ഉടക്കും വഴക്കുമൊക്കെ ദിലീപേട്ടനുമായിട്ടാണ് ഉണ്ടാക്കാറുളളത്, ഞങ്ങള്‍ തമ്മില്‍ ഒട്ടും ഈഗോയില്ല; മംമ്ത
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കം പ്രിയങ്കരിയായ നായികമാരില്‍ ഒരാളാണ് നടി മംമ്താ മോഹന്‍ദാസ്. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം തുടര്‍ന്നും നിരവധി ശ്രദ്ധേയ സിനിമകളി്ല്‍ അഭിനയിച്ചിരുന്നു. തെന്നിന്ത്യന്‍ സിനിമയിലെ മിക്ക ഭാഷകളിലും അഭിനയിച്ച താരം ഗ്ലാമര്‍ റോളുകളിലും തിളങ്ങിയ നായികയാണ്. അഭിനയ പ്രാധാന്യമുളള വേഷങ്ങളിലാണ് മംമ്താ മലയാളത്തില്‍ കൂടുതല്‍ അഭിനയിച്ചത്. നായികയായും സഹനടിയായുമെല്ലാം സിനിമകളില്‍ താരം എത്തിയിരുന്നു.
സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി വിവിധ ഇന്‍ഡസ്ട്രികളിലായി അഭിനയിച്ച താരമാണ് മംമ്ത. ജനപ്രിയ നായകന്‍ ദിലീപിനൊപ്പം മംമ്ത ഒന്നിച്ച മിക്ക ചിത്രങ്ങളും തിയ്യേറ്ററുകളില്‍ വലിയ വിജയമായിരുന്നു. രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത പാസഞ്ചര്‍ എന്ന ചിത്രത്തിലാണ് ദിലീപും മംമ്തയും ആദ്യമായി ഒരുമിച്ചഭിനയിച്ചത്. തുടര്‍ന്ന് മൈ ബോസ്, 2 കണ്‍ട്രീസ്, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലും ഇരുവരും എത്തി.

ഇതില്‍ മൈ ബോസ്, 2 കണ്‍ട്രീസ് തുടങ്ങിയ സിനിമകളാണ് തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയത്. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള രണ്ട് സിനിമകളിലും ശ്രദ്ധേയ പ്രകടനമാണ് ഇരുവരും കാഴ്ചവെച്ചിരുന്നത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും രണ്ട് ചിത്രങ്ങളും നേട്ടമുണ്ടാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാദ്യം റിലീസ് ചെയ്ത കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപ് മംമ്താ കൂട്ടുകെട്ടില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബി ഉണ്ണികൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രവും തിയ്യേറ്ററുകളില്‍ വിജയം നേടിയിരുന്നു. അതേസമയം ദിലീപിനെ കുറിച്ച് റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ മംമ്ത പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു.

ഉടക്കും വഴക്കുമൊക്കെ ദിലീപേട്ടനുമായിട്ടാണ് ഉണ്ടാക്കാറുളളതെന്ന് മംമ്ത പറയുന്നു. ഞങ്ങള്‍ തമ്മില്‍ ഒട്ടും ഈഗോ ഉണ്ടാവാറില്ല. നല്ല അടിയാണ്, ദിലീപേട്ടനുമായിട്ടുളള സൗഹൃദം ഒരുപാട് വര്‍ഷമായിട്ടുളളതാണെന്നും നടി പറഞ്ഞു. പാസഞ്ചര്‍ എന്ന സിനിമയുടെ സമയത്താണ് ഞങ്ങള്‍ ആദ്യമായി നേരില്‍കാണുന്നത്. അന്ന് കുറച്ചുസമയം മാത്രമാണ് ഞങ്ങള്‍ സംസാരിച്ചിരുന്നത്.

പിന്നെ അദ്ദേഹത്തിനൊപ്പം അരികെ എന്ന ചിത്രം ചെയ്തു. പിന്നെയാണ് മൈ ബോസ് വന്നത്. മൈബോസിന്റെ സ്‌ക്രിപ്റ്റില്‍ ഞങ്ങള്‍ക്ക് ഒരുപാട് പെര്‍ഫോം ചെയ്യാനുളള കാര്യങ്ങളുണ്ടായിരുന്നു. ദിലീപേട്ടനും ഞാനും തമ്മില്‍ ചില കാര്യങ്ങളില്‍ വ്യത്യാസങ്ങളുണ്ട്. ഒന്നാമത് ഞാന്‍ കുറച്ച് വെസ്‌റ്റേണെെസ്ഡ് ആണ്. എന്റെ ശക്തി ഇംഗ്ലീഷാണ് മലയാളമല്ല. എന്നാല്‍ ദിലീപേട്ടന്‍ ഒട്ടും വെസ്‌റ്റേണെെസ്ഡ് അല്ല, ദിലീപേട്ടന്റെ സ്‌ട്രെംഗ്ത് മലയാളം ആണ്.

കാണാനും ഞങ്ങള്‍ തമ്മില്, ഇപ്പോ ദിലീപേട്ടന്‍ ഒന്ന് നേരെ നിന്നാല്‍ മാത്രമേ എന്റെ ഉയരത്തില് വരുളളൂ. സോ ഇത്തരത്തിലുളള ചില വ്യത്യാസങ്ങള്‍ ഞങ്ങള്‍ തമ്മിലുണ്ട്. അപ്പോ എന്ത് വേണമെങ്കിലും അങ്ങോട്ട് എടാ പോടാ അങ്ങനെയൊക്കെ സംസാരിക്കാം. ഇപ്പോ എന്തുണ്ടെങ്കിലും ഉളളത് പോലെ ഞാന്‍ അദ്ദേഹത്തോട് പറയും.
Recommended Video

അപ്പോ അത് പുളളി അംഗീകരിക്കുന്നില്ലെങ്കില്‍ ഉളളത് പോലെ ഇങ്ങോട്ടും പറയും. അപ്പോ ദിലീപേട്ടനും ഞാനും തമ്മിലുളള ആ വ്യത്യാസങ്ങളാണ് മൈബോസും 2 കണ്‍ട്രീസും പോലുളള സിനിമകളെ നന്നായി സഹായിച്ചിട്ടുളളത്. മൈ ബോസിലേത് പോലെ തന്നെയാണ് യഥാര്‍ത്ഥത്തിലും, രണ്ട് പേരും വിട്ടുകൊടുക്കില്ല. മംമ്ത പറഞ്ഞു.


Click it and Unblock the Notifications