മല്ലിക സുകുമാരന്‍ രാഷ്ട്രീയത്തിലേക്കോ? ഇത്തവണ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെ
തിരഞ്ഞെടുപ്പ് കാലമെത്തും മുന്‍പ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാറുണ്ട്. സിനിമാമേഖലയില്‍ നിന്നുള്ളവരും മത്സരിച്ചേക്കുമെന്ന തരത്തിലുള്ള വിവരങ്ങളും പ്രചരിക്കാറുണ്ട്. സിനിമയില്‍ സജീവമായി മുന്നേറുന്നതിനിടയിലാണ് പല താരങ്ങളും രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. പൊതുപ്രവര്‍ത്തനവും അഭിനയ ജീവിതവും ഒരുമിച്ച് കൊണ്ടുപോവുന്നവരുമുണ്ട്. മഞ്ജു വാര്യരുള്‍പ്പടെ നിരവധി താരങ്ങളുടെ പേരുകളായിരുന്നു ഇത്തരത്തില്‍ ഉയര്‍ന്നുകേട്ടത്.
മല്ലിക സുകുമാരന്‍ മത്സരിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു അടുത്തിടെ പ്രചരിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ കോൺഗ്രസ് സ്ഥാനാർത്ഥിയാകുമെന്ന തരത്തിലുള്ള വാർത്തകളായിരുന്നു പ്രചരിച്ചത്. ഇപ്പോഴിതാ ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി . വാർത്ത തികച്ചും അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ പറയുന്നു. ന്യൂസ് 18 ചാനലിനോടായിരുന്നു അവര്‍ ഇതേക്കുറിച്ച് പറഞ്ത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലിക സുകുമാരൻ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ കോൺഗ്രസ് സ്ഥാനാർത്ഥി ആകുമെന്നായിരുന്നു പ്രചരണം. സുകുമാരന്‍ ഇടതുപക്ഷ ചിന്താഗതിക്കാരനായിരുന്നുവെന്നും താന്‍ കോണ്‍ഗ്രസുകാരിയാണെന്നും അടുത്തിടെ ഒരഭിമുഖത്തില്‍ മല്ലിക സുകുമാരന്‍ പറഞ്ഞിരുന്നു.

കൂടത്തായി എന്ന സീരിയലില്‍ അഭിനയിച്ച് വരികയാണ് മല്ലിക സുകുമാരന്‍. ലോക് ഡൗണ്‍ സമയത്ത് അഭിനയിക്കാനായി തീരുമാനിച്ചതിനെക്കുരിച്ച് പറഞ്ഞ് താരമെത്തിയിരുന്നു. സീരിയലിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കാര്യങ്ങളോര്‍ത്തായിരുന്നു ആശങ്കപ്പെട്ടതെന്ന് താരം പറഞ്ഞിരുന്നു. അമ്മയ്ക്കായി തന്‍റെ കാരവാന്‍ വിട്ട് നല്‍കുകയായിരുന്നു മൂത്ത മകനായ ഇന്ദ്രജിത്ത്.
മക്കളെക്കുറിച്ച് പറഞ്ഞും മല്ലിക സുകുമാരന്‍ എത്താറുണ്ട്. ഇടയ്ക്ക് കൊച്ചിയില്‍ പോയി എല്ലാവരേയും കാണാറുണ്ടെന്ന് താരം പറഞ്ഞിരുന്നു. തിരുവനന്തപുരം വിട്ട് മറ്റൊരു നഗരത്തിലേക്ക് ചേക്കേറുന്നതില്‍ താല്‍പര്യമില്ലെന്നും അവര്‍ പറഞ്ഞിരുന്നു. ഇന്ദ്രജിത്തിനേയും കുടുംബത്തേയും കണ്ടതിന്‍റെ സന്തോഷം പങ്കുവെക്കുന്ന മല്ലികയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു.


Click it and Unblock the Notifications











