»   » എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

By: Sanviya
Subscribe to Filmibeat Malayalam

സുകുമാരന്റെയും മല്ലികയുടെയും മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഒരേ സമയത്ത് സിനിമയില്‍ എത്തിയവരാണ്. വ്യത്യസ്തമായ അഭിനയത്തിലൂടെ ഇരുവരും ഇപ്പോള്‍ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നില്‍ക്കുകയാണ്. സിനിമയില്‍ കൂടാതെ വ്യക്തി ജീവിതത്തിലും ഇരുവരും ഹാപ്പിയാണ്. ഇന്ദ്രനാണെങ്കിലും പൃഥ്വിക്കാണെങ്കിലും യോജിച്ച ജീവിത പങ്കാളികളെയുമാണ് കിട്ടിയത്.

അച്ഛന്‍ സുകുമാരന്‍ ഇരുവര്‍ക്കും നല്‍കിയ ഉപദേശങ്ങളാണ് ഇന്ദ്രജിത്തിന്റെയും പൃഥ്വിയുടെയും ജീവിത വിജയം എന്ന് പറഞ്ഞാല്‍ തെറ്റില്ല. സിനിമ-രാഷ്ട്രീയത്തെ കുറിച്ച് സുകുമരാന്‍ എപ്പോഴും പറയുമായിരുന്നുവത്രേ. സിനിമയും രാഷ്ട്രീയവും ഒരുപോലെയാണ്, ഇറങ്ങി കഴിഞ്ഞാല്‍ ആരോപണങ്ങളും വിവാദങ്ങളും പിറകേ കൂടും. അതുക്കൊണ്ട് കാണുന്നതിനോടെല്ലാം എടുത്ത് ചാടി പ്രതികരിക്കരുത്. മല്ലിക സുകുമാരന്‍ പറയുന്നു. തുടര്‍ന്ന് വായിക്കൂ..

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

തന്റെ രണ്ട് മക്കളും ഇപ്പോള്‍ നല്ല നിലയിലാണ്. ഒട്ടേറെ അവസരങ്ങളാണ് ഇരുവരെയും തേടിയെത്തുന്നത്. എന്നാല്‍ മക്കളുടെ ഈ വിജയം കാണാന്‍ സുകുവേട്ടന്‍(സുകുമാരന്‍) ഇല്ലെന്നുള്ള ഒരു സങ്കടമുണ്ട്.

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

സിനിമയിലെ അനുഭവങ്ങള്‍ വച്ച് ഒരുപാട് നല്ല കാര്യങ്ങള്‍ സുകുവേട്ടന്‍ മക്കള്‍ക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു. രാഷ്ട്രീയവും സിനിമയും ഒരുപോലെയാണ്. ഒരുപാട് ആരോപണങ്ങളും വിവാദങ്ങളുമെല്ലാം നേരിടേണ്ടി വരും. അതുക്കൊണ്ട് സൂക്ഷിച്ച് വേണം പ്രതികരിക്കാന്‍. സുകുമാരന്‍ പറയുമായിരുന്നുവത്രേ. മല്ലിക പറയുന്നു.

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

പൃഥ്വി അഭിനയരംഗത്ത് എത്തിയ സമയത്ത് അമ്മ(താര സംഘടന)യും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ പ്രശ്‌നമുണ്ടായി. ആ സമയത്ത് ഒരു നടന്‍ പൃഥ്വിയോട് കടുപ്പിച്ച് ഒരു വാക്ക് പറഞ്ഞു. അച്ഛന് അഹങ്കാരമുണ്ടെങ്കില്‍ അത് അച്ഛന്റെ കയ്യിലിരിക്കണം, മകന്‍ കാണിക്കാന്‍ നില്‍ക്കണ്ട. അത് ശരിക്കും പൃഥ്വിയെ വേദനിപ്പിച്ചിരുന്നു.

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

സുകുവേട്ടന്‍ അഹങ്കാരം കാട്ടിയിട്ടുണ്ടോ, ഒരു സാധരണകാരാനായി നടക്കാനായിരുന്നു എന്നും സുകുവേട്ടന് ഇഷ്ടം.

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

ഒരിക്കല്‍ ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞുവത്രേ. നീ എന്നെ ഒന്നും വച്ച് സിനിമ എടുക്കേണ്ട, എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും.

എന്റെ മക്കളുടെ ഡേറ്റിനായി കാത്തിരിക്കേണ്ടി വരും, ഷാജി കൈലാസിനോട് സുകുമാരന്‍ പറഞ്ഞത് ഫലിച്ചു

ഷാജി കൈലാസിനോട് അന്ന് സുകുവേട്ടന്‍ പറഞ്ഞത് ഇപ്പോള്‍ ഫലിച്ചു. ഷാജി കൈലാസ് തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞത്. മല്ലിക സുകുമാരന്‍ പറയുന്നു.

English summary
Actress Mallika Sukumaran about indrajith.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam