»   » മോഹന്‍ലാലിനെ പോലെ സ്പിരിച്വല്‍ എനര്‍ജിയും പവറുമുള്ള ഒരു നടനെ കണ്ടിട്ടില്ലെന്ന് ലെന

മോഹന്‍ലാലിനെ പോലെ സ്പിരിച്വല്‍ എനര്‍ജിയും പവറുമുള്ള ഒരു നടനെ കണ്ടിട്ടില്ലെന്ന് ലെന

By: Sanviya
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ എന്ന നടനെ കുറിച്ചും അദ്ദേഹത്തിന്റെ പെരുമാറ്റത്തെ കുറിച്ചും സിനിമാ രംഗത്തുള്ള പലരും പറഞ്ഞിട്ടുണ്ട്. സെറ്റിലെ ലാലിന്റെ പെരുമാറ്റം ആരെയും ആകര്‍ഷിക്കുന്നതായിരിക്കും. കുട്ടിക്കാലം മുതല്‍ ലാല്‍ ആരാധികയായ ലെനയും മോഹന്‍ലാലിനെ കുറിച്ചു പറഞ്ഞു.

മനോരമ ന്യൂസിന്റെ 'ന്യൂസ് മേക്കര്‍' എന്ന പ്രോഗ്രാമിലാണ് ലെന ലാലിനെ കുറിച്ച് പറഞ്ഞത്. മോഹന്‍ലാലിനെ പോലെ സ്പിരിച്വല്‍ എനര്‍ജയും പവറുമുള്ള ഒരു നടനെ ഞാന്‍ കണ്ടിട്ടില്ല. നടന്മാരില്‍ മാത്രമല്ല, മറ്റാരിലും ലാലിനെ പോലെ ഒരാളെ കണ്ടെത്താന്‍ പ്രയാസമായിരിക്കുമെന്നും ലെന പറഞ്ഞു.

ലാലിന്റെ വേഷങ്ങള്‍

മോഹന്‍ലാല്‍ എന്ന വ്യക്തിയിലെ സ്പിരിച്വല്‍ എനര്‍ജിയും പവറും തന്നെയാണ് ലാലിന്റെ ഓരോ വേഷങ്ങളിലും കാണുന്നത്.

വിസ്മയമാകുന്നത്

എന്തുക്കൊണ്ടാണ് അദ്ദേഹം ഒരു വിസ്മയമാകുന്നത് അല്ലെങ്കില്‍ അദ്ദേഹത്തിന്റെ അഭിനയം പ്രതിഭാസമാകുന്നത് എന്നതിന് ഒരു ഉദാഹരണവും ഇതു തന്നെയാണ്. ലാലേട്ടനൊപ്പം അഭിനയിക്കുമ്പോള്‍ ഞാന്‍ അത് അനുഭവിച്ചിട്ടുണ്ടെന്നും ലെന പറഞ്ഞു.

മോഹന്‍ലാല്‍ പറഞ്ഞത്

ലെന സൈക്കോളജിയും എംഎയുമൊക്കെ കഴിഞ്ഞയാളാണ്. അവരെ പോലുള്ളവര്‍ക്ക് എന്നെ കുറിച്ച് കൂടുതലായി പറയാന്‍ കഴിയും. അത് മോശമായി പറയുന്നത് അല്ല.

അതൊന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല

പലപ്പോഴും നമ്മളെ കുറിച്ച് മറ്റുള്ളവര്‍ പറയുമ്പോഴാണ് നമ്മളെ സ്വയം തിരിച്ചറിയുന്നത്. എന്നാല്‍ അതിനെ കുറിച്ച് പഠിക്കാനോ അറിയാനോ ഞാന്‍ ഇതുവരെ ആഗ്രഹിച്ചിട്ടില്ലെന്ന് മോഹന്‍ പറയുന്നു.

മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം.

English summary
Actress Lena about mohanlal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam