ലിസിയും സംയുക്ത വര്‍മ്മയ്ക്ക് പഠിക്കുകയാണോ? യോഗാ ചിത്രങ്ങള്‍ കണ്ടമ്പരന്ന് ആരാധകരുടെ ചോദ്യം
ഒരുകാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു ലിസി. സഹോദരിയായും കാമുകിയായും നായികയായുമൊക്കെ നിറഞ്ഞുനിന്നിരുന്ന താരം വിവാഹത്തോടെ സിനിമ വിടുകയായിരുന്നു. ഇത്തിരിനേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെയായിരുന്നു താരം അഭിനയ രംഗത്ത് തുടക്കം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ താരത്തെ മലയാള സിനിമ ഏറ്റെടുക്കുകയായിരുന്നു. ആ സമയത്തെ നായകന്‍മാര്‍ക്കൊപ്പമെല്ലാം ലിസിയും നായികയായി തിളങ്ങിയിരുന്നു. നായികയായി തുടരുമ്പോഴും സഹോദരി കഥാപാത്രങ്ങളും താരം സ്വീകരിച്ചിരുന്നു.
മലയാളത്തിന് പുറമെ അന്യഭാഷകളിലും ലിസി സജീവമായിരുന്നു. തമിഴിലും തെലുങ്കിലുമൊക്കെ താരം അഭിനയിച്ചിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനെയായിരുന്നു താരം വിവാഹം ചെയ്തത്. 1990 ലായിരുന്നു വിവാഹം. വിവാഹത്തിന് പിന്നാലെയായി അഭിനയത്തോട് ബൈ പറയുകയായിരുന്നു താരം. 24 വര്‍ഷത്തിന് ശേഷം ഇരുവരും വേര്‍പിരിയുകയായിരുന്നു. മക്കളായ കല്യാണിയും സിദ്ധാര്‍ത്ഥും സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. കല്യാണ് അഭിനയത്തിലേക്ക് തിരിഞ്ഞപ്പോള്‍ വിഎഫ്എക്‌സിലേക്കായിരുന്നു സിദ്ധാര്‍ത്ഥ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായ ലിസി പങ്കുവെക്കുന്ന ചിത്രങ്ങള്‍ നിമിഷനേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. അന്താരാഷ്ട്ര യോഗാദിനത്തില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 53ാം വയസ്സിലും ഫിറ്റ്‌നസ് നിലനിര്‍ത്തുന്ന താരത്തെ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍. ഈ പോസുകളെല്ലാം എങ്ങനെയാണ് ഇത്ര അനായാസമായി ചെയ്യുന്നതെന്നായിരുന്നു ചിലരുടെ ചോദ്യം.
Recommended Video

അഭിനയരംഗത്ത് സജീവമല്ലെങ്കിലും ഫിറ്റ്‌നസില്‍ അതീവ ശ്രദ്ധ കൊടുക്കുന്നുണ്ട് ലിസി. യോഗ ചെയ്യുമ്പോള്‍ എല്ലാ ദിവസവും നല്ലതാണെന്നാണ് താരം പറയുന്നതും. നിരവധി പേരാണ് താരത്തിന്റെ ഫോട്ടോയ്ക്ക് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. താരങ്ങളെല്ലാം യോഗാചിത്രങ്ങളുമായാണ് കഴിഞ്ഞ ദിവസം എത്തിയത്. സംയുക്ത വര്‍മ്മയും യോഗയില്‍ ഉപരിപഠനം നടത്തിയിരുന്നു. കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചതോടെ അഭിനയം അവസാനിപ്പിച്ചുവെങ്കിലും യോഗയില്‍ സജീവമാണ് താരം.
യോഗാചിത്രങ്ങള്‍ പങ്കുവെച്ചും സംയുക്ത വര്‍മ്മ എത്തിയിരുന്നു. അടുത്തിടെ യോഗ ചെയ്യുന്നതിന്റെ വീഡിയോ വൈറലായി മാറിയിരുന്നു. ലിസി സംയുക്ത വര്‍മ്മയ്ക്ക് പഠിക്കുകയാണോയെന്നുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. മകളായ കല്യാണി സിനിമയിലേക്ക് എത്തിയതില്‍ അതീവ സന്തോഷവതിയാണ് താരം. അച്ഛന്റെ സിനിമയില്‍ അഭിനയിക്കാനുള്ള അവസരവും കല്യാണിക്ക് ലഭിച്ചിരുന്നു. അമ്മയ്‌ക്കൊപ്പമുള്ള പരസ്യ വീഡിയോയും വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











