»   » അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

Posted By:
Subscribe to Filmibeat Malayalam

ആദ്യ ചിത്രമായ ജയരാജിന്റെ സ്‌നേഹം എന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു ലെനയുടേത്. അതിന് ശേഷം വന്ന ഓരോ ചിത്രങ്ങളിലും ശ്രദ്ധേയമായ ഒട്ടേറെ വേഷങ്ങളും ലെന അവതരിപ്പിച്ചു. എന്നാല്‍ ലെന എന്ന നടി ഒരിക്കലും ഓഡിഷനില്‍ പങ്കെടുത്ത് അഭിനയരംഗത്ത് എത്തിയതല്ല.

ലെനയുടെ ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ജയരാജ് ലെനയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്. അന്ന് എന്റെ ഫോട്ടോ കണ്ട് സംവിധായകന്‍ ജയരാജ് ഇങ്ങനെ പറഞ്ഞിരുന്നു. നല്ല ടാലന്റുള്ള കുട്ടിയാണ്. ഭാവിയില്‍ കുട്ടി നല്ലൊരു നടിയായി മാറുമെന്നത് തീര്‍ച്ച. ലെന പറയുന്നു.

അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

സ്‌നേഹം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് എത്തിയ ലെന പിന്നീട് അഭിനയിച്ച ചിത്രങ്ങളിലൊക്കെയും ശ്രദ്ധിക്കപ്പെട്ടു. രണ്ടാം ഭാവം, കാര്യസ്ഥന്‍, ബിഗ് ബി തുടങ്ങിയ ചിത്രങ്ങളിലിലെല്ലാം ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.

അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

അടുത്തിടെയായി അമ്മ വേഷങ്ങളാണ് ലെന കൈകാര്യം ചെയ്യുന്നത്. വിക്രമാദിത്യന്‍ എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ അമ്മയായി, ഹാപ്പി ജേര്‍ണിയില്‍ ജയസൂര്യയായി, ഇപ്പോഴിതാ എന്ന് നിന്റെ മൊയ്തീനില്‍ പൃഥ്വിരാജിന്റെ അമ്മ വേഷവും ലെന അവതരിപ്പിച്ചു. അമ്മ വേഷങ്ങളാണെങ്കില്‍ പോലും പ്രാധാന്യമുള്ള വേഷങ്ങള്‍ തന്നെയാണ് ലെന അവതരിപ്പിച്ചത്.

അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

അനേകന്‍ എന്ന ധനുഷ് ചിത്രത്തിലൂടെയാണ് തമിഴ് സിനിമയില്‍ എത്തുന്നത്. മികച്ച വേഷം തന്നെയായിരുന്നു ചിത്രത്തില്‍ ലെനയുടേത്. ഇപ്പോള്‍ ആരിഫ് എന്ന ഹിന്ദി ചിത്രത്തിലാണ് ലെന അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്.

അന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞത് ഫലിച്ചു; ലെന

തന്റെ ഫോട്ടോസ് കണ്ട് ഇഷ്ടപ്പെട്ടാണ് തന്നെ സിനിമയില്‍ അഭിനയിക്കാന്‍ ജയരാജ് ക്ഷണിക്കുന്നത്. ഫോട്ടോ കണ്ടപ്പോഴേ ജയരാജ് പറഞ്ഞുവത്രേ, താന്‍ ഭാവിയില്‍ ശ്രദ്ധിക്കപ്പെടുമെന്ന്. എന്തായാലും ജയരാജിന്റെ ആ വാക്ക് ഫലിച്ചു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ ബഹുഭാഷാ പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
Actress Lena about her first film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam