മോഹന്‍ലാലിന്റെ അനുഭവം പോലെ, എടുത്ത തീരുമാനം തെറ്റാണെന്ന് പറഞ്ഞോട്ടെ, പക്ഷേ ഞാന്‍ കരയില്ലെന്ന് ലെന

മലയാളത്തിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് ലെന. പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെങ്കിലും സിനിമാ കരിയറില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത അംഗീകാരവും ഭാഗ്യവുമാണ് ലെനയ്ക്ക് ലഭിക്കുന്നത്.

By Sanviya

മലയാളത്തിലെ ബോള്‍ഡ് നടിമാരില്‍ ഒരാളാണ് ലെന. പ്രായത്തിന് അനുസരിച്ചുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെങ്കിലും സിനിമാ കരിയറില്‍ മറ്റൊരു നടിക്കും ലഭിക്കാത്ത അംഗീകാരവും ഭാഗ്യവുമാണ് ലെനയ്ക്ക് ലഭിക്കുന്നത്. എന്ന് നിന്റെ മൊയ്തീന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തില്‍ പൃഥ്വിരാജിന്റെ അമ്മ വേഷം അവതരിപ്പിച്ച നടിക്ക് ഇപ്പോഴും അമ്മ വേഷങ്ങളാണ് തേടിയെത്തുന്നത്.

മികച്ച കഥാപാത്ര പ്രാധാന്യമുള്ള വേഷമാണ് വരുന്നതെങ്കിലും ഇനി അമ്മ വേഷങ്ങള്‍ ചെയ്യാന്‍ ഞാനില്ലെന്ന് നടി മുന്‍കൂര്‍ ജാമ്യമെടുത്ത് കഴിഞ്ഞു. പലരും കഥ പറയും. എന്നാല്‍ കഥയില്‍ പറഞ്ഞതുപോലയെയായിരിക്കില്ല സിനിമ പുറത്ത് വരുമ്പോഴെന്നും നടി ലെന പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ലെന ഇക്കാര്യം പറഞ്ഞത്. തുടര്‍ന്ന് വായിക്കൂ...

കഥ പറഞ്ഞ പോലെയല്ല

കഥ പറഞ്ഞ പോലെയല്ല

കഥ പറഞ്ഞതു പോലെയല്ല പല സിനിമകളും പുറത്ത് വരുമ്പോഴെന്ന് ലെന പറയുന്നു.

മോഹന്‍ലാല്‍ പറയുന്നു

മോഹന്‍ലാല്‍ പറയുന്നു

മുമ്പ് മോഹന്‍ലാല്‍ ഇത്തരത്തില്‍ ഒരു അനുഭവം പങ്കു വച്ചിരുന്നു. എല്ലാവരും കഥ പറയും. പക്ഷേ സിനിമ പുറത്ത് വരുമ്പോള്‍ കഥയില്‍ പറഞ്ഞതില്‍ പകുതിയും ഉണ്ടാകില്ല. എന്നാലല്‍ കഥ വായിച്ചതിനേക്കാള്‍ ഗംഭീരമായിരുന്നു പുലിമുരുകന്‍ പുറത്തിറങ്ങിയപ്പോള്‍ എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.

ഞാന്‍ കരയില്ല

ഞാന്‍ കരയില്ല

എന്നാല്‍ എടുത്ത തീരുമാനം തെറ്റായി പോയി എന്ന് ഓര്‍ത്ത് ഒരിക്കലും കരയില്ലെന്നും നടി പറയുന്നു.

ചേരില്ലെന്ന് പറഞ്ഞു

ചേരില്ലെന്ന് പറഞ്ഞു

എന്ന് നിന്റെ മൊയ്തീനിലെ പാത്തുമ്മ എന്ന കഥാപാത്രത്തിന് ഒത്തിരി അംഗീകാരങ്ങള്‍ കിട്ടി. പക്ഷേ ആ കഥാപാത്രം എനിക്ക് ചേരില്ലെന്ന് ഞാന്‍ സംവിധായകന്‍ ആര്‍എസ് വിമലിനോട് പറഞ്ഞതാണ്. പക്ഷേ അദ്ദേഹമാണ് പറഞ്ഞത് ഈ കഥാപാത്രം ചെയ്യാന്‍ ഏറ്റവും യോജിച്ചത് ലെന തന്നെയാണ്.

കരിയറില്‍ വഴിതിരിവായത്

കരിയറില്‍ വഴിതിരിവായത്

ഇക്കാലത്ത് നാണം കുണുങ്ങി നില്‍ക്കുന്ന പെണ്‍കുട്ടികളെ കാണാനില്ല. തന്റെ കരിയറിലും ന്യൂജന്‍ സിനിമകളാണ് വഴിതിരിവുണ്ടാക്കിയതെന്ന് ലെന പറയുന്നു.

ലെനയുടെ പുത്തന്‍ പുതിയ ഫോട്ടോസിനായി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X