For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഭ​ഗവാന്റെ അനു​ഗ്രഹമാണ് എനിക്ക് മക്കൾ' പൃഥ്വിയും ഇന്ദ്രനും വ്യത്യസ്ഥരാണ്-മല്ലികാ സുകുമാരൻ

  |

  സുകുമാരൻ കുടുംബം ഓരോ സിനിമപ്രേക്ഷകനും സുപരിചിതമാണ്. ഒരു തലമുറയുടെ ക്ഷുഭിതയൗവ്വനത്തിന്റെ പ്രതീകമായിരുന്നു സുകുമാരൻ. ആരുടെ മുന്നിലും പറയാനുള്ളത് മുഖത്ത് നോക്കി പറഞ്ഞ സുകുമാരന്റെ കഥാപാത്രങ്ങളെ അന്നത്തെ യുവതലമുറ വളരെ പെട്ടെന്നാണ് നെഞ്ചിലേറ്റിയത്. ഭാഷയിലുള്ള കൈയടക്കമാണ് സുകുമാരനെ വ്യത്യസ്തനാക്കിയത്. ചടുലമായ സംഭാഷണങ്ങളിലൂടെ അദ്ദേഹം കാണികളെ ആവേശഭരിതരാക്കി.

  മുറുകെപിടിച്ച ആദര്‍ശവും വെള്ളം ചേര്‍ക്കാത്ത അഭിപ്രായങ്ങളും സിനിമാ ലോകത്തിന് പുറത്തും സുകുമാരന് ഇരിപ്പിടം നല്‍കി. നട്ടെല്ലുള്ള നടനെന്നായിരുന്നു സുകുമാരനെ സഹപ്രവര്‍ത്തകര്‍ വിശേഷിപ്പിച്ചത്. വളർത്തുമൃഗങ്ങൾ, വിൽക്കാനുണ്ട് സ്വപ്നങ്ങൾ, ശാലിനി എന്റെ കൂട്ടുകാരി, ഓഗസ്റ്റ് ഒന്ന്, സിബിഐ ഡയറിക്കുറിപ്പ് തുടങ്ങി 250ഓളം ചിത്രങ്ങളിൽ സുകുമാരൻ വേഷമിട്ടു. സുകുമാരന്റെ സഹധർമിണി മല്ലികാ സുകുമാരനും ഒരു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു സുകുമാരന്റെ മരണം സംഭവിച്ചത്. ഒരു വലിയ നഷ്ടമായിരുന്നു അദ്ദേഹത്തിന്റെ മരണത്തിലൂടെ സിനിമയ്ക്ക് സംഭവിച്ചത്.

  സുകുമാരന്റെ മരണം സംഭവിച്ച് വർഷങ്ങൾക്ക് ശേഷം മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും സിനിമയിലേക്കെത്തി. പിന്നീട് മലയാളത്തിലെ യുവതാരനിരയിൽ ശക്തരായ താരങ്ങളായി ഇരുവരും ഞൊടിയിൽ മാറി. സിനിമാ പാരമ്പര്യം ഉണ്ടെങ്കിലും പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയിൽ പ്രശസ്തരായത് സ്വപ്രയത്നത്തിലാണ്. ഇന്ന് ഇന്ദ്രജിത്ത് സുകുമാരൻ മലയാള സിനിമയിലെ സിനിമയിലെ കഴിവുറ്റ അഭിനേതാക്കളിൽ ഒരാളാണ്. പൃഥ്വിരാജ് ഇതിനോടകം സംവിധായകൻ, നിർമാതാവ്, അഭിനേതാവ് എന്നീ നിലകളിൽ പ്രതിഭ തെളിയിച്ച് കഴിഞ്ഞു.

  മക്കളുടെ വളർച്ചയിൽ എല്ലാവിധ പിന്തുണയും നൽകി മല്ലികാ സുകുമാരനും ഒപ്പമുണ്ട്. ഇപ്പോൾ മക്കളെ കുറിച്ച് വാചാലയാകുന്ന മല്ലികാ സുകുമാരന്റെ വീഡിയോ ശ്രദ്ധനേടുകയാണ്. പൃഥ്വിയും ഇന്ദ്രനും തനിക്ക് ലഭിച്ച ഭ​ഗവാന്റെ അനു​ഗ്രഹമാണെന്നാണ് മല്ലികാ സുകുമാരൻ പറയുന്നത്. ഭ​ഗവാൻ ഒന്ന് തല്ലിയാൽ വൈകാതെ തലോടുമെന്ന് മക്കളുടെ വളർച്ചയിലൂടെ താൻ മനസിലാക്കിയെന്നും മല്ലികാ സുകുമാരൻ പറയുന്നു. 'രാജുവിന് വിഷമം വന്നാല്‍ ഇന്ദ്രനാണ് കരയുന്നത്. വല്യ ദയാലുവാണ് ഇന്ദ്രന്‍... ആരും പിണങ്ങരുതെന്ന് ആഗ്രഹിക്കുന്നവനാണ്. അവന്റെ ആ ക്യാരക്ടര്‍ എനിക്കൊരുപാട് ഇഷ്ടമാണ്. സുകുമാരനെപോലെയാണ് ഇളയ ആള്‍' എന്നുമായിരുന്നു മല്ലിക പറഞ്ഞത്. പൃഥ്വിരാജ് ആരുമായി പെട്ടന്ന് സൗഹൃദം സ്ഥാപിക്കുന്ന ആളല്ലെന്നും എന്നാൽ ഇന്ദ്രൻ എല്ലാവരുമായും ഒരുപാട് ഇടപഴകുകയും സംസാരിക്കുകയും ചെയ്യുന്നയാളാണെന്നും മല്ലിക പറയുന്നത്.

  സമയം കിട്ടുമ്പോഴെല്ലാം മക്കളുടേയും മരുമക്കളുടേയും കൊച്ചുമക്കളുടേയും അരികിലേക്ക് മല്ലികാ സുകുമാരൻ ഓടി എത്താറുണ്ട്. ഇന്ദ്രജിത്തിന്റെ മകൾ പ്രാർഥനയ്ക്കൊപ്പം റീൽസ് ചെയ്യുന്ന മല്ലികയുടെ വീഡിയോകളെല്ലാം വൈറലാകാറുണ്ട്. ഇടയ്ക്കിടെ സീരിയിലുകളിലും സിനിമകളിലും മല്ലികാ സുകുമാരനെ കാണാം. മക്കള്‍ വിവാഹിതരായി കഴിഞ്ഞാല്‍ അവരുടെ പരിഗണനകള്‍ മാറിയേക്കാമെന്നും ആ മാറ്റങ്ങളെല്ലാം ഉള്‍ക്കൊള്ളാന്‍ പറ്റണമെന്നും തന്നോട് സുകുമാരേട്ടൻ നേരത്തെ പറഞ്ഞതിനെക്കുറിച്ചും മല്ലിക സുകുമാരന്‍ മുമ്പ് പറഞ്ഞിരുന്നു.

  അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

  പൃഥ്വിരാജിന്റെ ആദ്യം ചിത്രം ലൂസിഫറിൽ ചേട്ടൻ ഇന്ദ്രജിത്ത് അഭിനയിച്ചപ്പോഴും മല്ലികാ സുകുമാരനെ കണ്ടില്ല. ഇപ്പോൾ രണ്ടാമത്തെ സംവിധാന സംരംഭം ബ്രോ ഡാഡിയുടെ പോസ്റ്റ് പ്രൊഡക്ഷന് ജോലികളുമായി തിരക്കിലാണ് പൃഥ്വിരാജ്. ചിത്രത്തിൽ ആദ്യ സിനിമയിലെ നായകനായ മോഹൻലാൽ തന്നെയാണ് നായകൻ. കൂടാതെ മലയാള സിനിമയിലെ മുതിർന്ന താരങ്ങളും യുവ താരങ്ങളുമെല്ലാം സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. ഒപ്പം മല്ലികാ സുകുമാരനും ചിത്രത്തിൽ ഒരു വേഷം അഭിനയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ അമ്മയുടെ വേഷമാണ് മല്ലികാ സുകുമാരന്. സിനിമയുടെ സെറ്റിൽ നിന്നും മോഹൻലാലിനും അമ്മ മല്ലികാ സുകുമാരനുമൊപ്പം പകർത്തിയ ചിത്രം അടുത്തിടെ പൃഥ്വിരാജ് പങ്കുവെച്ചിരുന്നു. ഫാമിലി എന്റർടെയ്നറായ ചിത്രത്തിൽ പൃഥ്വിരാജും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

  English summary
  actress mallika sukumaran open up about prithviraj and indrajith charecter difference video goes viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X