മമ്മൂക്ക ഹാന്‍ഡ്‌ഷേക്ക് തന്ന കൈ അന്ന് രാത്രി വരെ ഞാന്‍ പിടിച്ചോണ്ടു നിന്നു, മെഗാസ്റ്റാറിനെ കുറിച്ച് മഹിമ

By Midhun Raj

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പമുളള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവെച്ച് നടി മഹിമാ നമ്പ്യാര്‍. മമ്മൂക്കയ്‌ക്കൊപ്പം മാസ്റ്റര്‍പീസ്, മധുരരാജ തുടങ്ങിയ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു. ദിലീപിന്റെ കാര്യസ്ഥന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മഹിമ. തുടര്‍ന്ന് മലയാളത്തിനൊപ്പം തമിഴിലും നടി അഭിനയിച്ചു. മലയാളത്തേക്കാള്‍ കൂടുതല്‍ തമിഴ് സിനിമകളിലാണ് മഹിമ എത്തിയത്. അതേസമയം 2017ലായിരുന്നു മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ് റിലീസ് ചെയ്തത്

ചിത്രത്തില്‍ വേദിക എന്നൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിച്ചത്. പിന്നാലെ മമ്മൂക്കയുടെ ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മധുരരാജയിലും മഹിമാ നമ്പ്യാര്‍ അഭിനയിച്ചു. വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ മീനാക്ഷി എന്ന കഥാപാത്രമായിട്ടാണ നടിഎത്തിയത്. മലയാളത്തില്‍ മധുരരാജയാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം മമ്മൂട്ടി ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മെഗാസ്റ്റാറിനെ കുറിച്ച് മനസുതുറന്നത് മഹിമാ നമ്പ്യാര്‍ എത്തിയത്.

മമ്മൂക്കയ്‌ക്കൊപ്പം വളരെ കുറച്ച് സീനുകളില്‍

മമ്മൂക്കയ്‌ക്കൊപ്പം വളരെ കുറച്ച് സീനുകളില്‍ മാത്രമേ എനിക്ക് വര്‍ക്ക് ചെയ്യാന്‍ പറ്റിയിട്ടൂളളു എന്ന് നടി പറയുന്നു. അത് കുറച്ചാണെങ്കിലും വളരെ വിലയേറിയതും മൂല്യവത്തായതുമായി ഞാന്‍ കണക്കാക്കുന്ന നിമിഷങ്ങളാണ്. അപ്പോ മാസ്റ്റര്‍പീസിന്റെ ഷൂട്ടിംഗിന് ശേഷം അതിന്റെ ഡബ്ബിംഗിലാണ് ഞാന്‍ മമ്മൂക്കയെ ആദ്യമായിട്ട് നേരില്‍ കാണുന്നത്.

നമ്മളൊരു സെലിബ്രിറ്റിയെ

നമ്മളൊരു സെലിബ്രിറ്റിയെ, ഇഷ്ടമുളള സെലിബ്രിറ്റിയെ കാണുമ്പോള്‍ അദ്ദേഹത്തിന്‌റെ ഒരു പേഴ്‌സണാലിറ്റി കൊണ്ടാ അല്ലെങ്കില്‍ അദ്ദേഹത്തിന്‌റെ ഒരു സ്റ്റാര്‍ഡം കൊണ്ടോ ഒരു ഓറ കൊണ്ടോ ഒരാളെ കാണുമ്പോ നമ്മള് ബ്ലാങ്ക് ആയി സ്റ്റാര്‍ട്രക്ക് ആയി പോവുക എന്ന് പറയുന്നൊരു ഫീലിംഗുണ്ട്. ഞാന്‍ അത് ആദ്യമായി എക്‌സിപീരിയന്‍സ് ചെയ്യുന്നത് മമ്മൂക്കയില്‍ നിന്നാണ്.

അന്ന് അദ്ദേഹം ഹാന്‍ഡ്‌ഷേക്ക്

അന്ന് അദ്ദേഹം ഹാന്‍ഡ്‌ഷേക്ക് ഒകെ തന്ന് ഓള്‍ ദ ബെസ്റ്റ് ഒകെ പറഞ്ഞു. അന്ന് അദ്ദേഹം ഹാന്‍ഡ്‌ഷേക്ക് തന്ന കൈ ഞാന്‍ രാത്രി വരെ പിടിച്ചോണ്ടു നിന്നു. കുറച്ച് സിനിമകള്‍ പോലും ചെയ്തിട്ടുളള എനിക്കുളള അഹങ്കാരം പോലും മമ്മൂക്കയ്ക്കുണ്ടാവില്ല. അപ്പോ ഇത്രയും സ്വീറ്റായിട്ടുളള ഇത്രയും അനുഭവ സമ്പത്തുളള ഇത്രയും ടാലന്റഡ് ആയിട്ടുളള അദ്ദേഹം ഇതുപോലെ തന്നെ വിജയകരമായി സന്തോഷത്തോടുകൂടി ആരോഗ്യത്തോടുകൂടി ഇനിയും ഒരുപാട് ഒരുപാട് സിനിമകള്‍ നമ്മള്‍ക്ക് സമ്മാനിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. മഹിമാ നമ്പ്യാര്‍ മമ്മൂട്ടി ടൈംസിന്‌റെ വീഡിയോയില്‍ പറഞ്ഞു.

അതേസമയം മലയാളത്തില്‍

അതേസമയം മലയാളത്തില്‍ എം പദ്മകുമാര്‍ ആസിഫ് അലി ചിത്രത്തിലാണ് മഹിമാ നമ്പ്യാര്‍ എത്തുന്നത്. അരങ്ങേറ്റ ചിത്രമായ കാര്യസ്ഥനില്‍ ദിലീപിന്റെ അനിയത്തിയുടെ വേഷത്തിലായിരുന്നു നടി അഭിനയിച്ചത്. പിന്നീട് സമുദ്രക്കനി നായകനായ സേട്ടൈ എന്ന ചിത്രത്തിലൂടെ തമിഴിലും എത്തി. തമിഴില്‍ യുവതാരങ്ങളുടെയെല്ലാം നായികയായിട്ടാണ് മഹിമാ നമ്പ്യാര്‍ അഭിനയിച്ചത്. മമ്മൂക്കയ്ക്കാപ്പമുളള മധുരരാജയില്‍ തമിഴ് നടന്‍ ജയുടെ ജോഡിയായിട്ടാണ് മഹിമ എത്തിയത്. മെഗാസ്റ്റാര്‍ ചിത്രത്തിലെ നടിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Recommended Video

മമ്മൂട്ടി ധരിച്ച വാച്ചിന്‍റെ വിലയറിയാമോ? | FilmiBeat Malayalam

ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

Read more about: mammootty mahima nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X