»   » ബിജു മേനോനെ പുകഴ്ത്തി ലക്ഷമി പ്രിയ

ബിജു മേനോനെ പുകഴ്ത്തി ലക്ഷമി പ്രിയ

Posted By:
Subscribe to Filmibeat Malayalam


ബിജു മേനോനെ പുകഴത്തി നടി ലക്ഷമി പ്രിയ രംഗത്ത്. ഒരു മികച്ച അഭിനേതാവാണ് ബിജു മേനോന്‍ എന്നും, നായകനായും കോമഡി വേഷങ്ങള്‍ ചെയ്യാനുമുള്ള കഴിവ് ബിജു മേനോന് ഭയങ്കരമാണെന്നും ലക്ഷമി പറയുന്നു.

രാജേഷ് നായര്‍ സംവിധാനം ചെയ്യുന്ന സോള്‍ട്ട് മാംഗോ ട്രീയിലെ വിശേഷങ്ങള്‍ പങ്ക് വയ്ക്കുകയായിരുന്നു ലക്ഷമി പ്രിയ. ചിത്രത്തില്‍ പ്രിയ അരവിന്ദ് എന്ന അമ്മയുടെ വേഷമാണ് ലക്ഷമി അവതരിപ്പിക്കുന്നത്.

lakshmipriya

സോള്‍ട്ട് മാംഗോ ട്രീ എന്ന് പേര് പോലെ ചിത്രം ഒരു കോമഡി ചിത്രമല്ല, മറിച്ച് ഒരു സീരിയസ് മൂവിയാണ്. ചിത്രം പ്രേക്ഷകര്‍ക്ക് വലിയൊരു സന്ദേശം നല്‍കുമെന്നും ലക്ഷമി പറഞ്ഞു.

നവാഗതനായ ജീന്‍ മാര്‍ക്കോസ് സംവിധാനം ചെയ്ത എയ്ഞ്ചല്‍ എന്ന ചിത്രത്തിന് ശേഷം ലക്ഷമി അഭിനയിക്കുന്ന മലയാള ചിത്രമാണ് സോള്‍ട്ട് മാംഗോ ട്രീ. ഇനി തനിയ്‌ക്കൊരു സ്‌പോര്‍ട്ട്‌സ് പ്രമേയമാക്കിയ ചിത്രത്തില്‍ അഭിനയിക്കാനാണ് ആഗ്രഹമെന്നും ലക്ഷമി പറയുന്നു.കുട്ടിക്കാലം മുതല്‍ സ്‌പോര്‍ട്‌സിനോടുള്ള താല്പര്യം കൊണ്ടാണിതെന്നും ലക്ഷമി വ്യക്തമാക്കി.

English summary
actress lakshmi priya about biju menon.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam