ബാലതാരമായി അഭിനയിച്ചപ്പോള്‍ ലൈംഗികാതിക്രമം ഉണ്ടായി! അമ്മയാണ് അന്ന് പ്രതികരിച്ചത്; നടി കുട്ടി പത്മിനി
മലയാള സിനിമാലോകത്തെ വിവാദങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. പ്രമുഖര്‍ക്കെതിരായ ലൈംഗികാരോപണങ്ങള്‍ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെ മറ്റ് ഇന്‍ഡസ്ട്രികളില്‍ നിന്നും സമാനമായ ആരോപണങ്ങളുമായി നടിമാര്‍ രംഗത്ത് വന്ന് കൊണ്ടിരിക്കുകയാണ്.
തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ വ്യാപകമായി നടക്കുന്നുവെന്ന് ആരോപിച്ചിരിക്കുകയാണ് നടിയും നിര്‍മാതാവുമായ കുട്ടി പത്മിനി. തനിക്ക് നേരിടേണ്ടി വന്ന പ്രശ്‌നം ചൂണ്ടി കാണിച്ചതിന്റെ പേരില്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നാണ് നടി പറയുന്നത്. മാത്രമല്ല ഇത്തരം ഉപദ്രവങ്ങള്‍ കാരണം പല നടിമാര്‍ക്കും ആത്മഹത്യ ചെയ്യേണ്ടതായി വന്നിട്ടുണ്ടെന്നുമാണ് എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലൂടെ കുട്ടി പത്മിനി വെളിപ്പെടുത്തിയത്.

മലയാള സിനിമയിലെ നടിമാര്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വെളിപ്പെടുത്തി കൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വരുന്നത്. ഇതിന് പി പിന്നാലെ മലയാള സിനിമയില്‍ നിന്നുയരുന്ന ലൈംഗികാരോപണ പരാതികളുടെ പശ്ചാത്തലത്തിലാണ് നടി കുട്ടി പത്മിനിയും പ്രതികരണവുമായി എത്തിയത്. ബാലതാരമായി അഭിനയിച്ചിരുന്ന കാലത്ത് തനിക്കും സമാനമായ ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി വെളിപ്പെടുത്തി.
'ബാലതാരമായി അഭിനയിച്ചിരുന്നപ്പോള്‍ ലൈംഗികോപദ്രവം നേരിടേണ്ടതായി വന്നിരുന്നു. അന്ന് തന്റെ അമ്മ അവിടെ അത് ചോദ്യം ചെയ്ത് പ്രശ്നമുണ്ടാക്കുകയായിരുന്നു. അതിന് ശേഷം ഹിന്ദി സിനിമാ മേഖലയില്‍ നിന്നും തന്നെ പുറത്താക്കിയെന്നാണ് പത്മിനി പറയുന്നത്.
ഡോക്ടര്‍, ഐടി തുടങ്ങി മറ്റ് ജോലികള്‍ പോലെ തന്നെയാണ് അഭിനയവും. പിന്നെ എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നതെന്ന് കുട്ടി പത്മിനി ചോദിക്കുന്നു. ഇത് വലിയൊരു തെറ്റാണ്. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്നീഷ്യന്‍മാരും ലൈംഗികാവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു.

ലൈംഗികോപദ്രവങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പല സത്രീകളും പരാതി നല്‍കുന്നില്ല. ചില സ്ത്രീകള്‍ ഇത് സഹിക്കുന്നു. തമിഴ് സിനിമയിലെ ലൈംഗികോപദ്രവ ആരോപണത്തെ കുറിച്ചുള്ള അന്വേഷണത്തില്‍ വലിയ പുരോഗതികള്‍ ഉണ്ടാകുന്നില്ലെന്നും പത്മിനി പറഞ്ഞു.
സുരേഷ് ഗോപി തെളിവ് എവിടെയാണെന്ന് ചോദിച്ചതിനെ പറ്റി ഞാനും വായിച്ചിരുന്നു. എങ്ങനെയാണ് ഇത്തരം കാര്യങ്ങള്‍ക്ക് തെളിവ് നല്‍കാന്‍ സാധിക്കുക. സിബിഐ ചെയ്യുന്നത് പോലെയുള്ള നുണപരിശോധനകള്‍ നടത്തുകയാണ് വേണ്ടത്. എന്നാല്‍ തമിഴ് സിനിമാ മേഖലയില്‍ നിന്ന് ലൈംഗികോപദ്രവത്തെക്കുറിച്ചുള്ള പരാതികള്‍ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സ്വാമിനാഥന്‍ പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും നടിമാരുടെ ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ തമിഴ് സിനിമയിലും ഇതുപോലൊരു കമ്മിറ്റി രൂപീകരിക്കണമെന്ന് പറഞ്ഞ് നടനും നടികര്‍ സംഘം എന്ന താര സംഘടനയുടെ ജനറല്‍ സെക്രട്ടറിയുമായ വിശാല്‍ രംഗത്ത് വന്നിരുന്നു.


Click it and Unblock the Notifications