നടി മഹാലക്ഷ്മി വിവാഹിതയായി! നവദമ്പതികള്‍ക്ക് ആശീര്‍വാദമേകി സിനിമ-സീരിയല്‍ താരങ്ങള്‍!
പ്രേക്ഷകരുടെ പ്രിയതാരവും നര്‍ത്തകിയുമായ മഹാലക്ഷ്മിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം. നൃത്തത്തില്‍ നിന്നും അഭിനയത്തിലേക്കെത്തിയ താരത്തിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്റ്റേജ് പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഈ താരം. കണ്ണഞ്ചിപ്പിക്കുന്ന നൃത്ത വിസ്മയവുമാണ് മഹാലക്ഷ്മി എത്താറുള്ളത്.
സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേരാണ് മഹാലക്ഷ്മിയുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയത്.
വിന്ദുജ മേനോന്‍, ബീന ആന്റണി, മനോജ്, കാലടി ഓമന, മണിയന്‍പിള്ള രാജു, മനു വര്‍മ്മ, രാധിക സുരേഷ് ഗോപി തുടങ്ങി നിരവധി പേരാണ് നവദമ്പതികളെ അനുഗ്രഹിക്കാനായി എത്തിയത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

യുവജനോത്സവ വേദിയില്‍ നിന്നുമാണ് ഈ താരത്തെ സംവിധായകര്‍ കണ്ടെത്തിയത്. തിളക്കത്തില്‍ ബാലതാരമായെത്തിയ മഹാലക്ഷ്മി അഭിനയത്തോടൊപ്പം തന്നെ നൃത്തത്തിനും പ്രാധാന്യം നല്‍കിയിരുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും സാന്നിധ്യം അറിയിച്ച താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ്. നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടത്. സിനിമയില്‍ നിന്നും മികച്ച കഥാപാത്രങ്ങളെ ലഭിച്ചിരുന്നോയെന്ന കാര്യത്തെക്കുറിച്ചൊന്നും താന്‍ ചിന്തിക്കാറില്ലെന്നും നൃത്തത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം പറഞ്ഞിരുന്നു.


Click it and Unblock the Notifications