ബലി ആയിരുന്നു ആദ്യത്തെ നാടകം. പിന്നീട് അക്കാലത്തെ കേരളത്തിലെ പ്രമുഖ നാടക സംഘമായിരുന്ന കെ. പി. എ. സി യിൽ ചേർന്നു. അന്ന് ലളിത എന്ന പേർ സ്വീകരിക്കുകയും പിന്നീട് സിനിമയിൽ വന്നപ്പോൾ കെ. പി. എ. സി എന്നത് പേരിനോട് ചേരുകയും ചെയ്തു. ആദ്യ സിനിമ തോപ്പിൽ ഭാസി സംവിധാനം ചെയ്ത കൂട്ടുകുടുംബം എന്ന നാടകത്തിന്റെ സിനിമാവിഷ്കരണത്തിലാണ്. പിന്നീട് നടിയെ തേടി നിരവധി കഥാപാത്രങ്ങളെത്തുകയായിരുന്നു, ഹോം ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന മലയാള സിനമ. റിലീസിനൊരുങ്ങുന്ന ഒരുങ്ങുന്ന നിരവധി സിനിമകളിൽ കെപിഎസി ലളിത ഭാഗമാണ്,

  Read more about: kpac lalitha
  English summary
  Actress KPAC Lalitha Is In Critical, Daughter Srikutty Bharathan Seeking For Help
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X