മക്കള്‍ക്ക് ജോലിതിരക്കുളളപ്പോള്‍ എന്റെ സന്തോഷം കൊച്ചുമക്കള്‍, കുടുംബത്തെ കുറിച്ച് മല്ലികാ സുകുമാരന്‍

By Midhun Raj

നടി മല്ലികാ സുകുമാരന്റെയും കുടുംബത്തിന്‌റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ കാത്തിരിക്കാറുണ്ട്. താരകുടുംബത്തിലുളള മിക്കവരും സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ആക്ടീവാകാറുണ്ട്. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജുമെല്ലാം ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങളാണ്. മക്കള്‍ക്ക് പിന്തുണയുമായി മല്ലികാ സുകുമാരന്‍ എപ്പോഴും കൂടെയുണ്ടാവാറുണ്ട്. ഇന്ദ്രനും പൃഥ്വിക്കും പുറമെ മല്ലികാ സുകുമാരനും അഭിനയ രംഗത്ത് സജീവമാണ്.

പുതിയ ലുക്കില്‍ നടി ഹന്‍സിക, തെന്നിന്ത്യന്‍ താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങള്‍

സിനിമാ സീരിയല്‍ താരമായാണ് നടി പ്രേക്ഷകരുടെ പ്രിയങ്കരിയായത്. എറ്റവുമൊടുവിലായി ലവ് ആക്ഷന്‍ ഡ്രാമ, തൃശ്ശൂര്‍പൂരം എന്ന ചിത്രങ്ങളാണ് നടിയുടെതായി തിയ്യേറ്ററുകളിലെത്തിയത്. അതേസമയം മക്കളും കുടുംബവും കൊച്ചിയില്‍ സ്ഥിരതാമസമാക്കിയപ്പോള്‍ തിരുവനന്തപുരത്താണ് മല്ലികാ സുകുമാരന്‍ നിന്നത്.

താരകുടുംബത്തിന്‌റെ ഒത്തുകൂടല്‍

താരകുടുംബത്തിന്‌റെ ഒത്തുകൂടല്‍ ചിത്രങ്ങളെല്ലാം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അടുത്തിടെ ഇന്ദ്രജിത്തിനും പൂര്‍ണിമയ്ക്കുമൊപ്പമുളള നടിയുടെ ചിത്രങ്ങളെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. കൂടാതെ ഇന്ദ്രജിത്ത് തിരുവന്തപുരത്തെ വീട്ടില്‍ എത്തിയപ്പോഴുളള ചിത്രവും മല്ലികാ സുകുമാരന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതേസമയം മക്കള്‍ വലുതായപ്പോള്‍ കൊച്ചുമക്കളോടായി തനിക്ക് കൂടുതല്‍ അടുപ്പമെന്ന് ഒരു അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ തുറന്നുപറഞ്ഞിരുന്നു.

ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും

ജോലിത്തിരക്കുകളും ഉത്തരവാദിത്തങ്ങളും മക്കളെ ബിസി ആകുമ്പോള്‍ കൂടുതല്‍ അടുപ്പം തനിക്ക് കൊച്ചുമക്കളോടാണെന്ന് നടി പറയുന്നു. അവരുടെ കിലുക്കാംപ്പെട്ടി പോലെയുളള സംസാരമാണ് തന്‌റെ ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷമെന്നും മല്ലികാ സുകുമാരന്‍ പറഞ്ഞു. കുഞ്ഞുങ്ങളായിരുന്നു ജീവിതത്തിലെ എറ്റവും വലിയ സന്തോഷം ഇപ്പോള്‍ അവര്‍ വലുതായി.

കല്യാണം ഒകെ കഴിഞ്ഞപ്പോള്‍

കല്യാണം ഒകെ കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നാറുണ്ട് കൊച്ചുമക്കളാണ് വലിയ സന്തോഷമെന്ന്. ജോലിതിരക്കുകള്‍ ഉത്തരവാദിത്തങ്ങള്‍ അങ്ങനെയൊക്കെ പറഞ്ഞു മക്കളങ്ങ് പോകും. അപ്പോഴാവും ഫോണിലൂടെ കൊച്ചുമക്കള്‍ അച്ചാമ്മ എന്നും പറഞ്ഞു കിലുക്കാംപെട്ടി പോലെ സംസാരിക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖം ഉണ്ട്.

അതാണ് ഇപ്പോഴത്തെ

അതാണ് ഇപ്പോഴത്തെ എറ്റവും വലിയ സന്തോഷം അഭിമുഖത്തില്‍ മല്ലികാ സുകുമാരന്‍ തുറന്നുപറഞ്ഞു. അതേസമയം ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ സീസണ്‍ 2 എന്ന പരമ്പരയിലൂടെയായിരുന്നു നടി ഒടുവില്‍ പ്രേക്ഷര്‍ക്ക് മുന്നില്‍ എത്തിയത്. രജിത്ത്, കൃഷ്ണപ്രഭ, കിഷോര്‍ തുടങ്ങിയവരായിരുന്നു പരമ്പരയില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Recommended Video

മമ്മൂട്ടിയെക്കുറിച്ച് സുകുമാരൻ പറഞ്ഞത് | filmibeat Malayalam
അഞ്ച് പതിറ്റാണ്ടിലധികമായി

അഞ്ച് പതിറ്റാണ്ടിലധികമായി അഭിനയ രംഗത്തുളള താരമാണ് മല്ലികാ സുകുമാരന്‍. സഹനടിയായുളള വേഷങ്ങളിലാണ് നടി കൂടുതല്‍ തിളങ്ങിയത്. സീരിയസ് വേഷങ്ങള്‍ക്കൊപ്പം കോമഡി റോളുകളിലും നടി തിളങ്ങിയിരുന്നു. 2001 മുതല്‍ മിനിസ്‌ക്രീന്‍ രംഗത്ത് സജീവമാണ് താരം. നിരവധി സീരിയലുകളില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു മല്ലികാ സുകുമാരന്‍. ഹാസ്യപരമ്പരകളാണ് നടിയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X