»   » സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

Posted By:
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ കറുത്ത പക്ഷികളിലൂടെ സിനിമയിലെത്തിയ ബാല താരമാണ് മാളവിക. ചിത്രത്തിലെ മാളവികയുടെ കഥാപാത്രവും അഭിനയവും പ്രേക്ഷകരുടെ കണ്ണു നിറച്ചതാണ്. ഇപ്പോള്‍ പുറത്തിറങ്ങിയ അക്കല്‍ ദാമയിലെ മറിയം എന്ന കഥാപാത്രവും പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കുന്നത് തന്നെ.നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്വേത മേനോനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്വേത മേനോന്റെ മകളുടെ വേഷമാണ് മാളവിക അവതരിപ്പിച്ചത്.

അഭിനയിച്ച ചിത്രങ്ങളില്‍ ഏറെയും മാളവികയുടെ കഥാപാത്രങ്ങളുടെ ആഴം വ്യക്തമായിരുന്നു. ഗ്ലാമറസ് വേഷങ്ങള്‍ക്ക് അപ്പുറം കഥാപാത്രങ്ങള്‍ക്കായിരുന്നു മാളവിക പ്രാധാന്യം നല്‍കിയതും. അതിന് മാളവികയ്ക്ക് വ്യക്തമായ മറുപടിയുമുണ്ട്. തന്റെ സൗന്ദര്യ പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. മാളവിക പറയുന്നു. തുടര്‍ന്ന് വായിക്കൂ..

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെയാണ് മാളവിക സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. വ്യത്യസ്ത അഭിനയത്തിലൂടെയും കഥാപാത്രത്തിലൂടെയും ആദ്യ ചിത്രത്തിലൂടെ തന്നെ മാളവിക പ്രേക്ഷകരുടെ പ്രിയങ്കരിയായി. ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മാളവിക സ്വന്തമാക്കി.

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

നവാഗതനായ ജയറാം കൈലാസ് സംവിധാനം ചെയ്ത അക്കല്‍ദാമിയിലെ പെണ്ണ് എന്ന ചിത്രമാണ് മാളവികയുടെ പുതിയ ചിത്രം. ശ്വേത മേനോനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം അവതരിപ്പിച്ചത്. മറിയം എന്ന കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്. മികച്ച പ്രതികരണത്തോടെയാണ് അക്കാല്‍ദാമയിലെ പെണ്ണ് തിയേറ്ററുകളില്‍ മുന്നേറുന്നത്.

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

അക്കല്‍ദാമയിലെ പെണ്ണ് എന്ന ചിത്രത്തിലും വളരെ അഭിനയ പ്രാധാന്യമുള്ള ഒരു കഥാപാത്രത്തെയാണ് മാളവിക അവതരിപ്പിച്ചത്. മുമ്പ് അഭിനയിച്ച കറുത്ത പക്ഷികള്‍ എന്ന ചിത്രത്തിലും ഇത്തരമൊരു കഥാപാത്രമായിരുന്നു താരം അവതരിപ്പിച്ചത്. എന്നാല്‍ ഇനിയും ഗ്ലമാര്‍ വേഷങ്ങളില്‍ മാളവികയെ വരുന്നില്ലെന്നാണ് പലരുടെയും ചോദ്യം. പക്ഷേ ഗ്ലാമറസ് വേഷങ്ങളേക്കാള്‍ താന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന മികച്ച കഥാപാത്രങ്ങളാണെന്ന് മാളവിക പറയുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇങ്ങനെ പറയുന്നത്.

സൗന്ദര്യം പ്രദര്‍ശിപ്പിക്കുന്ന വേഷങ്ങള്‍ക്കല്ല ഞാന്‍ പ്രാധാന്യം നല്‍കുന്നത്; മാളവിക

മമ്മൂട്ടി ചിത്രമായ കറുത്ത പക്ഷികളിലൂടെ ബാലതാരമായി എത്തിയതാണ് മാളവിക. പ്ലസ് വണ്‍ ന് പഠിക്കുന്ന താരത്തിന് പഠിത്തത്തിനൊപ്പം അഭിനയവും മുന്നോട്ട് കൊണ്ടു പോകാനാണ് താല്പര്യം എന്ന് പറയുന്നു. ഒരു നല്ല അഭിനേതാവുക എന്നത് തന്നെയാണ് തന്റെ സ്വപ്നം. മാളവിക പറയുന്നു.

English summary
Actress malavika about film career

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam