»   » ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

Posted By:
Subscribe to Filmibeat Malayalam

മികച്ച അഭിനയത്തിലൂടെ കുറഞ്ഞ കാലംകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ലെന. 1998ല്‍ ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലെന തമിഴ്,തെലുങ്കിലും ചിത്രങ്ങളിലും അഭിനയിച്ചു. ഇപ്പോളിതാ എയര്‍ലിഫ്റ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടന്നിരിക്കുന്നു. തന്റെ മലയാള സിനിമകള്‍ കണ്ടിട്ടാണ് സംവിധായകന്‍ രാജാകൃഷ്ണ മേനോന്‍ തന്നെ എയര്‍ലിഫ്റ്റിലേക്ക് തന്നെ ക്ഷണിച്ചതെന്ന് ലെന പറയുന്നു.

നല്ല അവസരങ്ങള്‍ വന്നാല്‍ ഇനിയും ബോളിവുഡിലേക്ക് പോകാനാണ് നടിയുടെ തീരുമാനം. എന്നാല്‍ മലയാളം പൂര്‍ണ്ണമായി ഒഴിവാക്കുവാനും താന്‍ തയ്യാറല്ലെന്ന് ലെന പറയുന്നു. ആദ്യമായി ബോളിവുഡില്‍ എത്തിയ ലെന തന്റെ അനുഭവങ്ങള്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ...

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

അക്ഷയ് കുമാര്‍ നായകനായ എയര്‍ലിഫ്റ്റിലൂടെയാണ് ലെന ബോളിവുഡില്‍ എത്തുന്നത്. ഒരു മലയാള തനിമയുള്ള വേഷമാണ് ചിത്രത്തില്‍ ലെന അവതരിപ്പിക്കുന്നത്. ജനുവരി 22ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുന്നു.

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

എയര്‍ലിഫ്റ്റിന് വേണ്ടി 20 ദിവസത്തെ ഷൂട്ടിങായിരുന്നു ഉണ്ടായിരുന്നത്. ആ 20 ദിവസം തനിക്ക് തന്നത് നല്ല അനുഭവങ്ങളായിരുന്നു. ലെന പറയുന്നു. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറയുന്നത്.

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

90കളിലെ കഥ പറയുന്ന ചിത്രമായിരുന്നു എയര്‍ലിഫ്റ്റ്. അതുക്കൊണ്ട് തന്നെ ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ച എല്ലാവരും നന്നായി ബുദ്ധിമുട്ടിയിട്ടുണ്ട്. അതിനുള്ള പ്രതിഫലമാണ് ഇപ്പോള്‍ തിയേറ്ററില്‍ നിന്ന് ലഭിക്കുന്നത്- ലെന

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

കൂടുതലും മലയാളം ഡയലോഗുകളായിരുന്നു ചിത്രത്തില്‍. അതുക്കൊണ്ട് തന്നെ ഭാഷയുടെ ഒരു പ്രശ്‌നം ഉണ്ടായിരുന്നില്ല.

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും, ഇപ്പോള്‍ അതിനുള്ള ഫലം കിട്ടുന്നുണ്ടല്ലോ

മലയാളത്തില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലിയാണ് ബോളിവുഡില്‍. എല്ലാവരുടെയും സഹായവും പിന്തുണയുമെല്ലാം തനിക്ക് ഉണ്ടായിരുന്നു.

English summary
Actress Lena about her bollywood experience.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam