പരിഷ്‌കാരങ്ങളുടെ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല,പാത്തുവിന് ജന്മദിനാശംസയുമായി മല്ലികാ സുകുമാരന്‍
ഇന്ദ്രജിത്തിന്റെയും പൂര്‍ണിമയുടെ മകള്‍ പ്രാര്‍ത്ഥനയുടെ 16ാം ജന്മദിനമാണ് ഇന്ന്. താരപുത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്. ഇന്ദ്രജിത്തും പൂര്‍ണിമയും പൃഥ്വിരാജും പ്രിയാ മോഹനുമെല്ലാം പാത്തുവിന് ആശംസകള്‍ നേര്‍ന്ന് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നു. പിന്നാലെ എല്ലാവരുടെയും ആശംസകള്‍ക്ക് നന്ദി പറഞ്ഞ് പാത്തു എത്തുകയും ചെയ്തു. അതേസമയം പേരക്കുട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മല്ലികാ സുകുമാരനും എത്തിയിരുന്നു.

ഇന്ദ്രനും പൃഥ്വിക്കും പാത്തുവിനുമൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു മല്ലികാ സുകുമാരന്റെ ആശംസ വന്നത്. നടിയുടെ വാക്കുകളിലേക്ക്: അമ്മൂമ്മയുടെ പ്രാര്‍ത്ഥന മോള്‍ക്ക് ഇന്ന് പതിനാറാം ജന്മദിനം. സൗന്ദര്യത്തിന്റെയോ പരിഷ്‌കാരങ്ങളുടെയോ ആലങ്കാരിക ഭാഷ അമ്മൂമ്മക്കറിയില്ല. ഒന്നറിയാം. അച്ഛച്ചഛന് പ്രിയപ്പെട്ട ഗാനങ്ങള്‍ പാടി ഞാന്‍ ഉറക്കിയിരുന്ന എന്റെ പാത്തുമോള്‍ ഇന്ന് കൗമാരത്തിലേക്ക് കടക്കുന്നത് സന്തോഷത്തോടെ കാണുന്നു.
എന്റെ കുടുംബത്തിലെ ആദ്യത്തെ പേരക്കിടാവ്. അമ്മൂമ്മയുടെ പ്രാര്‍ത്ഥനയും അനുഗ്രഹാശിസ്സുകളും. പ്രാര്‍ത്ഥനയ്ക്ക് ആശംസകള്‍ നേര്‍ന്ന് മല്ലികാ സുകുമാരന്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചു. അതേസമയം ഇന്ദ്രജിത്തും മഞ്ജു വാര്യരും ഒന്നിച്ച മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് പ്രാര്‍ത്ഥന ശ്രദ്ധിക്കപ്പെട്ടത്. സാജിദ് യാഹിയ സംവിധാനം ചെയ്ത ചിത്രത്തിലെ ലാലേട്ടാ എന്നു തുടങ്ങുന്ന താരപുത്രിയുടെ പാട്ട് ഒരുകാലത്ത് മലയാളത്തില്‍ തരംഗമായി മാറിയിരുന്നു. പിന്നാലെ ഹെലന്‍, കുട്ടന്‍പിളളയുടെ ശിവരാത്രി തുടങ്ങിയ സിനിമകളിലും പ്രാര്‍ത്ഥന പാടിയിരുന്നു.
സോഷ്യല്‍ മീഡിയയിലും ആക്ടീവായ പ്രാര്‍ത്ഥന തന്റൈ പാട്ട് വീഡിയോകളെല്ലാം ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെക്കാറുണ്ട്. പാത്തുവിന് പാട്ടിലാണ് കമ്പമെങ്കില്‍ അനിയത്തി നക്ഷത്രയ്ക്ക് നൃത്തത്തിലും അഭിനയത്തിലുമാണ് താല്‍പര്യം. പൃഥ്വിരാജും ഇന്ദ്രജിത്തും ഒന്നിച്ച ടിയാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു നക്ഷത്ര ഇന്ദ്രജിത്ത് സിനിമയിലെത്തിയത്. അതേസമയം ലൂസിഫറിന്റെ വിജയത്തിന് പിന്നാലെ ഇന്ദ്രജിത്ത് വീണ്ടും സിനിമയില്‍ സജീവമായിരുന്നു.
Recommended Video
സക്കറിയ സംവിധാനം ചെയ്ത ഹലാല്‍ ലവ് സ്റ്റോറിയാണ് ഇന്ദ്രജിത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. മല്ലികാ സുകുമാരനും ഇപ്പോള്‍ അഭിനയ രംഗത്ത് സജീവമാണ് കഴിഞ്ഞ വര്‍ഷം നിവിന്‍ പോളിയുടെ വിജയചിത്രം ലവ് ആക്ഷന്‍ ഡ്രാമയില്‍ നടിയും അഭിനയിച്ചിരുന്നു. ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് പിന്നാലെ കൂടത്തായി എന്ന സീരിയലിലൂടെ മിനിസ്‌ക്രീന്‍ രംഗത്തും തിരിച്ചെത്തിയിരുന്നു താരം.


Click it and Unblock the Notifications