കുഞ്ചാക്കോ ബോബന്റെ അജ്ഞാത സുന്ദരി! നടി ലൈല സിനിമയിലേക്ക് തിരിച്ച് വരുന്നു! ചിത്രങ്ങള്‍ കാണാം

വിവാഹശേഷം സിനിമാ ജീവിതം അവസാനിപ്പിക്കുന്നവരാണ് പല നടിമാരും. മഞ്ജു വാര്യര്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, ശാന്തികൃഷ്ണ, ഉര്‍വ്വശി തുടങ്ങി മലയാളത്തിലെ മുന്‍നിര നായികമാരെല്ലാം സിനിമയിലേക്ക് തിരിച്ച് വന്നവരാണ്. ആദ്യ കാലത്തെക്കാള്‍ ശക്തമായ വേഷങ്ങളാണ് ഇവര്‍ ഓരോരുത്തര്‍ക്കും ഇപ്പോള്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ തെന്നിന്ത്യന്‍ നടി ലൈലയും വരവിന്റെ പാതയിലാണെന്നുള്ള വാര്‍ത്തകള്‍ വന്നിരിക്കുകയാണ്.

മലയാളത്തില്‍ വളരെ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും നടി ലൈലയെ അറിയാത്തവരായി കേരളത്തില്‍ ആരുമില്ല. ദിലീപിനും മോഹന്‍ലാലിനുമൊപ്പം ശക്തമായ കഥാപാത്രങ്ങളില്‍ തിളങ്ങി നിന്ന ലൈല സിനിമയില്‍ നിന്നും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു. പലപ്പോഴായി ലൈല തിരിച്ച് വരുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും വാര്‍ത്ത സ്ഥിരികരിച്ചത് ഇപ്പോഴാണ്. ഇതിന് പിന്നാലെ നടിയുടെ കിടിലന്‍ ഫോട്ടോഷൂട്ടും പുറത്ത് വന്നിരിക്കുകയാണ്.

 ലൈല തിരിച്ച് വരികയാണോ?

ലൈല തിരിച്ച് വരികയാണോ?

തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി, എന്നിങ്ങനെ ഇന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന നടിയാണ് ലൈല. ഹിന്ദിയിലൂടെയായിരുന്നു ലൈല വെള്ളിത്തിരയിലെത്തുന്നത്. 1996 ലായിരുന്നു നടിയുടെ സിനിമാ അരങ്ങേറ്റം. വിവാഹത്തോടെ അഭിനയ ജീവിതത്തിന് അവധി നല്‍കിയ ലൈല സിനിമയിലേക്ക് തിരിച്ച് വരികയാണ്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തമിഴില്‍ ആലീസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെ ലൈല വീണ്ടും എത്തുന്നത്. ഈ സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിനൊപ്പം ഫോട്ടോഷൂട്ടുകളിലും നടി പങ്കെടുത്തിരിക്കുകയാണ്.

 ലൈലയുടെ ആലീസ്

ലൈലയുടെ ആലീസ്

മണി ചന്ദ്രു തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന തമിഴ് ക്രൈം ത്രില്ലറാണ് ആലീസ്. മണി ചന്ദ്രുവിന്റെ സംവിധാനത്തിലേക്കുള്ള അരങ്ങേറ്റമാണിത്. ലൈല മുഖ്യകഥാപാത്രമായിട്ടെത്തുന്ന ചിത്രത്തില്‍ റൈസ വില്‍സണാണ് മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം വൈഎസ്ആര്‍ ഫിലിംസിന്റെ ബാനറില്‍ പ്രമുഖ സംഗീത സംവിധായകനായ യുവന്‍ ശങ്കര്‍രാജയാണ് നിര്‍മ്മിക്കുന്നത്. അദ്ദേഹം തന്നെയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നതും. ലൈലയുടെ തിരിച്ച് വരവെന്ന പേരിലാണ് ചിത്രം മാര്‍ക്കറ്റ് ചെയ്യപ്പെടുന്നത്. എന്നാല്‍ സിനിമയിലെ നടിയുടെ കഥാപാത്രത്തെ കുറിച്ചോ കഥ പശ്ചാതലത്തെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ല.

 മലയാള സിനിമകളിലെ സാന്നിധ്യം

മലയാള സിനിമകളിലെ സാന്നിധ്യം

ബോളി
വുഡില്‍ വരെ നിറഞ്ഞ് നിന്നിരുന്ന ലൈല മറ്റ് തെന്നിന്ത്യന്‍ ഇന്‍ഡസ്ട്രികളെ പോലെ മലയാളത്തിലും അഭിനയിച്ചിരുന്നു. ക്യാപ്റ്റന്‍ രാജു സംവിധാനം ചെയ്ത ഇതാ ഒരു സ്‌നേഹഗാഥ എന്ന ചിത്രത്തിലൂടെയായിരുന്നു ലൈലയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 1997 ലായിരുന്നു ഈ ചിത്രം റിലീസിനെത്തുന്നത്. തമിഴ് നടന്‍ വിക്രം ആയിരുന്നു നായകന്‍. ക്യാപ്റ്റന്‍ രാജു, കെപിഎസി ലളിത, രാജന്‍ പി ദേവ്, എന്നിങ്ങനെ വമ്പന്‍ താരങ്ങളായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. മലയാളത്തില്‍ അഭിനയിച്ചതിന് ശേഷം തെലുങ്കിലും തമിഴിലുമായിരുന്നു ലൈല സജീവമായി പ്രവര്‍ത്തിച്ചിരുന്നത്.

 അവസാന ചിത്രം

അവസാന ചിത്രം

ഇതാ ഒരു സ്‌നേഹഗാഥ യ്ക്ക് ശേഷം വാര്‍ ആന്‍ഡ് ലൗ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായിട്ടായിരുന്നു ലൈല അഭിനയിച്ചത്. വിനയന്‍ സംവിധാനം ചെയ്ത് 2003 ലായിരുന്നു ചിത്രം തിയറ്ററുകളിലേക്ക് എത്തിയത്. പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ കൂട്ടുകെട്ടിലെത്തിയ സ്വപ്‌നകൂടില്‍ അതിഥി വേഷത്തിലെത്തി ലൈല ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലിനൊപ്പമായിരുന്നു ലൈല അവസാനമായി അഭിനയിച്ചത്. 2006 ല്‍ എസ് ജനാര്‍ദ്ധനന്‍ സംവിധാനം ചെയ്ത മഹാസമുദ്രത്തിന് ശേഷമാണ് നടി സിനിമാ ജീവിതം അവസാനിപ്പിച്ചത്.

 ലൈലയുടെ വിവാഹം

ലൈലയുടെ വിവാഹം

2006 ലായിരുന്നു ഇറാനി ബിസിനസുകാരനായ മെഹ്ദിയുമായി ലൈലയുടെ വിവാഹം കഴിയുന്നത്. എട്ട് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. വിവാഹത്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ലൈലയുടെയും അദ്ദേഹവുമായി വിവാഹം നിശ്ചയിച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് ആണ്‍മക്കളാണുള്ളത്. 2006 ലെ വിവാഹത്തോടെയായിരുന്നു ലൈല സിനിമയില്‍ നിന്നും മാറിനിന്നത്. കുടുംബിനിയായി കഴിഞ്ഞിരുന്ന നടി വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞതിന് ശേഷമാണ് സിനിമയിലേക്ക് ഒരു തിരിച്ച് വരവിന് തയ്യാറെടുത്തത്.

More from Filmibeat

Read more about: laila ലൈല
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X