കൊവിഡ് പോസിറ്റീവെന്ന വാർത്ത സത്യമല്ലെന്ന് നടി ലെന; താൻ വന്നത് ബ്രിട്ടനിൽ നിന്നല്ലെന്നും നടി

സിനിമാ ചിത്രീകരണത്തിന് ശേഷം ബിട്ടനില്‍ നിന്നു തിരിച്ചെത്തിയ നടി ലെനയ്ക്ക് കൊവിഡ് പോസിറ്റീവായതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ബ്രിട്ടനില്‍ നിന്നും ബംഗ്ലൂരു എയര്‍പോര്‍ട്ടില്‍ എത്തിയ നടിയ്ക്ക് അവിടെ നടത്തിയ ആര്‍ടി പിസിആര്‍ പരിശോധനയിലാണ് രോഗം സ്ഥിരികരിച്ചതായി പ്രമുഖ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍ തന്റെ പേരില്‍ വന്നതൊക്കെ വ്യാജ വാര്‍ത്തയാണെന്ന് വ്യക്തമാക്കി നടി തന്നെ എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലാണ് കൊവിഡ് പോസിറ്റീവ് അല്ലെന്നുള്ള റിസള്‍ട്ട് അടക്കം നടി പുറത്ത് വിടുന്നത്. 'എനിക്ക് കൊവിഡ് പോസിറ്റീവ് ആയെന്നും ബംഗ്ലൂരിവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും സോഷ്യല്‍ മീഡിയ വഴി ഒരു വ്യാജ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് മുഴുവന്‍ വ്യാജമാണ്.

lena

ഞാന്‍ യുകെ യില്‍ നിന്നും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന റിസള്‍ട്ടുമായിട്ടാണ് വന്നിരിക്കുന്നത്. യുകെ യില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് വേണ്ട മാനദണ്ഡങ്ങളെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. ഞാനിപ്പോള്‍ ബാംഗ്ലൂരിലെ ആശുപത്രിയില്‍ ക്വാറന്റൈയിനാലാണ്. റിസള്‍ട്ടിന് വേണ്ടി കാത്തിരിക്കുകയാണ്. അതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തെറ്റായി വാര്‍ത്ത കൊടുത്തത്. ആരും അത് ഷെയര്‍ ചെയ്യരുത്. ഞാനിവിടെ സുരക്ഷിതയാണ്. നിങ്ങളുടെയെല്ലാം പരിഗണനയ്ക്കും പ്രാര്‍ഥനകള്‍ക്കും നന്ദി, സ്‌നേഹത്തോടെ ലെന. എന്നുമാണ് നടി എഴുതിയിരിക്കുന്നത്.

കേരളത്തിലേക്കുള്ള കണക്ടിങ് ഫ്റൈറ്റില്‍ കയറാനാണ് ലെന ബാംഗ്ലൂരില്‍ ഇറങ്ങിയത്. എന്നാല്‍ എയര്‍പോര്‍ട്ടില്‍ നിന്നുള്ള ടെസ്റ്റ് പോസിറ്റീവ് ആയതോടെ ബാംഗ്ലൂുരു മെഡിക്കല്‍ കോളജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രോമ കെയര്‍ സെന്ററിലെ ഐസലേഷനില്‍ പ്രവേശിപ്പിച്ചെന്ന തരത്തിലായിരുന്നു വാര്‍ത്ത വന്നത്. പുനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന പരിശോധനയുടെ ഫലം വന്നാലേ കോവിഡിന്റെ പുതിയ വകഭേദമാണോ ഇതെന്ന് സ്ഥിരീകരിക്കാന്‍ കഴിയൂ എന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത് വൈറലായതോടെയാണ് വിശദീകരണവുമായി നടി തന്നെ എത്തിയിരിക്കുന്നത്.

ഫൂട്ട് പ്രിന്റഡ് ഓണ്‍ ദ് വാട്ടര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് വേണ്ടിയാണ് ലെന അടങ്ങുന്ന സംഘം വിദേശത്തേക്ക് പോയത്. നതാലിയ ശ്യാം സംവിധായകന്‍. നിമിഷ സജയനാണ് ഈ ചിത്രത്തിലെ മറ്റൊരു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ലെനയുടെ കുറിപ്പ് വായിക്കാം

More from Filmibeat

Read more about: lena ലെന
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X